ADVERTISEMENT
HOME
DETAILS

അറിയാമോ നിങ്ങള്‍ക്ക് കറുത്ത ഉണക്ക മുന്തിരിയും ചിയ വിത്തും ചേര്‍ത്തു വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങള്‍

ADVERTISEMENT
  
Web Desk
September 06 2024 | 09:09 AM

Do you know the benefits of drinking water with black raisins and chia seeds

ചിയ വിത്തും ഉണക്കമുന്തിരിയും ഇപ്പോള്‍ താരങ്ങളാണ്. ഇത് വെള്ളത്തില്‍ കുതിര്‍ത്തു കഴിക്കുന്നത് ശരീരത്തിന് വളരെയധികം ഗുണം ചെയ്യും. ഈ കൂട്ട് ഇപ്പോള്‍ ജനപ്രീതി നേടിയിരിക്കുകയാണ്. സാധനം സിംപിളാണെങ്കിലും പോഷകസമൃദ്ധമാണ് ഇവ. ഈ പാനീയത്തെ പോഷകങ്ങളുടെ പവര്‍ഹൗസ് എന്നു വേണമെങ്കില്‍ പറയാം. 

അയേണ്‍, പൊട്ടാസ്യം, കാത്സ്യം, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളെല്ലാം ഇവയിലുണ്ട്. ഉണക്കമുന്തിരി തന്നെ പല നിറങ്ങളില്‍ ലഭ്യമാണ്. എങ്കിലും കറുത്ത ഉണക്ക മുന്തിരി കുതിര്‍ത്ത് കഴിക്കുന്നതിനാല്‍ ഇവയുടെ ഗുണങ്ങളെ കൂട്ടുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.

 

കറുത്ത ഉണക്കമുന്തിരി

 

grp44.JPG

നാരുകള്‍ ധാരാളം അടങ്ങിയ ഉണക്കമുന്തിരി കഴിച്ചാല്‍ മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതാണ്. പ്രത്യേകിച്ച്, വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ കൂടുകയും ചെയ്യും. അതിനാല്‍ മലബന്ധ പ്രശ്‌നമുള്ളവര്‍ രാവിലെ കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കുന്നത് വളരെയധികം നല്ലതാണ്. 

അതുപോലെ രക്തസമ്മര്‍ദ്ദമുള്ളവര്‍ക്കും പൊട്ടാസ്യം ധാരാളം അടങ്ങിയ ഈ ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്. ഹൃദയാരോഗ്യത്തിനും ഉണക്കമുന്തിരി കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യും. 

വിളര്‍ച്ച തടയാനും ഉണക്കമുന്തിരി കുതിര്‍ത്തു കഴിക്കുന്നത് നല്ലതാണ്. അയേണ്‍, കോപ്പര്‍, ബി കോംപ്ലക്‌സ് വിറ്റമിനുകള്‍ എന്നിവ ഇവയിലുള്ളതിനാല്‍ പതിവായി കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കുന്നതു കൊണ്ട് ഇരുമ്പിന്റെ അഭാവം അകറ്റാനും വിളര്‍ച്ചയെ തടയാനും സഹായിക്കും. ഉണക്ക മുന്തിരിയില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇവ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നതാണ്. 

 

grchi.JPG


ചിയ വിത്തുകള്‍

നമ്മുടെയൊക്കെ ഡയറ്റുകളില്‍ സ്ഥാനം പിടിച്ച ഒന്നാണ് ചിയവിത്തുകള്‍. പോഷകഗുണങ്ങളുടെ കലവറയാണിത്. സാല്‍വിയ ഹിസ്പാനിക്ക എന്ന ചെടിയുടെ വിത്തുകളാണ് ഈ കുഞ്ഞന്‍ വിത്തുകള്‍. രാവിലെ ചിയ വിത്ത് കഴിച്ചാല്‍ ആ ദിവസം മുഴുവന്‍ നമ്മള്‍ ഊര്‍ജസ്വലരായിരിക്കും. 

ഒമേഗ 3 ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടവുമാണ് ചിയ വിത്തുകള്‍. ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന ഈ വിത്ത് നാരുകള്‍, പ്രോട്ടീന്‍, കാല്‍സ്യം എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് . മാത്രമല്ല ദഹനാരോഗ്യത്തിനും പേശികളുടെയും എല്ലുകളുടെയും ബലം എന്നിവയിലും മികച്ച പങ്ക് വഹിക്കുന്നു. 

 

grap.JPG

ഗുണങ്ങള്‍

ദഹനത്തിന് ഇത് ബെസ്റ്റാണ്. രണ്ട് ചേരുവകളിലും അടങ്ങിയിരിക്കുന്ന നാരുകള്‍ ക്രമമായ മലവിസര്‍ജ്ജനത്തെ സുഗമമാക്കുകയും കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

ഇവ നല്ലൊരു എനര്‍ജി ബൂസ്റ്ററാണ്. ഉണക്കമുന്തിരിയില്‍ നിന്നുള്ള ഇരുമ്പും ചിയ വിത്തുകളില്‍ നിന്നുള്ള  ഊര്‍ജ്ജ സ്രോതസും ക്ഷീണമില്ലാതാക്കാനും ആരോഗ്യം വര്‍ധിപ്പിക്കാനും സഹായിക്കുന്നു.

 ചിയ വിത്തുകളിലെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍, കറുത്ത ഉണക്കമുന്തിരിയിലെ ആന്റിഓക്‌സിഡന്റുകളുമായി ചേര്‍ന്ന്, വീക്കം കുറയ്ക്കുകയും ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്തുകൊണ്ട് ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈ പാനീയം ശരീരത്തിനു വേണ്ട ജലാംശം നിലനിര്‍ത്തുകയും ദിവസം മുഴുവന്‍ ഉന്മേഷം നല്‍കുകയും ചെയ്യുന്നു. 

 

chiyyyyyy.JPG

ഒരു പിടി ഉണക്കമുന്തിരി രാത്രി കുതിര്‍ത്തുവയ്ക്കുക. രാവിലെ ഈ വെള്ളത്തിലേയ്ക്ക് അല്‍പ്പം ചിയ വിത്തുകള്‍ കൂടി ചേര്‍ത്ത് വിത്തുകള്‍ ജെല്‍ രൂപത്തിലാവുന്നതു വരെ കാത്തിരിക്കുക. ശേഷം കുടിക്കുക. ഈ പാനീയം നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കാവുന്നതാണ്. 

പ്രമേഹമോ മറ്റെന്തെങ്കിലും രോഗമുള്ളവര്‍ ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രിഷനിസ്റ്റിന്റെയോ ഉപദേശം സ്വീകരിച്ച ശേഷം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  3 days ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 days ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  3 days ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  3 days ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  3 days ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  3 days ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  3 days ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  3 days ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  3 days ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  3 days ago