നിയമസഭാ കൈയ്യാങ്കളി പരാമര്‍ശം; ജലീലിന്റേത് വ്യക്തിപരമായ അഭിപ്രായമെന്ന് വി. ശിവന്‍കുട്ടി
തിരുവനന്തപുരം: നിയമസഭയില്‍ 2015ലെ ബജറ്റ് അവതരണത്തിനിടെ സ്പീക്കറുടെ കസേര തള്ളിയിട്ടതു സംബന്ധിച്ച് അന്ന് എം.എല്‍.എയായിരുന്ന കെ.ടി.ജലീല്‍ നടത്തിയത് വ്യക്തിപരമായ അഭിപ്രായപ്രകടനമാണെന്ന് കേസില്‍ പ്രതിയായ മന്ത്രി വി.ശിവന്‍കുട്ടി. വിചാരണ തുടങ്ങാനിരിക്കെ അന്നത്തെ സംഭവം തെറ്റെന്നോ ശരിയെന്നോ പറയുന്നില്ല. ബാക്കി കാര്യങ്ങള്‍ കോടതി തീരുമാനിക്കട്ടെ എന്നും മന്ത്രി പ്രതികരിച്ചു.
സ്പീക്കറുടെ കസേര തള്ളിയിട്ടത് അബദ്ധമായി പോയെന്ന് മുന്‍ മന്ത്രി കെ.ടി. ജലീല്‍ എം.എല്‍.എ. കഴിഞ്ഞദിവസം സാമൂഹിക മാധ്യമത്തില്‍ വ്യക്തമാക്കിയിരുന്നു. വിവാദമായ അധ്യാപക ദിന പോസ്റ്റിനു താഴെ വന്ന കമന്റിനു മറുപടിയായാണ് ജലീലിന്റെ കമന്റ്. ''ഞാന്‍ ആ കസേരയില്‍ തൊടാന്‍ പാടില്ലായിരുന്നു. അതൊരു അബദ്ധമായിപ്പോയി. മനുഷ്യനല്ലേ. വികാരത്തള്ളിച്ചയില്‍ സംഭവിച്ച ഒരു കൈപ്പിഴ'' എന്നായിരുന്നു ജലീലിന്റെ മറുപടി.
2015 ലെ ബജറ്റ് അവതരണത്തിനിടെയാണ് നിയമസഭയില്‍ അസാധാരണ സംഭവം. ബാര്‍കോഴ വിവാദത്തില്‍ കെ.എം മാണി മന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എല്‍.ഡി.എഫ് കണ്‍വീനറായിരുന്ന ഇ.പി ജയരാജന്‍ .മുന്‍ എം.എല്‍.എമാരായ സി.കെ സദാശിവന്‍, കെ.കെ അജിത്.കെ കുഞ്ഞഹമ്മദ് എന്നിവരും കേസിലെ പ്രതികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."