ആദിവാസി ഭൂമി ഇടപാടിലെ തട്ടിപ്പ്; വിജിലന്‍സിനെ നിയോഗിക്കണം
കല്‍പ്പറ്റ: ഭൂരഹിതരായ ആദിവാസികള്‍ക്കും അരിവാള്‍ രോഗികള്‍ക്കും നല്‍കുന്നതിനായി വാങ്ങിയ ഭൂമി വന്‍ക്രമക്കേടുകളും അഴിമതിയും പ്രത്യേക വിജിലന്‍സ് സംഘത്തെ നിയോഗിച്ചുകൊണ്ട് അന്വേഷിക്കണമെന്ന് സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ ഉള്‍പെട്ടിട്ടുള്ള ബന്ധപ്പെട്ടവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണം.
വാസയോഗ്യവും കൃഷിയോഗ്യവും വെള്ളം, വെളിച്ചം, സഞ്ചാര സൗകര്യങ്ങള്‍ എന്നിവയെല്ലാം ഉള്ളതുമായ ഭൂമി ഏറ്റെടുക്കണമെന്ന നിബന്ധന നിലനില്‍ക്കെ ഇതിലെല്ലാം പഴുതുണ്ടാക്കിക്കൊണ്ട് പാറക്കൂട്ടങ്ങള്‍ വരെ വലിയ വില നല്‍കി വാങ്ങിയിരിക്കുകയാണ്. സര്‍ക്കാര്‍ ഭൂമി വരെ സ്വകാര്യ വ്യക്തികളുടേതായി രേഖയുണ്ടാക്കി തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഏറ്റെടുത്ത ഭൂമി വിതരണം ചെയ്തതിലും സ്വജനപക്ഷപാതവും ക്രമക്കേടും വ്യാപകമാണ്. ഭൂമിയുള്ളവര്‍ക്ക് തന്നെ ഭൂമി കൊടുക്കുകയും യഥാര്‍ഥ ഗുണഭോക്താക്കളെ മാറ്റിനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. ആരോപണ വിധേയരില്‍ കോണ്‍ഗ്രസ് നേതാക്കളും ജനപ്രതിനിധികളും റവന്യൂ, പട്ടികവര്‍ഗ, വനം തുടങ്ങിയ വകുപ്പുകളിലെ നിരവധി ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."