HOME
DETAILS

ശമ്പളവര്‍ധനയും ബോണസ് വര്‍ധനയും അംഗീകരിച്ചു; എയര്‍ഇന്ത്യ കരാര്‍ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു

  
September 08, 2024 | 10:31 AM

air-india-contract-workers-strike-ends

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ജീവനക്കാര്‍ നടത്തിയ പണിമുടക്ക് അവസാനിപ്പിച്ചു. ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ജീവനക്കാരുടെ പണിമുടക്കാണ് അവസാനിപ്പിച്ചത്. ജീവനക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. 

ശമ്പള വര്‍ധനവും ബോണസും ആവശ്യപ്പെട്ട് നടത്തിയ സമരം റീജിയണല്‍ ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്. വിവിധ വിഭാഗങ്ങളില്‍പ്പെട്ട എയര്‍ ഇന്ത്യ സാറ്റ്സ് ജീവനക്കാരുടെ ശമ്പളം 10 ശതമാനം മുതല്‍ 20 ശതമാനം വരെ വര്‍ധിപ്പിക്കാനും, ബോണസ് നിലവിലേതില്‍ നിന്നും 1000 രൂപ വര്‍ധിപ്പിക്കാനുമാണ് ധാരണയായത്. 

ഇന്നലെ രാത്രി മുതലാണ് 450 ഓളം എയര്‍ ഇന്ത്യ സാറ്റ്‌സ് ജീവനക്കാര്‍ പണിമുടക്കിയത്. ആറുമാസം മുമ്പുതന്നെ ആവശ്യങ്ങള്‍ ഉന്നയിച്ച് കമ്പനിക്ക് നോട്ടിസ് നല്‍കിയെങ്കിലും ഇതു വരെ യാതൊരു നടപടിയും ഉണ്ടാകാത്തതിനാലാണ് സമരത്തിലേക്ക് നീങ്ങിയതെന്ന് തൊഴിലാളികള്‍ പറയുന്നു. റീജണല്‍ ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ പല തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് സമരത്തിലേക്ക് നീങ്ങിയത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയന്ത്രണം വിട്ട ബുള്ളറ്റ് സ്കൂട്ടറിലിടിച്ചു; യുവതി മരിച്ചു; മകൾ അതീവ ഗുരുതരാവസ്ഥയിൽ

Kerala
  •  2 hours ago
No Image

ബഹ്റൈനിൽ വാഹനാപകടം: എട്ടു വയസ്സുകാരനടക്കം മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

bahrain
  •  3 hours ago
No Image

കരിപ്പൂർ എംഡിഎംഎ വേട്ട: പ്രതിയുമായി ബന്ധമുള്ള എസ്എച്ച്ഒ തന്നെ അന്വേഷണ ഉദ്യോഗസ്ഥൻ; പൊലിസിനെതിരെ ഗുരുതര ആരോപണം

Kerala
  •  3 hours ago
No Image

തകർത്തത് പാകിസ്താന്റെ ലോക റെക്കോർഡ്; ടി-20 ചരിത്രം തിരുത്തി ഇന്ത്യ

Cricket
  •  3 hours ago
No Image

ഗസ്സയുടെ ജീവനാഡി വീണ്ടും തുറക്കുന്നു; റഫ അതിർത്തി അടുത്ത ആഴ്ച മുതൽ സജീവമാകുമെന്ന് പ്രഖ്യാപനം

International
  •  3 hours ago
No Image

കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി; പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; ആരോപണങ്ങൾ തള്ളി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി 

Kerala
  •  3 hours ago
No Image

കത്തിക്കയറി സൂര്യയും ഇഷാനും; രണ്ടാം ടി-20യിൽ ന്യൂസിലാൻഡിന്റെ കഥകഴിച്ച് ഇന്ത്യ

Cricket
  •  4 hours ago
No Image

വാദി വുരായയിലേക്ക് ആ 'അതിഥി' വീണ്ടും വന്നു; 2021-ൽ കണ്ടെത്തിയ അപൂർവ്വ പക്ഷിയെ അഞ്ച് വർഷത്തിന് ശേഷം തിരിച്ചറിഞ്ഞു

uae
  •  4 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം; ശങ്കരദാസിനെ ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റി 

Kerala
  •  4 hours ago
No Image

ഗസ്സയില്‍ നിന്ന് ഒമാനിലേക്ക്; സ്‌ട്രോബറി കൃഷിയിലൂടെ പുതു ജീവിതം തേടി ഫലസ്തീനിയന്‍ കര്‍ഷകര്‍

oman
  •  4 hours ago