നാലു ദിവസത്തെ കുടിവെള്ളക്ഷാമത്തിന് അവസാനം; കോര്‍പ്പറേഷന്‍ പരിധിയിലെ കുടിവെള്ള പ്രശ്‌നം പരിഹരിച്ചുവെന്ന് മേയര്‍
തിരുവനന്തപുരം: നാലു ദിവസത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരം. തിരുവനന്തപുരത്ത് പമ്പിങ് ആരംഭിച്ചു. കോര്‍പ്പറേഷന്‍ പരിധിയിലെ കുടിവെള്ള പ്രശ്‌നം പരിഹരിച്ചുവെന്നും, പമ്പിങ് തുടങ്ങിയതോടെ നഗരത്തില്‍ ഉടന്‍ കുടിവെള്ളമെത്തുമെന്നും മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചു.
താഴ്ന്ന സ്ഥലങ്ങളില്‍ ഒന്നര മണിക്കൂര്‍ കൊണ്ടും, മൂന്ന് മണിക്കൂര്‍ കൊണ്ട് കോര്‍പറേഷനില്‍ എല്ലായിടങ്ങളിലും കുടിവെള്ളം എത്തുമെന്ന് മേയര്‍ അറിയിച്ചു. ഇത്തരം വലിയ പ്രവര്‍ത്തികള്‍ നടത്തുമ്പോള്‍ നഗരസഭയെ അറിയിക്കണമെന്ന് ജല അതോറിറ്റിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും, ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണമോ എന്നത് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും മേയര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
The Mayor has declared that the 4-day water scarcity issue in the corporation limits has been resolved, bringing relief to residents who faced difficulties due to the shortage.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."