യു.ഡി.എഫ് സ്വതന്ത്ര കൂറുമാറി, എല്‍.ഡി.എഫ് അവിശ്വാസ പ്രമേയം പാസായി; ഏലംകുളത്ത് ഏലംകുളത്ത് യു.ഡി.എഫിന് ഭരണം നഷ്ടമായി
ഏലംകുളത്ത് യു.ഡി.എഫിന് ഭരണം നഷ്ടമായി. എല്‍.ഡി.എഫ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. സ്വതന്ത്ര സ്ഥാനാര്‍ഥി കൂറുമാറി വോട്ട് ചെയ്തതാണ് യു.ഡി.എഫിന് തിരിച്ചടിയായത്.
16 അംഗ ഭരണ സമിതിയില്‍ ഒന്‍പത് പേര്‍ അവിശ്വാസത്തെ അനുകൂലിച്ചു. ഏലംകുളം പഞ്ചായത്തില്‍
എല്‍.ഡി.എഫിനും യു.ഡി.എഫിനും 8 വീതം അംഗങ്ങളാണ് ഉള്ളത്. ഏഴ് പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു.
രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടന്നത്.
യുഡിഎഫ് സ്വതന്ത്ര രമ്യ മണിതൊടിയാണ് എല്‍.ഡി.എഫിനെ പിന്തുണച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫ് ഭരണത്തില്‍ വന്നത്. കോണ്‍ഗ്രസിലെ സി. സുകുമാരന്‍ പ്രസിഡന്റും മുസ്‌ലിം ലീഗിലെ ഹൈറുന്നിസ വൈസ് പ്രസിഡന്റും ആവുകയായിരുന്നു.
The LDF secured control of Elamkulam Panchayat as a no-confidence motion was passed, with a crucial vote from an independent candidate shifting the balance
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."