HOME
DETAILS

'നിങ്ങള്‍ ബ്രാഹ്മണരാണോ? ഏത് ക്രീമാണ് മുഖത്തിട്ടിരിക്കുന്നത്, ചുണ്ടില്‍ എന്താണ് പുരട്ടാറ്' പശിമ ബംഗാള്‍ മെഡിക്കല്‍ കോളജിലെ വൈവ ചോദ്യങ്ങള്‍ ഇങ്ങനെ 

  
Web Desk
September 09, 2024 | 9:35 AM

Controversial Questions in Medical Viva at West Bengal College Spark Outrage

കൊല്‍ക്കത്ത: 'നിങ്ങള്‍ ബ്രാഹ്മണരാണോ? ഏത് ക്രീമാണ് മുഖത്തിട്ടിരിക്കുന്നത്, ചുണ്ടില്‍ എന്താണ് പുരട്ടിയിരിക്കുന്നത്? ഏതെങ്കിലും പരസ്യത്തിനോ മറ്റോ ഉള്ള ചോദ്യങ്ങളല്ല.  

പശ്ചിമബംഗളിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ വൈവ പരീക്ഷയുടെ ചുമതലയുള്ള അധ്യാപകര്‍ വിദ്യാര്‍ഥികളോട് ചോദിച്ചതാണിത്. കമര്‍ഹത്തിയിലെ സാഗര്‍ ദത്ത മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ നടന്ന വൈ പരീക്ഷയിലായിരുന്നു സംഭവം. 
ഏതായാലും സംഭവം വിവാദമാവുകയും വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.

ബംഗാളിലെ വി.എച്ച്.പിയുടെ മീഡിയ ഇന്‍ ചാര്‍ജ് സൗരിഷ് മുഖര്‍ജി എക്‌സില്‍ പങ്കുവച്ച വീഡിയോയില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത് കാണാം. തനിക്കു മുന്‍പ് വൈവക്ക് കയറിയ ആണ്‍കുട്ടിയോട് കുറച്ചു ചോദ്യങ്ങള്‍ മാത്രമാണ് ചോദിച്ചതെന്ന് ഒരു വിദ്യാര്‍ഥിനി പറയുന്നു. തുടര്‍ന്നായിരുന്നു പ്രസ്തുത വിദ്യാര്‍ഥിനിയുടെ ഊഴം. തന്നോട് ആദ്യം വീട്ടിലെ കാര്യങ്ങളെക്കുറിച്ചാണ് ചോദിച്ചതെന്നും പിന്നീടാണ് വിചിത്രമായ ചോദ്യങ്ങളുണ്ടായതെന്നും വിദ്യാര്‍ഥിനി വ്യക്തമാക്കി.

കൊല്‍ക്കത്ത ആര്‍ജി കര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ അരങ്ങേറുന്നതിനിടെയാണ് പുതിയ സംഭവം.

Medical students at Sagar Dutta Medical College in West Bengal protested after being asked inappropriate questions during a viva exam



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  3 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  3 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  3 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  3 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  3 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  3 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  3 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  3 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  3 days ago