HOME
DETAILS
MAL
പ്രവാസി വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമം ഉപേക്ഷിക്കണം: മുസ്ലിം ലീഗ്
backup
August 31 2016 | 18:08 PM
തൃക്കരിപ്പൂര്‍: വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി വോട്ടര്‍ പട്ടികയിലെ പ്രവാസി വോട്ടര്‍മാരെ സ്ഥലത്തില്ലാത്തതിന്റെ പേരില്‍ പട്ടികയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുസ്ലിം ലീഗ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പ്രവാസി വോട്ടവകാശം സംബന്ധിച്ച് വിദേശ ഇന്ത്യക്കാര്‍ക്ക് അതാത് രാജ്യങ്ങളില്‍ നിന്ന് വോട്ട് ചെയ്യാനുള്ള സംവിധാനം സ്വീകരിക്കണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശം ഇനിയും പ്രാബല്യത്തില്‍ വരുത്താതെ പ്രവാസികളെ ഒന്നടങ്കം വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം ദുരുദേശപരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.മുസ്ലിം ലീഗ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്.കുഞ്ഞഹമ്മദ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."