HOME
DETAILS

മലപ്പുറം എസ്.പി ശശിധരന്‍ സംഘിമനസുള്ള കണ്‍ഫേഡ് ഐ.പി.എസുകാരന്‍'; ഇനി തെറിക്കാനുള്ളത് വന്‍ സ്രാവിന്റെ കുറ്റി: കെ.ടി ജലീല്‍

  
September 10, 2024 | 5:04 PM

kt jaleel facebook post on malappuram sp sashidaran

മലപ്പുറം: എസ്.പിയെ മാറ്റിയതോടെ രണ്ടാം വിക്കറ്റും വീണെന്ന് കെ.ടി ജലീല്‍. ഐ.പി.എസ് ഉദ്യോഗസ്ഥരില്‍ സംഘികളുടെ എണ്ണം വര്‍ധിക്കുകയാണെന്നും, കേന്ദ്രത്തല്‍ ബി.ജെ.പി അധികാരത്തിലെത്തിയതാണ് പൊലിസിലെ സംഘിവല്‍ക്കരണത്തിന് കാരണമെന്നും ജലീല്‍ പറഞ്ഞു. മലപ്പുറം എസ്.പി ശശിധരന്‍ സംഘി മനസുള്ള കണ്‍ഫേഡ് ഐ.പി.എസുകാരനാണെന്നും, ഇനി തെറിക്കാനുള്ളത് വമ്പന്‍ സ്രാവിന്റെ കുറ്റിയാണെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറച്ചു. 


കുറിപ്പിന്റെ പൂര്‍ണ്ണരൂപം
മലപ്പുറം എസ്.പിയെ മാറ്റി. രണ്ടാം വിക്കറ്റും വീണു. IPS ഉദ്യോഗസ്ഥരില്‍ സംഘികളുടെ എണ്ണം വര്‍ധിക്കുകയാണ്. കേന്ദ്രത്തില്‍ BJP യുടെ അധികാരാരോഹണമാണ് പോലീസിലെ സംഘിവല്‍ക്കരണത്തിന് വഴി വെച്ചത്. കേരളത്തിന് പുറത്ത് നിന്ന് വരുന്ന IPS ഉദ്യോഗസ്ഥരിലാണ്  മലയാളക്കരക്ക് അപരിചിതമായ വര്‍ഗ്ഗീയ ചുവയോടെയുള്ള പെരുമാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്. എന്നാല്‍ ക്രമേണ അത് മലയാളി IPS കാരിലേക്കും വ്യാപിക്കുന്നതാണ് നാം കണ്ടത്. ഉത്തരേന്ത്യയില്‍ മതം നോക്കി കുറ്റവാളികളാക്കുകയും, കേസെടുത്ത് ജയിലിലാക്കുകയും ചെയ്യുന്നത് നിത്യസംഭവമാണ്. എന്നാല്‍ കേരളത്തിലും അത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നു എന്നുള്ളത് ഏതൊരു മലയാളിയേയും വേദനിപ്പിക്കും. ഇതിന് സര്‍ക്കാരോ മുഖ്യമന്ത്രിയോ അല്ല ഉത്തരവാദി. ഉദ്യോഗസ്ഥ സമൂഹത്തെ വിശ്വാസത്തിലെടുക്കുക എന്ന സമീപനമാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ നയം.  വിശ്വസിച്ചവരെ വഞ്ചിക്കുന്ന ശുംഭന്‍മാരെ കുറിച്ച് എന്തുപറയാന്‍?

മലപ്പുറം എസ്.പി ശശിധരന്‍ സംഘി മനസ്സുള്ള 'കണ്‍ഫേഡ് IPS' കാരനാണെന്ന് നാട്ടില്‍ പാട്ടാണ്. പദവികള്‍ കരസ്ഥമാക്കാന്‍ എന്ത് നെറികേടും ചെയ്യുന്നവര്‍ കശക്കിയെറിയുന്ന നിരപരാധികളുടെ പ്രാര്‍ത്ഥന വന്‍ശാപമായി ഉദ്യോഗസ്ഥ പ്രമാണിമാരുടെ തലയില്‍ നിപതിക്കുക തന്നെചെയ്യും. മലപ്പുറം എസ്.പിയുടെ തൊപ്പിയിലെ 'പൊന്‍തൂവ്വലുകള്‍'ക്ക് രക്തത്തിന്റെ മണമുണ്ട്. കണ്ണീരിന്റെ നനവുണ്ട്. വംശവെറിയുടെ വിഷമുണ്ട്.

എത്രമാത്രം സങ്കുചിതന്‍മാരും അധമന്‍മാരുമാണ് ഇത്തരം ഓഫീസര്‍മാര്‍? ഇവിടെയാണ് പൊതുപ്രവര്‍ത്തകര്‍ ഉയര്‍ന്നു നില്‍ക്കുന്നത്. ഒരു രാഷ്ട്രീയക്കാരനും തന്റെ മുന്നില്‍ വരുന്ന കേസുകള്‍ വര്‍ഗ്ഗീയ താല്‍പര്യങ്ങള്‍ വെച്ച് കാണാന്‍ താല്‍പര്യപ്പെടില്ല. ഒരാളെ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ബുദ്ധിമുട്ടിക്കാനും കേസില്‍ കുടുക്കാനും പോലീസ് മേധാവികള്‍ ചെയ്യുന്ന പോലെ അവരൊരിക്കലും ചെയ്യില്ല. വെറുതെയല്ല വര്‍ഗ്ഗീയവാദികളും അഴിമതിക്കാരുമായ റിട്ടയര്‍ ചെയ്യുന്ന ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് 'പട്ടിയുടെ' വില പോലും നാട്ടുകാര്‍ കല്‍പ്പിക്കാത്തത്.  ഉന്നതോദ്യോഗസ്ഥര്‍ ചെയ്യുന്ന നെറികേടുകള്‍ ഉറക്കെ പറയാന്‍ ആരും മിനക്കെടാത്തത് ഭയം കൊണ്ടാണ്. താന്‍ എന്തെങ്കിലും പറഞ്ഞാല്‍ എന്നെങ്കിലും ഈ 'മൂര്‍ഖന്‍മാര്‍' കൊത്തിക്കൊല്ലുമെന്ന്  ഓരോരുത്തരും കരുതുന്നു. പൗരന്‍മാരുടെ ഈ പേടിയാണ് ഹൃദയശൂന്യരായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എക്കാലത്തും കരുത്തായത്.

ഇന്ന് ഞാനൊരു റിട്ടയേഡ് മജിസ്‌ട്രേറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചു. അതില്‍ ശശിധരന്റെ യഥാര്‍ത്ഥ മുഖം അനാവരണം ചെയ്യപ്പെടുന്നുണ്ട്.  മുന്‍മജിസ്‌ട്രേറ്റിന്റെ അഭിമുഖത്തില്‍ പറയുന്ന കാര്യങ്ങളും അദ്ദേഹം സാമൂഹ്യമാധ്യമത്തില്‍ എഴുതിയ കുറിപ്പും മാത്രം മതി, മലപ്പുറം എസ്.പിക്കെതിരെയുള്ള തെളിവായി. വസ്തുതാ വിരുദ്ധമായി ആ പോസ്റ്റില്‍ വല്ലതുമുണ്ടെങ്കില്‍ ശശിധരന്‍ അയാള്‍ക്കെതിരെ ഒരു മാനനഷ്ടക്കേസ് കൊടുക്കട്ടെ. മലപ്പുറം SPയെ പോലുള്ള 'വര്‍ഗ്ഗീയവിഷ ജന്തുക്കളെ' തുറന്നു കാട്ടാന്‍ ഇനി മടിച്ചു കൂട. നമ്മുടെ മൗനം പോലും അത്തരക്കാര്‍ക്ക് കരുത്താകും. 

ഏതെങ്കിലും നിരപരാധികളെ വര്‍ഗീയ വിദ്വേഷത്തിന്റെ പേരില്‍ അന്യായമായി ആര് ദ്രോഹിച്ചാലും അവര്‍ക്കോ അവരുടെ മക്കള്‍ക്കോ അതിന്റെ 'ഫലം' ദൈവം നല്‍കും. ഉറപ്പാണ്. മൂന്നരക്കൊല്ലം മലപ്പുറത്ത് എസ്.പിയായി പെറ്റികേസുകള്‍ ഉള്‍പ്പടെ നിരവധി കേസുകള്‍ ഉണ്ടാക്കി ഏറ്റവുമധികം കേസുള്ള ജില്ലയെന്ന അപഖ്യാതി മലപ്പുറത്തിന് ചാര്‍ത്തിനല്‍കിയ സുജിത് ദാസിന്റെ ഗതി എന്തായി? മുഖ്യമന്ത്രി കര്‍ശനമായാണ് പോലീസിലെ പുഴുക്കുത്തുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചത്. മലപ്പുറം SPയെ മാറ്റിയതിലൂടെ രണ്ടാമത്തെ വിക്കറ്റും വീണു. മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങള്‍. ഇനി തെറിക്കാനുള്ളത് വന്‍സ്രാവിന്റെ കുറ്റിയാണ്. വൈകാതെ അതും തെറിക്കും. ഞങ്ങളുടെ ക്യാപ്റ്റന്‍ പിണറായി വിജയനാണ്.

kt jaleel facebook post on malappuram sp sashidaran 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ മനുഷ്യന്റെ കാല്‍; സ്ഥലത്ത് പൊലിസ് പരിശോധന

Kerala
  •  3 minutes ago
No Image

ഡല്‍ഹി സ്‌ഫോടനം: ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാല ഓഫിസ് ഉള്‍പെടെ 25 ഇടങ്ങളില്‍ ഇ.ഡി റെയ്ഡ് 

National
  •  29 minutes ago
No Image

നാലുവയസുകാരിയെ സ്വകാര്യഭാഗത്ത് ഉള്‍പ്പെടെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു; കൊച്ചിയില്‍ അമ്മ അറസ്റ്റില്‍

Kerala
  •  an hour ago
No Image

യുഎഇയില്‍ വായ്പ ലഭിക്കാന്‍ ഇനി മിനിമം സാലറി പരിധിയില്ല; സെന്‍ട്രല്‍ ബാങ്ക് പുതിയ നിര്‍ദേശം പുറത്തിറക്കി

uae
  •  an hour ago
No Image

വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധം പിടിച്ച 17 കാരിയെ സൈനികന്‍ കഴുത്തറുത്ത് കൊന്നു

National
  •  an hour ago
No Image

രൂപയ്ക്ക് വീണ്ടും തിരിച്ചടി; വിദേശ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് അറിയാം | Indian Rupee in 2025 November 18

Economy
  •  2 hours ago
No Image

ഒന്നരവയസുകാരിയുടെ വായ പൊത്തിപ്പിടിച്ച് സഹോദരിയായ 14 കാരിയെ പീഡിപ്പിച്ചു; രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

Kerala
  •  2 hours ago
No Image

ഫുട്‌ബോള്‍ ക്ലബ്ബുകള്‍ തമ്മില്‍ തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ച; അലന്റെ മരണകാരണം ഹൃദയത്തിനേറ്റ മുറിവ്; കാപ്പ കേസ് പ്രതി കസ്റ്റഡിയില്‍ 

Kerala
  •  3 hours ago
No Image

ഗസ്സയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കാനുള്ള കരട് പ്രമേയം അംഗീകരിച്ച് യു.എന്‍ സുരക്ഷാ സമിതി; അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് ഹമാസ്

International
  •  3 hours ago
No Image

ആന്ധ്രയിലെ ഏറ്റവും വലിയ മാളുകളിലൊന്നാകാന്‍ വിശാഖപട്ടണം ലുലു മാള്‍; മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് എം.എ യൂസഫലി

Business
  •  3 hours ago