HOME
DETAILS

ആന്റണി രാജു ഉള്‍പ്പെട്ട തൊണ്ടിമുതല്‍ കേസ് സത്യം കണ്ടെത്താന്‍ ഏതറ്റംവരെയും പോകും: സുപ്രിംകോടതി ആവശ്യമെങ്കില്‍ സി.ബി.ഐക്ക് കൈമാറും

  
Web Desk
September 11 2024 | 03:09 AM

Supreme Court Vows to Uncover Truth in Antony Raju Case Hints at Possible CBI Probe

ന്യൂഡല്‍ഹി: മുന്‍മന്ത്രി ആന്റണി രാജു ഉള്‍പ്പെട്ട തൊണ്ടിമുതല്‍ കേസില്‍ സത്യം കണ്ടെത്താന്‍ ഏതറ്റംവരെയും പോകുമെന്ന് സുപ്രിംകോടതി. ആവശ്യമെങ്കില്‍ കേസന്വേഷണം സി.ബി.ഐക്ക് കൈമാറാനും തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. 
തെറ്റു ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. കോടതിയുടെ പരിഗണനയിലിരുന്ന കേസിലെ തൊണ്ടിമുതലില്‍ കൃത്രിമം നടന്നത് അതീവ ഗൗരവമേറിയ വിഷയമാണെന്ന് ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ സി.ടി രവികുമാറും സഞ്ജയ് കരോളും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങളില്‍ കോടതി ഇടപെട്ടില്ലെങ്കില്‍ പലര്‍ക്കുമതു പ്രോത്സാഹനമാകും. അതുണ്ടാകാന്‍ പാടില്ല ജസ്റ്റിസ് സി.ടി രവികുമാര്‍ അഭിപ്രായപ്പെട്ടു.

കേസില്‍ ആന്റണി രാജുവിനെതിരെയുള്ള ആരോപണം ഗുരുതരമാണെന്ന് വ്യക്തമാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നത്. കേസിലെ പുനരന്വേഷണത്തെ സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പിന്താങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ നിലപാട് മയപ്പെടുത്തി. നിയമവശങ്ങളില്‍ ആന്റണി രാജുവിനൊപ്പമാണെങ്കിലും വസ്തുതാപരമായ കാര്യങ്ങളില്‍ യോജിക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ സീനിയര്‍ അഭിഭാഷകന്‍ പി.വി ദിനേശ് കോടതിയില്‍ വാദിച്ചു. എന്തുകൊണ്ടാണ് ഈ നിലപാടുമാറ്റമെന്ന കോടതിയുടെ ചോദ്യത്തിന് ആരെങ്കിലും ശിക്ഷിക്കപ്പെടണമെന്നല്ല, നിയമം സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്നും പി.വി ദിനേശ് വാദിച്ചു.

അതേസമയം തൊണ്ടിമുതലില്‍ കൃത്രിമം നടന്നിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദി പൊലിസ് ഉദ്യോഗസ്ഥര്‍ ആയിരിക്കാമെന്ന് ആന്റണി രാജുവിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആര്‍. ബസന്ത് വാദിച്ചു.

The Supreme Court has pledged to go to any lengths to uncover the truth in the case involving former minister Antony Raju. The court indicated that it has the authority to transfer the investigation to the CBI if necessary. Emphasizing the seriousness of the alleged tampering with evidence, the bench, led by Justices C.T. Ravikumar and Sanjay Karol, underscored the need to hold those responsible accountable under the law.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനധികൃതമായി ഒമാനിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 18 പേര്‍ അറസ്റ്റില്‍ 

oman
  •  10 days ago
No Image

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സഊദിയില്‍ ജോലി ലഭിച്ചത് 25 ലക്ഷം സ്വദേശികള്‍ക്ക്; പ്രവാസികള്‍ക്ക് വലിയ നഷ്ടമെന്ന് റിപ്പോര്‍ട്ട്

Saudi-arabia
  •  10 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ വീട് നവീകരണത്തിന് ഉടൻ ധനസഹായം; മന്ത്രി ആർ. ബിന്ദു

Kerala
  •  10 days ago
No Image

ഡൽഹി വിശാൽ മെഗാ മാർട്ടിൽ തീപിടുത്തം: ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് മരിച്ചു

National
  •  10 days ago
No Image

വയനാട്ടിൽ സിപിഎം സംഘടനാ പ്രശ്നം രൂക്ഷം: പൂതാടി ലോക്കൽ കമ്മിറ്റി ഓഫീസ് ഏരിയ നേതൃത്വം താഴിട്ട് പൂട്ടി

Kerala
  •  10 days ago
No Image

'ഇത്രയും വലിയ ഉള്ളി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല'; ദുബൈയിലെ വിപണിയില്‍ തിളങ്ങി കുഞ്ഞിന്റെ തലയോളം വലിപ്പമുള്ള ഭീമന്‍ ചൈനീസ് ചുവന്ന ഉള്ളി

uae
  •  10 days ago
No Image

64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ, കായികമേള തിരുവനന്തപുരത്ത്

Kerala
  •  10 days ago
No Image

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

Kerala
  •  10 days ago
No Image

പഴകിയ ടയറുകള്‍ മാരകമായ അപകടങ്ങള്‍ക്ക് കാരണമായേക്കാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  10 days ago
No Image

അസാധാരണമായ പ്രാർത്ഥന: പൂജാമുറികൾക്ക് പിന്നിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്ന സംഘം എക്സൈസ് പിടിയിൽ

National
  •  10 days ago