HOME
DETAILS

അന്‍വറിന്റെ വെളിപ്പെടുത്തലുകള്‍; മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍

  
Web Desk
September 11, 2024 | 9:47 AM

Anwars Revelations Governor Seeks Report from CM Amid Escalating Political Crisis

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എംഎല്‍എമാരുള്‍പ്പെടയുള്ളവരുടെയും ഫോണ്‍ എഡിജിപി എംആര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചോര്‍ത്തിയെന്ന പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണത്തില്‍ റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍. ഇത് സംബന്ധിച്ച് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ആരോപണത്തെ അതീവഗൗരവത്തോടെയാണ് കാണുന്നതെന്നും നടന്നത് ഗുരുതരമായ നിയമലംഘനമാണെന്നും ഗവര്‍ണര്‍ കത്തില്‍ വ്യക്തമാക്കി.

മന്ത്രിമാരുള്‍പ്പെടയുള്ളവരുടെ ഫോണുകള്‍ എഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം ചോര്‍ത്തുന്നുവെന്ന കാര്യം അതീവ ഗൗരവമുള്ളതാണ്. സംസ്ഥാനത്ത് വ്യാപകമായി ഫോണ്‍ ചോര്‍ത്തുന്നുവെന്ന് ആരോപിക്കുന്ന എംഎല്‍എ തന്നെ ചില ഫോണ്‍ ചോര്‍ത്തിയെന്ന് വെളിപ്പെടുത്തുന്ന ശബ്ദരേഖകള്‍ പുറത്തുവിടുന്നു. ഇത് നിയമലംഘനമാണെന്നും സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കുന്നു.

നിയമലംഘകരും നിയമപാലകരും തമ്മില്‍ യോജിച്ച് പ്രവര്‍ത്തിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും, ഇത് ജനങ്ങളില്‍ സംശയമുണ്ടാക്കുമെന്നും സംസ്ഥാന ഭരണത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുമെന്നും ഗവര്‍ണര്‍ പറയുന്നു.  ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും, ഇതേക്കുറിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഈ വിഷയത്തില്‍ എന്തുനടപടികളാണ് സ്വീകരിച്ചതെന്നും, അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളുടെ ആവശ്യകതയും ചൂണ്ടിക്കാണിച്ചാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.

"In a significant development, Kerala Governor seeks a report from the Chief Minister amid escalating political tensions. This comes after Anwar's shocking revelations sparked a political firestorm. Stay updated on the latest political news and developments in Kerala."



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ സി.പി.എം പ്രവര്‍ത്തന്‍ ജീവനൊടുക്കിയ നിലയില്‍

Kerala
  •  5 days ago
No Image

ഗിൽ പുറത്ത്, ഏകദിനത്തിൽ ഇന്ത്യക്ക് പുതിയ ക്യാപ്റ്റൻ; വമ്പൻ അപ്‌ഡേറ്റ് എത്തി

Cricket
  •  5 days ago
No Image

നൈജീരിയയില്‍ തോക്കുധാരികള്‍ സ്‌കൂള്‍ അക്രമിച്ച് 303 വിദ്യാര്‍ഥികള്‍ ഉള്‍പെടെ 315 പേരെ തട്ടിക്കൊണ്ട് പോയി 

International
  •  5 days ago
No Image

'പ്രതി ഹിന്ദു ആയതു കൊണ്ടാണ് മുസ്‌ലിം ലീഗും എസ്.ഡി.പി.ഐയും ഇടപെട്ടത്' പാലത്തായി കേസില്‍ വര്‍ഗീയ പരാമര്‍ശവുമായി സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം

Kerala
  •  5 days ago
No Image

പത്മകുമാറിനെതിരേ നടപടിയില്ല, ന്യായീകരണം മാത്രം: സി.പി.എമ്മില്‍ അതൃപ്തി

Kerala
  •  5 days ago
No Image

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; കൈപ്പത്തിയുടെ നാട്ടിൽ കോൺഗ്രസ് സംപൂജ്യർ

Kerala
  •  5 days ago
No Image

എസ്.ഐ.ആർ; 1,29,836 വോട്ടർമാർ പുറത്തേക്ക്; ഇവർ നേരത്തെ പട്ടികയിൽ ഉൾപ്പെട്ടവർ, എണ്ണം ഇനിയും ഉയരും

Kerala
  •  5 days ago
No Image

ഒടുവിൽ കളംമാറ്റി; മംദാനിക്ക് കീഴില്‍ ന്യൂയോര്‍ക്കില്‍ താമസിക്കാന്‍ സംതൃപ്തനെന്ന് ട്രംപ്; വാനോളം പുകഴ്ത്തല്‍

International
  •  5 days ago
No Image

പാലക്കാട് സ്വദേശിയായ യുവാവ് ബഹ്‌റൈനില്‍ കുഴഞ്ഞുവീണ് മരിച്ചു

obituary
  •  5 days ago
No Image

യുഎഇയുടെ ഹബീബ് അല്‍ മുല്ലക്ക് ഇന്ത്യയില്‍ കണ്ണ്; മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി ആരംഭിച്ചു

Business
  •  5 days ago