നിയമ കുരുക്കുകൾ ഒഴിഞ്ഞു; അബുദബിയിൽ ഇനി അപേക്ഷിച്ച ദിവസം തന്നെ വിവാഹിതരാകാം
അബുദബി:എമിറേറ്റിലെ വിവാഹ നിയമങ്ങളിൽ മാറ്റം വരുത്തി അബുദബി.എമിറേറ്റിൽ നേരത്തെ വിവാഹം കഴിക്കാൻ തീരുമാനിച്ചാലും വേഗത്തിൽ വിവാഹം നടത്താൻ നിയമ കുരുക്കുകൾ ഒരുപാട് ഉണ്ടായിരുന്നു. എന്നാൽ അബുദബി ഇത്തരത്തിലുള്ള വിവാഹ നിയമ പ്രശ്നങ്ങൾ എല്ലാം ഒഴിവാക്കിയിരിക്കുകയാണ്.പുതുക്കിയ സിവിൽ മാര്യേജ് കരാർ പ്രകാരം പരസ്പര സമ്മതത്തോടെ അപേക്ഷിക്കുന്ന അന്ന് തന്നെ വിവാഹിതരാക്കാം.
അബുദബി സിവിൽ ഫാമിലി കോർട്ടിലാണ് ഈ സൗകര്യം നടപ്പാക്കിയിരിക്കുന്നത്. അറബ് രാജ്യത്ത് ഇംഗ്ലിഷിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാവുന്ന കോടതിയാണ് ഇത്. അബുദബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് വെബ്സൈറ്റ് വഴിയാണ് വിവാഹത്തിന് വേണ്ടി അപേക്ഷിക്കേണ്ടത്. 7 മാസത്തിനിടെ 8000 വിവാഹ അപേക്ഷകളാണ് ഇത്തരത്തിൽ ലഭിച്ചിരിക്കുന്നത്. അതായത് ദിവസേന 70 അപേകഷകൾ. 2021ൽ ആണ് ഇവിടെ കോടതി ആരംഭിച്ചത്. ഇതുവരെയുള്ള റിപ്പോർട്ടുകൾ പരിശോധിക്കുമ്പോൾ 26000 വിവാഹങ്ങൾ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 120 രാജ്യത്ത് നിന്നുള്ള ദമ്പതികൾ ഉൾപ്പെടും.
കല്യാണം കഴിക്കാൻ മാത്രമല്ല, ആരെങ്കിലും വിവാഹ മോചനം ആവശ്യപ്പെട്ടാലും ഇതുപോലെ നടപടി ക്രമങ്ങൾ വേഗത്തിൽ നടത്താൻ കഴിയും. സാക്ഷിവിസ്താരം ആവശ്യമില്ലാതെ രണ്ട് പേരുടെ സമ്മതോടെ വിവാഹ മോചനം നേടാൻ കഴിയും. 590 പേർ ഇതുവരെ ഇത്തരത്തിൽ ഈ സൗകര്യം ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കുട്ടികൾ ഉണ്ടെങ്കിൽ അവരുടെ കാര്യത്തിൽ തീരുമാനം ആകണം, സ്വത്ത്, പണം തുടങ്ങിയ കാര്യങ്ങളിൽ പിന്നീട് കേസ് കൊടുക്കാൻ അധികാരം നൽകിയാണ് ഡിവോഴ്സ് അനുവദിക്കുന്നത്.
ഓൺലൈൻ (www.adjd.gov.ae) വഴിയോ ടൈപ്പിങ് സെന്ററുകൾ മുഖേനയോ ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷിക്കാം. മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർ ആണെങ്കിൽ പാസ്പോർട്ട്, യുഎഇയിൽ താമസ വിസ കെെവസം ഉണ്ടെങ്കിൽ അത് എമിറേറ്റ്സ് ഐഡി, വിവാഹിതരാണെങ്കിൽ വിവാഹമോചന സർട്ടിഫിക്കറ്റ് എന്നിവ ഹാജറാക്കണം. ഇനി മുമ്പുണ്ടായ ജീവിത പങ്കാളി മരിച്ചതാണെങ്കിൽ മരണ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവയെല്ലാം അപേക്ഷിക്കുമ്പോൾ ഓൺലെെൻ ആയി സമർപ്പിക്കണം.
യുഎഇ പാസ് അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് ലോഗിൻ ചെയ്യുക. രജിസ്റ്റർ എ ന്യൂ കേസ് ഓപ്ഷനിൽ നോൺ മുസ്‌ലിം മാര്യേജ് എന്ന് തെരഞ്ഞെടുത്ത് വിവാഹത്തിന് ഹാജറാക്കുന്ന ഓപ്ഷൻ എടുക്കുക. വിവാഹിതരാകുന്ന 2 പേരുടെയും പേരും വിലാസവും മറ്റും തെറ്റുകൂടാതെ രേഖപ്പെടുത്തണം. ഫീസ് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വഴി അടയ്ക്കാം . അപേക്ഷ അംഗീകരിച്ചാൽ വിവാഹിതരാകുന്ന തീയതിയും സമയവും തരഞ്ഞെടുക്കാം 24 മണിക്കൂറിനുള്ളിൽ വിവാഹ അനുമതി ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."