HOME
DETAILS
MAL
ബഹ്‌റൈൻ ആഭ്യന്തര വകുപ്പ് മന്ത്രി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തി
September 11 2024 | 17:09 PM
മനാമ:ബഹ്‌റൈൻ ആഭ്യന്തര വകുപ്പ് മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ ഏച്ച്.ഇ. വിനോദ് കുര്യൻ ജേക്കബുമായി കൂടിക്കാഴ്ച്ച നടത്തി. 2024 സെപ്റ്റംബർ 10-നാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ബഹ്‌റൈൻ നാഷണാലിറ്റി, പാസ്സ്‌പോർട്ട്സ് ആൻഡ് റസിഡൻസ് അഫയേഴ്‌സ് അണ്ടർസെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ അൽ ഖലീഫയും ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
സുരക്ഷാ സഹകരണം സംബന്ധിച്ച വിഷയങ്ങളിൽ ഇരുകൂട്ടരും ചർച്ചകൾ നടത്തി. ബഹ്‌റൈൻ, ഇന്ത്യ എന്നീ രാജ്യങ്ങൾ പുലർത്തുന്ന ശക്തമായ ബന്ധങ്ങൾ, വിവിധ മേഖലകളിലെ സഹകരണം എന്നിവ ആഭ്യന്തര വകുപ്പ് മന്ത്രി പ്രത്യേകം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."