ചരിത്രം സൃഷ്ടിച്ച് സ്‌പേസ് എക്‌സിന്റെ ബഹിരാകാശ നടത്തം, ആദ്യം പുറത്തിറങ്ങിയത് ജറേഡ് ഇസാക്മന്‍
വാഷിങ്ടണ്‍: ലോകത്ത് ആദ്യമായി സ്വകാര്യ കമ്പനി ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കി ചരിത്രം സൃഷ്ടിച്ചു. സ്‌പേസ് എക്‌സിന്റെ പൊളാരിസ് ഡോണ്‍ ദൗത്യത്തിന്റെ ഭാഗമായി ശതകോടീശ്വരന്‍ ജറേഡ് ഇസാക്മന്റെ നേതൃത്വത്തില്‍ മലയാളി മരുമകള്‍ അന്ന മേനോന്‍ ഉള്‍പ്പെടെ നാലു പേരാണ് ചൊവ്വാഴ്ച ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്ന് യാത്ര തിരിച്ചത്. 1970 ലെ അപ്പോളോ ദൗത്യത്തിന് ശേഷം ബഹിരാകാശ രംഗത്തെ വലിയ നേട്ടമായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്.
ബഹിരാകാശ ടൂറിസത്തിന്റെ ഭാഗമായാണ് സ്‌പേസ് എക്‌സ് ബഹിരാകാശ ശാസ്ത്രജ്ഞരല്ലാത്തവരെ ബഹിരാകാശത്തെത്തിച്ച് തിരിച്ചെത്തിക്കുന്ന പദ്ധതി തുടങ്ങിയത്. ഇസാക്മന്‍ പേടകത്തിന്റെ അടപ്പ് തുറന്ന ശേഷം പുറത്തിറങ്ങി. ഇവരുടെ സ്യൂട്ടിനുള്ളില്‍ ഓക്‌സിജന്‍ ചംക്രമണം വ്യാഴാഴ്ച രാവിലെ മുതല്‍ സജ്ജമാക്കിയിരുന്നു. പേടകത്തിന്റെ അടപ്പ് തുറന്ന ശേഷം ഇസാക്മന്‍ സ്‌കൈവാല്‍ക്കര്‍ എന്ന ഭാഗത്ത് ചവിട്ടിനിന്ന് കൈകളും മറ്റും പുറത്തിട്ടു ഭൂമിയെ കണ്ടു. കാലിഫോര്‍ണിയയിലെ മിഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ നിന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ഭൂമിയില്‍ നിന്ന് 736 കി.മി ഉയരത്തിലാണ് ഇവര്‍ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയത്. മണിക്കൂറില്‍ 25,280 കി.മി വേഗത്തിലാണ് പേടകം ആ സമയം ഭൂമിയെ ചുറ്റിക്കൊണ്ടിരുന്നത്.
SpaceX has made history by completing the world’s first private space mission with its Polaris Dawn mission. Led by billionaire Jared Isaacman, the mission included Annu Menon, a Malayali daughter-in-law, among its four crew members. Launched from Florida’s Kennedy Space Center, the mission is hailed as a significant achievement in space exploration since the 1970 Apollo missions. The spacecraft reached 736 km above Earth, traveling at speeds of 25,280 km/h, marking a major milestone in space tourism.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."