HOME
DETAILS

അവസാനമായി എ.കെ.ജി ഭവനിൽ സീതാറാം യെച്ചൂരി; അന്തിമോപചാരം അർപ്പിച്ച് നേതാക്കൾ, രാജ്യം വിടചൊല്ലുന്നു

  
September 14, 2024 | 7:10 AM

Sitaram Yechury is being given a final farewell at the partys headquarter by leaders and party workers

ന്യൂഡൽഹി: അന്തരിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് രാജ്യം വിട നൽകുന്നു. സി.പി.എം ദേശീയ ആസ്ഥാനമായ എ.കെ.ജി ഭവനിലെത്തിച്ച മൃതദേഹത്തിൽ നേതാക്കളും പ്രവർത്തകരും ആദരാഞ്ജലി അർപ്പിക്കുന്നത് തുടരുകയാണ്. കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ അദ്ദേഹത്തെ അവസാനാമായി കാണാനെത്തി. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ മൃതദേഹം മെഡിക്കൽ പഠനത്തിനായി ഡൽഹി എയിംസ് അധികൃതർക്ക് കൈമാറും.

എ.കെ.ജി ഭവനിലെത്തിച്ച മൃതദേഹം മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പോളിറ്റ് ബ്യുറോ അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ചേർന്ന് ഏറ്റുവാങ്ങി. മുദ്രാവാക്യം മുഴക്കിയാണ് പ്രവർത്തകർ പ്രിയ സഖാവിന് വിട നൽകുന്നത്. ഇവിടെ പൊതുദർശനം വൈകീട്ട് മൂന്ന് വരെ തുടരും. വൈകിട്ട് 5 മണിക്ക് 14 അശോക റോഡ് വരെ വിലാപ യാത്രയായി മൃതദേഹം കൊണ്ടുപോകും. ശേഷം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി മൃതദേഹം കൈമാറും.

ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയായിരുന്നു സീതാറാം യെച്ചൂരിയുടെ മരണം. കഴിഞ്ഞമാസം 19 മുതൽ ഇവിടെ ചികിത്സയിലായിരുന്നു. നില വഷളായതോടെ ഏതാനും ദിവസം മുൻപാണ് വെന്റിലേറ്ററിലേക്കു മാറ്റിയത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.03 നായിരുന്നു അന്ത്യം. മൃതദേഹം യെച്ചൂരിയുടെ ആഗ്രഹപ്രകാരമാണ് വൈദ്യപഠനത്തിനായി എയിംസിനു വിട്ടുനൽകുന്നത്.

1952 ഓഗസ്റ്റ് 12-ന് മദ്രാസിലായിരുന്നു ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി സ്വദേശിയായ സീതാറം യെച്ചൂരി ജനിച്ചത്. സർവേശ്വര സോമയാജി യെച്ചൂരിയും കൽപികയുമായിരുന്നു മാതാപിതാക്കൾ. ഡൽഹി സെൻറ് സ്റ്റീഫൻസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ഇദ്ദേഹം ജെ.എൻ.യുവിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 

1974-ൽ എസ്എഫ്ഐയിൽ അംഗമായി. മൂന്നുവട്ടം ജെ.എൻ.യു സർവകലാശാല യൂണിയൻ പ്രസിഡൻറായി. തന്നിലെ രാഷ്രീയക്കാരനെ വളർത്തിയ ജവാഹർ ലാൽ നെഹ്റു സർവകലാശാലയിലെ ക്യാംപസിൽ നിന്ന് അവസാന റെഡ് സല്യൂട്ട് ഏറ്റുവാങ്ങാൻ ഇന്നലെ വൈകിട്ട് 4.56ന് സീതാറാം യെച്ചൂരിയെ എത്തിച്ചിരുന്നു. 

വിദ്യാർഥി യൂണിയൻ പ്രതിനിധിക, വിവിധ സംഘടനാ പ്രതിനിധികൾ, പൂർവവിദ്യാർഥികൾ, അധ്യാപകർ യെച്ചൂരിക്ക് ആദരമർപ്പിച്ചു. വൈകിട്ട് ആറിനു ഡൽഹി വസന്ത്കുഞ്ചിലെ വീട്ടിൽ പൊതുദർശനത്തിനെത്തിച്ചു.

 

CPI(M) General Secretary Sitaram Yechury is being given a final farewell at the party's headquarters, A.K.G. Bhavan, where leaders and party workers are paying their last respects. Prominent national leaders, including Congress leader Sonia Gandhi, have visited to honor him. Later this evening, around 5 PM, Yechury's body will be handed over to AIIMS Delhi for medical research, as per his wishes.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാനഡയിൽ സ്ഥിര താമസം ലക്ഷ്യം വെക്കുന്നവർക്ക് ആശ്വാസം; പൗരത്വ നിയമങ്ങളിലെ മാറ്റം ഇന്ത്യക്കാർക്ക് അനുകൂലം

International
  •  7 days ago
No Image

അബൂദബി ചര്‍ച്ച വിജയം; റഷ്യ - ഉക്രൈന്‍ യുദ്ധം തീരുന്നു; സമാധാന നിര്‍ദേശങ്ങള്‍ ഉക്രൈന്‍ അംഗീകരിച്ചതായി യു.എസ്

International
  •  7 days ago
No Image

ഇരട്ട ന്യൂനമർദ്ദം; ഇന്ന് മൂന്ന് ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പ്

Kerala
  •  7 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; ഹരിത പെരുമാറ്റച്ചട്ടം ലംഘിച്ച പ്രിന്റിങ് സ്ഥാപനത്തിനെതിരെ നടപടി; 30 ലക്ഷത്തിന്റെ വസ്തുക്കൾ പിടികൂടി 

Kerala
  •  7 days ago
No Image

ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചു; വ്യാപക പ്രതിഷേധം

Kerala
  •  7 days ago
No Image

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയായി; ആദ്യ പ്രളയ മുന്നറിയിപ്പ് നൽകി തമിഴ്‌നാട്

Kerala
  •  7 days ago
No Image

നടനും ടിവികെ നേതാവുമായ വിജയ്‌യെ വിമർശിച്ച യൂട്യൂബർക്ക് നേരെ ആക്രമണം; നാലുപേർ അറസ്റ്റിൽ

National
  •  7 days ago
No Image

മുഖ്യമന്ത്രിക്കെതിരെ കൊലവിളി കമന്റ്; കന്യാസ്ത്രീക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  7 days ago
No Image

വിമാന സർവീസുകളെയടക്കം പിടിച്ചുകുലുക്കിയ ലോകത്തെ 5 പ്രധാന അഗ്നിപർവ്വത സ്ഫോടനങ്ങൾ

International
  •  7 days ago
No Image

കാറിൽ നിന്ന് നേരെ സ്കൂട്ടറിലേക്ക്; മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ച പാമ്പിനെ ഒടുവിൽ പിടികൂടി

Kerala
  •  7 days ago