ഒരു കഷണം ബീറ്റ്‌റൂട്ട് മതി മാസങ്ങളോളം മുടി നരക്കില്ല ഇനി ഡൈ അഞ്ചു മിനിറ്റില്‍ തയാറാക്കാം
നിരവധികാരണങ്ങള്‍കൊണ്ട് മുടി നരയ്ക്കാറുണ്ട്. പോഷകാഹാരക്കുറവും മാനസികസമ്മര്‍ദ്ദവും പാരമ്പര്യവും ഒക്കെ ഇതിനു കാരണമാവാം. അതിനായി കെമിക്കല്‍ ഡൈ ആണ് പലരും ഉപയോഗിക്കുന്നത്. ഇത് വളരെയധികം പാര്‍ശ്വഫലങ്ങളാണ് ഉണ്ടാക്കുക. അതുകൊണ്ട് നാച്വറലായി നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കിയ ഡൈ കൊണ്ട് മുടി കറുപ്പിക്കാം.
ചായപ്പൊടി- 2 ടേബിള്‍ സ്പൂണ്‍
ബീറ്റ്‌റൂട്ട് - 1
നീലയമരി പൊടി - രണ്ട് സ്പൂണ്‍
ഉണ്ടാക്കുന്നവിധം
ഒന്നര ഗ്ലാസ് വെള്ളത്തില്‍ ചായപ്പൊടിയിട്ട് നന്നായി കുറുക്കിയെടുക്കുക. ബീറ്റ്‌റൂട്ട് കഷണങ്ങളാക്കി മിക്‌സിയുടെ ജാറിലേക്കിട്ട് ചൂടാറിയ കട്ടന്‍ചായ ഇതിലേക്കൊഴിച്ച് അരച്ചെടുക്കുക. ഇനി ഇത് അരിച്ചെടുക്കണം. ഇരുമ്പ് പാത്രത്തില്‍ നീലയമരിപൊടി ഇട്ട് അതിലേക്ക് ബീറ്റ്‌റൂട്ട് തേയില വെള്ളം ചേര്‍ത്ത് നന്നായി മിക്‌സി ചെയ്തു ഒരു രാത്രി വയ്ക്കുകയോ അല്ലെങ്കില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ വയ്ക്കുകയോ ചെയ്യുക. ശേഷം തലയില്‍ തേച്ചു പിടിപ്പിക്കണം. ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. അടി പൊളി കറുപ്പ് നിറമായിരിക്കും തലമുടിക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."