നിങ്ങളുടെ മുഖത്തു കാണുന്ന ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്; കൊളസ്‌ട്രോളാവാം
രക്തത്തില്‍ കാണുന്ന മെഴുകുപോലുള്ള കൊഴുത്ത വസ്തുവാണ് കൊളസ്‌ട്രോള്‍. കൊളസ്‌ട്രോള്‍ കൂടുമ്പോള്‍ ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ അതിന്റെ സൂചനകള്‍ ഉണ്ടാവാം. അവ ശ്രദ്ധിക്കാതെ പോവരുത്.
കണ്ണിനു ചുറ്റുമായി മഞ്ഞ കലര്‍ന്ന നിറത്തില്‍ കുഞ്ഞു മുഴകളുണ്ടെങ്കില്‍ ഇത് കൊളസ്‌ട്രോളിന്റെ സൂചനയാവാം. ചര്‍മത്തിന്റെ ഘടനയില്‍ മാറ്റം വരുന്നുണ്ടെങ്കിലും ശ്രദ്ധിക്കുക, അതും സൂചനയാവാം കൊളസ്‌ട്രോള്‍ കൂടുന്നു എന്നതിന്റെ.
ചര്‍മം ചൊറിയുക. കൊളസ്‌ട്രോള്‍ കൂടുമ്പോള്‍ ചര്‍മം ചൊറിയുകയും വരണ്ടതാവുകയും ചെയ്യുന്നതു കാണാം. മുഖത്തെ ചെറിയ മുഴകള്‍ കൊളസ്‌ട്രോള്‍ ഉണ്ടെന്നതിന്റെ സൂചനയാണ്. മാത്രമല്ല, നെഞ്ചുവേദന,ക്ഷീണം, ഓക്കാനം, വിരലുകളില്‍ മരവിപ്പ്, തലകറക്കം ഇവയൊക്കെ ലക്ഷണമാവാം.
വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കുക, നാരുകളടങ്ങിയ ഭക്ഷണം കഴിക്കുക, ഭക്ഷണത്തില്‍ ധാരാളമായി നട്‌സ് ഉപോയഗിക്കുക, ഒലിവ് ഓയില്‍ പാചകത്തിനുപയോഗിക്കാം. സാല്‍മണ്‍, ട്യൂണ പോലുള്ള മത്സ്യങ്ങള്‍ കഴിക്കുക, ഉപ്പ് കുറയ്ക്കുക, മദ്യം ഒഴിവാക്കുക ഇവയൊക്കെ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ സഹായകമാകും.
ഈ ലക്ഷണങ്ങള്‍ കാണുമ്പോള്‍ സ്വയം ചികിത്സിക്കാതെ നിര്‍ബന്ധമായും ഒരു ഡോക്ടറെ കാണുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."