ഏത്തപ്പഴം എന്നും ഓരോന്നു കഴിച്ചോളൂ...! അതും രാവിലെ തന്നെ, ഗുണങ്ങളേറെയുണ്ടിതിന്
ഒരു ദിവസത്തിന്റെ തുടക്കമാണ് പ്രഭാതഭക്ഷണം. ഇത് ഒഴിവാക്കരുതെന്നാണ് പ്രമാണം. എന്നാല്‍ ഈ ഭക്ഷണം പഴമായാലോ... രാവിലത്തെ ഭക്ഷണത്തില്‍ വാഴപ്പഴം ഉള്‍പ്പെടുത്തുന്നതിന്റെ ഗുണം അറിയേണ്ടതു തന്നെയാണ്. ഉയര്‍ന്ന പൊട്ടാസ്യവും നാരുകളും പ്രകൃതിദത്ത പഞ്ചസാരയും കാരണം നിങ്ങളുടെ പ്രഭാതഭക്ഷണത്തിന് ഏത്തപ്പഴം മികച്ച ഭക്ഷണമാണ്.
ഇവയില്‍ ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിവയും ഉള്‍പ്പെടുന്നു. രാവിലെ നേന്ത്രപ്പഴം കഴിക്കുന്നത് നമുക്ക് ഊര്‍ജം നല്‍കുന്നതാണ്. ഇതിന്റെ കൂടെ മൂന്നോ നാലോ ഈത്തപ്പഴം കൂടെ കഴിച്ചാല്‍ ബെസ്റ്റ് റിസല്‍ട്ടാവും. ഇതുമതി പ്രഭാതഭക്ഷണം.
വാഴപ്പഴത്തില്‍ പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ആരോഗ്യകരമായ രക്തസമ്മര്‍ദ്ദം നിലനിര്‍ത്തുകയും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇതില്‍ കാര്‍ബോഹൈഡ്രേറ്റുകളെ വിഘടിപ്പിച്ച് ദഹനത്തെ സഹായിക്കുകയും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന ഗണ്യമായ അളവിലുള്ള നാരുകളും അടങ്ങിയിട്ടുണ്ട്.
ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും ഏത്തപ്പഴത്തിലുണ്ട്. കാര്‍ബോഹൈഡ്രേറ്റുകള്‍, മാംഗനീസ്, കാല്‍സ്യം, അയേണ്‍, വൈറ്റമിന്‍, എ,ബി,സി ഇവയെല്ലാം വാഴപ്പഴത്തില്‍ സമൃദ്ദമാണ്. ഇതില്‍ പൊട്ടാസ്യവും മഗ്നീഷ്യവും ധാരാളമുണ്ട്, അതിനാല്‍ ഹൃദയത്തിനും തലച്ചോറിനുമെല്ലാം ഇത് കഴിക്കുന്നത് നല്ലതാണ്. മാത്രമല്ല, എല്ലുകളുടെയും മസിലുകളുടെയും ആരോഗ്യത്തിനും മഗ്നീഷ്യം അത്യാവശ്യമാണ്. ഇത് തൈരിനെ പോലെ പ്രോബയോട്ടിങ് ഗുണങ്ങള്‍ ഉള്ളവയാണ്.
ദിവസവും ഒരു വാഴപ്പഴം കഴിച്ചാല്‍ സ്തനാര്‍ബുദം, ഗര്‍ഭാശയമുഖം, കരള്‍, ഓറല്‍, പ്രോസ്റ്റേറ്റ്, വന്‍കുടല്‍, അന്നനാളം, ത്വക്ക് കാന്‍സര്‍ തുടങ്ങിയ വിവിധ തരത്തിലുള്ള കാന്‍സറുകള്‍ തടയാന്‍ സഹായിക്കുമെന്ന്് പഠനങ്ങള്‍ പറയുന്നു. ഈ പഴത്തില്‍ പ്രകൃതിദത്തമായ ട്രിപ്‌റ്റോഫാന്‍ അടങ്ങിയിട്ടുണ്ട്. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
ദിവസവും മിതമായ അളവില്‍ വാഴപ്പഴം കഴിക്കുന്നത് പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ കുറയ്ക്കാനും സഹായിക്കും. കാരണം അവ കുറഞ്ഞ ജി ഐ ഭക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു. പ്രമേഹത്തെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ പ്രോസസ് ചെയ്ത ഇനങ്ങള്‍, ഉരുളക്കിഴങ്ങ് അല്ലെങ്കില്‍ ഫാസ്റ്റ് ഫുഡ് പോലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടത് പ്രധാനമാണ്.
പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ധമനികളുടെ കാഠിന്യത്തെയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെയും തടയുകയും ചെയ്യും. ഇത് ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
കാര്‍ബോഹൈഡ്രേറ്റുകളെ വേഗത്തില്‍ ദഹിപ്പിക്കാന്‍ കഴിയുന്ന ഒരു തരം നാരായ പെക്റ്റിനും വാഴപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിനും ഗുണകരമാക്കുന്നു. നിങ്ങളുടെ പ്രഭാതഭക്ഷണത്തില്‍ ഏത്തപ്പഴം ഉള്‍പ്പെടുത്തുന്നത് ആ ദിവസത്തെ ഊര്‍ജ്ജവും പോസിറ്റിവിറ്റിയും നിറയ്ക്കുന്നതാണ്.
ഇതു പുഴുങ്ങിക്കഴിക്കുന്നതും ഗുണം ചെയ്യും. അതുകൊണ്ടു തന്നെ ഏതുപ്രായക്കാര്‍ക്കും കഴിക്കാവുന്ന ഒരു സൂപ്പര്‍ മോണിങ് ഫുഡ് തന്നെയാണ് ഏത്തപ്പഴം. അതുകൊണ്ട് ശീലമാക്കൂ ദിനചര്യയില്‍.
Breakfast is the most important meal of the day and should not be skipped. Including bananas in your morning meal is highly beneficial. Rich in potassium, fiber, and natural sugars, bananas make an excellent choice for a healthy breakfast.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."