പുരുഷന്‍മാരേ നിന്നുകൊണ്ട് മൂത്രമൊഴിക്കല്ലേ..., ഇത് രോഗാണുക്കളും ബാക്ടീരിയകളും പെരുകാന്‍ കാരണമാവും
വ്യക്തി ശുചിത്വം എന്നത് അത്യാവശ്യമായ ഒന്നാണ്. ശുചിത്വം പാലിക്കേണ്ടതും വളരെ പ്രധാനമാണ്. പുരുഷന്‍മാരില്‍ ഭൂരിഭാഗവും നിന്നു കൊണ്ട് മൂത്രമൊഴിക്കുന്നവരാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന ഒരു വിഡിയോയാണ് ശുചിത്വം പാലിക്കാതിരിക്കുന്നത് കൊണ്ട് ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ പറയുന്നത്. പുരുഷന്‍മാര്‍ നിന്നു കൊണ്ടാണ് മൂത്രമൊഴിക്കുന്നത്.
ഈ വൃത്തിഹീനമായ രീതിയാണ് പറഞ്ഞുവരുന്നത്. പുരുഷന്‍മാര്‍ നില്‍ക്കുകയും മൂത്രമൊഴിക്കുകയും ചെയ്യുമ്പോള്‍ മൂത്രം പലപ്പോഴും ടോയ്‌ലറ്റ് പാത്രത്തില്‍ നിന്ന് ചുറ്റുപാടിലേക്കു തെറിക്കുകയും പാത്രത്തില്‍ നിന്നു താഴേക്കു വീഴുകയും ചെയ്യുന്നതും വിഡിയോയില്‍ കാണാം. ഇത് അടുത്തുള്ള ഏതെങ്കിലും വസ്തുവിലേക്ക് (ടുത്ത് ബ്രഷ്, ടോയ്‌ലറ്റ് റോള്‍, ടിഷ്യൂ പേപ്പര്‍)തെറിക്കുകയും അവ മലിനമാവുകയും ബാക്ടീരയകള്‍ പെരുകുകയും ചെയ്യുന്നു.
പൊതുശൗചാലയത്തില്‍ പോലും പുരുഷന്‍മാര്‍ക്ക് നിന്നു മൂത്രമൊഴിക്കാനുള്ള സൗകര്യങ്ങളുണ്ടാവും. പുരുഷന്‍മാര്‍ നിന്നു കൊണ്ടല്ല മൂത്രമൊഴിക്കേണ്ടത്. അവരും ഇരുന്ന് കൊണ്ട് തന്നെയാണ് ഇത് ചെയ്യേണ്ടത്. കാരണം ഇരിക്കുമ്പോള്‍ മൂത്രം കൂടുതല്‍ ശക്തിയോടെയാണ് പുറത്തേക്കുവരുക.
മാത്രമല്ല, നിന്നു കൊണ്ടു മൂത്രമൊഴിക്കുമ്പോള്‍ ഇടുപ്പെല്ലിന്റെയും നട്ടെല്ലിന്റെയും പേശികള്‍ ചുരുങ്ങുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. നിങ്ങള്‍ ഇരിക്കുമ്പോള്‍ ഇത് ഇടുപ്പിലെ പേശികളെ റിലാക്‌സാക്കുന്നുവെന്നും ഇത് മൂത്രമൊഴിക്കാന്‍ എളുപ്പമാക്കുകയും ചെയ്യുന്നു.
Personal hygiene is essential, and maintaining cleanliness is crucial. Most men urinate while standing, and a viral video circulating on social media highlights the problems that arise from not following proper hygiene practices. The video emphasizes the importance of cleanliness in everyday habits.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."