HOME
DETAILS

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും; തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ 'നടക്കാത്ത' അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

  
Web Desk
September 21, 2024 | 2:48 AM

Chief Minister Pinarayi Vijayan is set to hold a press conference today at 11 AM amid serious allegations

തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെതിരെ ഉൾപ്പെടെ ഗുരുതര ആരോപണങ്ങൾ നിലനിൽക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും. രാവിലെ 11 മണിക്കാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എ.ഡി.ജി.പി എം.ആർ അജിത് കുമാറിനുമെതിരെ കുറ്റകൃത്യങ്ങൾ ഉൾപ്പെടെ ഗുരുതര ആരോപണങ്ങൾ നിലനിൽക്കെയാണ് മുഖ്യമന്തിയുടെ മാധ്യമങ്ങളെ കാണുന്നത്.  

എ.ഡി.ജി.പിയുടെയും ജയരാജന്റെയും ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കൽ, അനധികൃത സ്വത്ത് സമ്പാദന കേസ് ഉൾപ്പെടെ മുഖ്യമന്ത്രികൂടി ആരോപണ വിധേയനായ വിഷയങ്ങൾ ഏറെ നിൽക്കെയാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. വിജിലൻസ് അന്വേഷണം തീരുമാനിച്ചിട്ടും ആരോപണ വിധേയനായ എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാത്ത നടപ്പായിൽ സർക്കാരിനെതിരെ മുന്നണിക്ക് അകത്ത് നിന്നുള്ളപ്പെടെ അസംതൃപ്തി രൂക്ഷമാണ്. വിവാദ വിഷയങ്ങളിൽ ഇതുവരെ പ്രതിക്കാതിരുന മുഖ്യമന്ത്രി ഇന്ന് എങ്ങനെയാകും വിഷയങ്ങളിൽ നിലപാടെടുക്കുക എന്ന് കണ്ടറിയാം.

ഇതിനിടെ, തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ നടക്കാത്ത അന്വേഷണത്തിന്റെ റിപ്പോർട്ട് നൽകാൻ തിരക്കിട്ട നീക്കം നടത്തുകയാണ് എ.ഡി.ജി.പി എം.ആർ അജിത് കുമാർ.  അജിത് കുമാർ ഇന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും റിപ്പോർട്ട് കൈമാറും. പൂരം കലക്കിയത് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ എ.ഡി.ജി.പിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ അഞ്ചുമാസം കഴിഞ്ഞിട്ടും യാതൊരു അന്വേഷണ റിപ്പോർട്ടും നൽകാതായതോടെ നടന്ന അന്വേഷണത്തിലാണ് പൂരം അലങ്കോലമായതിൽ അന്വേഷണം നടന്നിട്ടേയില്ലെന്ന വിവരം പുറത്താകുന്നത്. 

സംഭവം ഇന്റേണലായി അന്വേഷിച്ചിരുന്നെന്ന വാദമുയർത്തി റിപ്പോർട്ട് നൽകാനാണ് എ.ഡി.ജി.പിയുടെ ശ്രമം. ഇതുകൊണ്ടാണ് അന്വേഷണം പൂർത്തിയായെന്ന് അദ്ദേഹം പറയുന്നത്. മുൻ തൃശൂർ കമ്മീഷണർ അങ്കിത് അശോകിന്റെ മൊഴി കഴിഞ്ഞ ദിവസം വീണ്ടും രേഖപ്പെടുത്തിയെന്നും ചെന്നൈയിൽ നിന്നും മുഖ്യമന്ത്രി തിരിച്ചെത്തിയാൽ റിപ്പോർട്ട് നൽകുമെന്നുമാണ് എ.ഡി.ജി.പി അജിത് കുമാർ പ്രതികരിച്ചത്. ആരെയും കുറ്റപ്പെടുത്താതെ തട്ടിക്കൂട്ട് റിപ്പോർട്ട് നൽകി തടിയൂരുകയാണ് പൊലിസിന്റെ ലക്ഷ്യം. ഇതിലൂടെ സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും മുഖം രക്ഷിക്കുകയും വേണം.

പുരം അലങ്കോലമായത് വിവാദമായതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അഞ്ചു മാസം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് പൊലിസിന്റെ അനാവശ്യ ഇടപെടലുകളെ തുടർന്ന് തൃശൂർ പൂരം അലങ്കോലപ്പെട്ടതായി ആരോപണം ഉയർന്നത്. തുടർന്ന് ഏപ്രിൽ 21ന് മുഖ്യമന്ത്രിയുടെ ഓഫിസ് വാർത്താക്കുറിപ്പ് ഇറക്കി. തൃശൂർ പൂരവുമായി ബന്ധപ്പെട്ട് പൊലിസിന്റെ നടപടികളിൽ ഉയർന്നുവന്ന പരാതികൾ അന്വേഷിക്കുമെന്നും ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കുമെന്നുമായിരുന്നു അറിയിപ്പ്. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പരിശോധിക്കുമെന്നും പരാതികളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എ.ഡി.ജി.പി എം.ആർ അജിത് കുമാറിനായിരുന്നു ചുമതല നൽകിയിരുന്നതെന്നും വാർത്തകളിൽ നിറഞ്ഞു. എന്നാൽ അത്തരത്തിൽ യാതൊരു അന്വേഷണവും നടന്നിട്ടില്ലെന്ന് പൊലിസ് ആസ്ഥാനത്തുനിന്ന് അറിയിച്ചതോടെയാണ് സർക്കാരും പൊലിസും വെട്ടിലായത്. വിഷയത്തിൽ ഇടതുമുന്നണിയിൽനിന്നും കടുത്ത വിമർശനമാണുയരുന്നത്.

 

Kerala Chief Minister Pinarayi Vijayan is set to hold a press conference today at 11 AM, amid serious allegations against the Home Department, including accusations against his political secretary P. Shashi and ADGP M.R. Ajith Kumar. Allegations range from a controversial meeting between Ajith Kumar and RSS leaders to issues surrounding the Thrissur Pooram festival and an illegal wealth accumulation case.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: സ്വകാര്യ ബസുകളുടെ നഷ്ടം പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ

Kerala
  •  13 days ago
No Image

ഇ20 പെട്രോൾ വിവാദം: ജന്തർ മന്ദിറിൽ അനുമതി നിഷേധിച്ചാൽ ഗഡ്കരിയുടെ വീടിന് മുന്നിൽ കുത്തിയിരിക്കും; പ്രഖ്യാപനവുമായി തെഹ്‌സീൻ പൂനാവാല

National
  •  13 days ago
No Image

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ഇന്ന് ആറ് പേർക്ക് കൂടി രോഗബാധ, പത്തനംതിട്ടയിൽ അതീവ ജാഗ്രത

Kerala
  •  13 days ago
No Image

വാട്‌സ്‌ആപ്പിൽ 'അക്കൗണ്ട് സ്റ്റേറ്റ്മെന്റ്' വന്നാൽ സൂക്ഷിക്കുക! സംസ്ഥാനത്ത് പുതിയ സൈബർ തട്ടിപ്പ് വ്യാപിക്കുന്നു

Kerala
  •  13 days ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ റാഗിങ്; നാല് വിദ്യാർഥികളെ വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്തു

Kerala
  •  13 days ago
No Image

ഓസ്‌ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; സുരക്ഷ അതീവ കർശനമാക്കി

National
  •  13 days ago
No Image

യുഎഇയിൽ വേനലവധിക്ക് ശേഷം സ്കൂളുകൾ എപ്പോൾ തുറക്കും? അക്കാദമിക് കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  13 days ago
No Image

ഭരണകൂടത്തിന്റെ അപ്രതീക്ഷിത നടപടി; ലക്ഷദ്വീപിൽ ക്ലർക്കുമാരും അറ്റൻഡർമാരും ഉൾപ്പെടെ 47 സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് നീക്കി

National
  •  13 days ago
No Image

കുട്ടികൾക്കും വയോജനങ്ങൾക്കും പ്രത്യേക ഓഫറുമായി ഇത്തിഹാദ് റെയിൽ; പ്രായം തെളിയിക്കാൻ എമിറേറ്റ്സ് ഐഡി നിർബന്ധം

uae
  •  13 days ago
No Image

മരണവും ക്രൂരതയും വിനോദമാകുന്ന കാലം; എന്തുകൊണ്ട് മനുഷ്യർ 'ഡാർക്ക് ടൂറിസ'ത്തിലേക്ക് ആകർഷിക്കപ്പെടുന്നു?

National
  •  13 days ago