HOME
DETAILS

ഒമാനിൽ വിവാഹപൂർവ മെഡിക്കൽ പരിശോധന നിർബന്ധമാക്കി; നിയമം ലംഘിച്ചാൽ വിവാഹ കരാർ അസാധുവാകും

  
February 05, 2026 | 5:14 PM

oman makes premarital medical tests mandatory violation can void marriage contract

മസ്‌കത്ത്: ഒമാനിൽ വിവാഹിതരാകാൻ ആഗ്രഹിക്കുന്നവർക്ക് വിവാഹപൂർവ മെഡിക്കൽ പരിശോധന (Pre-marital Screening) നിർബന്ധമാക്കി ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി. പാരമ്പര്യമായി പകരുന്ന രക്തസംബന്ധമായ അസുഖങ്ങളും മറ്റ് പകർച്ചവ്യാധികളും നേരത്തെ കണ്ടെത്തുന്നതിനും ദമ്പതികൾക്ക് ആവശ്യമായ മെഡിക്കൽ കൗൺസിലിംഗ് നൽകുന്നതിനുമാണ് പുതിയ നടപടി.

ജനിതക രോഗങ്ങളുടെ വ്യാപനം കുറയ്ക്കുന്നതിലൂടെ കുട്ടികളിലുണ്ടാകാൻ സാധ്യതയുള്ള ആരോഗ്യപ്രശ്നങ്ങൾ തടയാൻ സാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. കുടുംബങ്ങൾക്കും സമൂഹത്തിനും ഉണ്ടാകാവുന്ന സാമൂഹികവും മാനസികവും സാമ്പത്തികവുമായ ഭാരം ലഘൂകരിക്കാൻ കൂടി ലക്ഷ്യമിട്ടാണ് നടപടി.

വിവാഹ കരാറുകൾ പൂർത്തിയാക്കുന്നതിന് മുൻപ് ഇരു കക്ഷികളും നിർബന്ധിത പരിശോധനയ്ക്ക് വിധേയരായിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. മെഡിക്കൽ പരിശോധനാ രേഖകൾ ഹാജരാക്കാത്ത പക്ഷം വിവാഹ കരാറുകൾക്ക് നിയമസാധുത ഉണ്ടായിരിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു. പൊതുജനാരോഗ്യ സംരക്ഷണത്തിനായുള്ള ഈ നീക്കത്തോട് എല്ലാവരും സഹകരിക്കണമെന്ന് മന്ത്രാലയം പുറത്തിറക്കിയ ബോധവൽക്കരണ നോട്ടീസിൽ അഭ്യർത്ഥിച്ചു.

oman has introduced a law making premarital medical examinations mandatory. couples who fail to comply with the requirement risk having their marriage contracts declared invalid, aiming to promote public health and prevent hereditary diseases.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യയിൽ നടക്കുന്ന സംഘർഷങ്ങളുടെ ഒരേയൊരു വിജയി റഷ്യ: യൂറോപ്യൻ മേധാവി അന്റോണിയോ കോസ്റ്റ

International
  •  6 days ago
No Image

എസ്.ഐ.ആർ; പശ്ചിമ ബംഗാളിൽ അപലേറ്റ് ട്രെബ്യുണലുകൾ രൂപവൽക്കരിക്കണം; നിർദേശവുമായി സുപ്രീം കോടതി 

National
  •  6 days ago
No Image

ഇന്ത്യയുടെ അടുത്ത ടി-20 ക്യാപ്റ്റൻ അവനായിരിക്കും: കൈഫ്

Cricket
  •  6 days ago
No Image

പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

Kerala
  •  6 days ago
No Image

കെട്ടിട നിർമാണത്തിന് മണ്ണ് നീക്കം ചെയ്യാൻ 5000 രൂപ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

crime
  •  6 days ago
No Image

ഇന്ത്യൻ ടി-20 ടീമിന്റെ ഭാഗമാവാൻ സാധിക്കാത്തതിൽ അവന്‌ നിരാശയുണ്ടാവും: ഇർഫാൻ പത്താൻ

Cricket
  •  6 days ago
No Image

കെ.ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

Kerala
  •  6 days ago
No Image

എണ്ണ വിതരണം തടഞ്ഞാൽ ഇറാൻ കടുത്ത ആക്രമണം നേരിടേണ്ടിവരുമെന്ന് യുഎസ്; റഷ്യ ഇടപെടില്ല, യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ട്രംപ് തീരുമാനിക്കും

International
  •  6 days ago
No Image

ഈ ലോകകപ്പ് വിജയം ഞാൻ അവർക്ക് സമർപ്പിക്കുന്നു: സഞ്ജു സാംസൺ

Cricket
  •  6 days ago
No Image

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

National
  •  6 days ago