HOME
DETAILS

ചേരിയിലെ ചുവരുകളിൽ സൃഷ്ടിച്ച അക്ഷരവിപ്ലവം; ഇന്ത്യക്കാരി റൂബിൾ നാഗിക്ക് 1 മില്യൺ ഡോളറിന്റെ ഗ്ലോബൽ ടീച്ചർ പ്രൈസ്

  
February 05, 2026 | 2:03 PM

literacy revolution on slum walls indian teacher rubal nagi wins 1 million global teacher prize

ദുബൈ: മുംബൈയിലെ ചേരികളിൽ അറിവിന്റെ വെളിച്ചമെത്തിച്ച ഇന്ത്യൻ അധ്യാപിക റൂബിൾ നാഗിക്ക് ലോകത്തിന്റെ ആദരം. ദുബൈയിൽ നടന്ന 2026-ലെ ലോക ഗവൺമെന്റ് ഉച്ചകോടിയിൽ (WGS 2026) വെച്ച് 1 മില്യൺ ഡോളർ (ഏകദേശം 8.3 കോടി രൂപ) മൂല്യമുള്ള ഗ്ലോബൽ ടീച്ചർ പ്രൈസ് ഇവർക്ക് സമ്മാനിച്ചു.

ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ജെംസ് എഡ്യൂക്കേഷൻ സ്ഥാപകൻ സണ്ണി വർക്കി എന്നിവർ ചേർന്നാണ് അവാർഡ് കൈമാറിയത്.

മുംബൈയിൽ നിന്നുള്ള കലാ-സാമൂഹിക ശാസ്ത്ര അധ്യാപികയായ റൂബിൾ നാഗി, ‘മിസാൽ ഇന്ത്യ’, ‘റൂബിൾ നാഗി ആർട്ട് ഫൗണ്ടേഷൻ’ എന്നീ സംരംഭങ്ങളിലൂടെയാണ് ശ്രദ്ധേയയായത്. ചേരികളിലെയും ഗ്രാമങ്ങളിലെയും കുട്ടികൾക്ക് കലയെ ഒരു പഠന മാധ്യമമാക്കി മാറ്റുകയായിരുന്നു ഇവർ. നാല് ചുവരുകൾക്കുള്ളിലെ ക്ലാസ് മുറികൾക്ക് പകരം ചേരിയിലെ ചുവരുകളെ പാഠപുസ്തകങ്ങളാക്കി മാറ്റുന്ന രീതിയാണ് ഇവർ അവലംബിച്ചത്.

കഴിഞ്ഞ 20 വർഷത്തിനിടയിൽ 800-ലധികം പഠന കേന്ദ്രങ്ങളാണ് ഇവർ സ്ഥാപിച്ചത്. 600-ലേറെ സന്നദ്ധപ്രവർത്തകരും അധ്യാപകരും ഇന്ന് ഈ പ്രസ്ഥാനത്തിന്റെ ഭാഗമാണ്. കേവലം പഠനത്തിനപ്പുറം ജീവിത നൈപുണ്യങ്ങളും സൃഷ്ടിപരമായ ആവിഷ്കാരങ്ങളും കുട്ടികളിൽ വളർത്താൻ റൂബിളിന്റെ രീതികൾക്ക് സാധിച്ചു.

"കൂടുതൽ കുട്ടികളിലേക്ക് എത്താനും തടസ്സങ്ങൾ തകർക്കാനും ഈ പുരസ്കാരം എനിക്ക് വലിയ പ്രചോദനമാണ്. ഓരോ പഠിതാവിനും വിദ്യാഭ്യാസം ലഭിക്കുന്നുവെന്ന് മാത്രമല്ല, അവർ ജീവിതത്തിൽ വിജയിക്കുന്നുവെന്നും ഉറപ്പാക്കും," പുരസ്കാര നേട്ടത്തിന് ശേഷം റൂബിൾ നാഗി പറഞ്ഞു.

വർക്കി ഫൗണ്ടേഷനും യുനെസ്കോയും ചേർന്ന് നൽകുന്ന ഗ്ലോബൽ ടീച്ചർ പ്രൈസ് പത്താം വർഷത്തിലേക്ക് കടക്കുമ്പോൾ ലോകമെമ്പാടുമുള്ള ഒരു ലക്ഷത്തിലധികം നോമിനേഷനുകളിൽ നിന്നാണ് ഇത്തവണ ഇന്ത്യയിലേക്ക് ഈ അംഗീകാരം എത്തിയത്. കഴിഞ്ഞ വർഷം സഊദി അറേബ്യയിൽ നിന്നുള്ള മൻസൂർ ബിൻ അബ്ദുല്ല അൽ-മൻസൂർ ആയിരുന്നു ഈ പുരസ്കാരത്തിന് അർഹനായത്.

indian educator rubal nagi has won the $1 million global teacher prize for leading a literacy revolution by turning slum walls into classrooms, transforming lives through innovative and inclusive education.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; അഞ്ചു ദിവസം വരെ ലഭിക്കും

Kuwait
  •  5 days ago
No Image

പശ്ചിമേഷ്യയിൽ നടക്കുന്ന സംഘർഷങ്ങളുടെ ഒരേയൊരു വിജയി റഷ്യ: യൂറോപ്യൻ മേധാവി അന്റോണിയോ കോസ്റ്റ

International
  •  6 days ago
No Image

എസ്.ഐ.ആർ; പശ്ചിമ ബംഗാളിൽ അപലേറ്റ് ട്രെബ്യുണലുകൾ രൂപവൽക്കരിക്കണം; നിർദേശവുമായി സുപ്രീം കോടതി 

National
  •  6 days ago
No Image

ഇന്ത്യയുടെ അടുത്ത ടി-20 ക്യാപ്റ്റൻ അവനായിരിക്കും: കൈഫ്

Cricket
  •  6 days ago
No Image

പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

Kerala
  •  6 days ago
No Image

കെട്ടിട നിർമാണത്തിന് മണ്ണ് നീക്കം ചെയ്യാൻ 5000 രൂപ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

crime
  •  6 days ago
No Image

ഇന്ത്യൻ ടി-20 ടീമിന്റെ ഭാഗമാവാൻ സാധിക്കാത്തതിൽ അവന്‌ നിരാശയുണ്ടാവും: ഇർഫാൻ പത്താൻ

Cricket
  •  6 days ago
No Image

കെ.ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

Kerala
  •  6 days ago
No Image

എണ്ണ വിതരണം തടഞ്ഞാൽ ഇറാൻ കടുത്ത ആക്രമണം നേരിടേണ്ടിവരുമെന്ന് യുഎസ്; റഷ്യ ഇടപെടില്ല, യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ട്രംപ് തീരുമാനിക്കും

International
  •  6 days ago
No Image

ഈ ലോകകപ്പ് വിജയം ഞാൻ അവർക്ക് സമർപ്പിക്കുന്നു: സഞ്ജു സാംസൺ

Cricket
  •  6 days ago