HOME
DETAILS

അബദ്ധത്തിൽ ചവറ്റുകുട്ടയിലെറിഞ്ഞത് 50,000 ദിർഹത്തിന്റെ സ്വർണ്ണം; അത്ഭുതകരമായി വീണ്ടെടുത്ത് ദുബൈ പൊലിസ്

  
February 05, 2026 | 4:21 PM

dubai police recover 50000 dirham gold accidentally dropped in sewer

ദുബൈ: വീട് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ ചവറ്റുകുട്ടയിൽ എറിഞ്ഞ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണം കണ്ടെത്തി ഉടമസ്ഥർക്ക് തിരികെ നൽകി ദുബൈ പൊലിസ്. ഇന്ത്യൻ പ്രവാസിയായ കാമിനി കണ്ണന്റെ 50,000 ദിർഹം (ഏകദേശം 11 ലക്ഷത്തിലധികം രൂപ) വിലമതിക്കുന്ന സ്വർണ്ണമാണ് ദുബൈ പൊലിസിന്റെ കാര്യക്ഷമമായ ഇടപെടലിലൂടെ മൂന്ന് ദിവസത്തിനുള്ളിൽ തിരികെ ലഭിച്ചത്.

23 വർഷം യുഎഇയിൽ താമസിച്ചിരുന്ന കാമിനി കണ്ണൻ ഇപ്പോൾ ഇന്ത്യയിലാണ് താമസം. ഒരു വിവാഹത്തിൽ പങ്കെടുക്കാനായി ദുബൈയിൽ എത്തിയതായിരുന്നു ഇവർ. ജനുവരി അവസാന വാരത്തിൽ സ്വർണ്ണവില കുതിച്ചുയർന്നപ്പോൾ, തന്റെ പക്കലുള്ള സ്വർണ്ണശേഖരം ഒന്ന് പുനർനിർണ്ണയിക്കാൻ അവർ തീരുമാനിച്ചു. 8 ഗ്രാം വീതമുള്ള നാല് സ്വർണ്ണ നാണയങ്ങളും 50 ഗ്രാം സ്വർണ്ണ ബാറുമാണ് പക്കലുണ്ടായിരുന്നത്. ഇവ സൂക്ഷിച്ചിരുന്ന പഴയ പൗച്ച് കീറിയതിനാൽ പുതിയൊരു പൗച്ചിലേക്ക് മാറ്റി ഡൈനിംഗ് ടേബിളിൽ വെച്ചു. എന്നാൽ അന്ന് വൈകുന്നേരം വീട് വൃത്തിയാക്കുന്നതിനിടെ മകൻ ഈ പൗച്ച് അബദ്ധത്തിൽ മാലിന്യത്തോടൊപ്പം വലിച്ചെറിയുകയായിരുന്നു.

ഫെബ്രുവരി ഒന്നിന് നാട്ടിലേക്ക് മടങ്ങുന്നതിന് തൊട്ടുമുമ്പാണ് സ്വർണ്ണം നഷ്ടപ്പെട്ട വിവരം കാമിനി അറിയുന്നത്. "മാലിന്യത്തിൽ പോയ സാധനം ഇനി തിരികെ കിട്ടില്ല" എന്ന് കരുതിയ കുടുംബം പൊലിസിൽ പരാതി നൽകാൻ പോലും തയ്യാറായിരുന്നില്ല. എന്നാൽ ഫെബ്രുവരി 4-ന് കെട്ടിടത്തിലെ സെക്യൂരിറ്റി ഗാർഡിൽ നിന്ന് വന്ന ഒരു ഫോൺ കോൾ എല്ലാത്തിനെയും മാറ്റിമറിച്ചു.

മാലിന്യങ്ങൾ ശേഖരിക്കുന്ന തൊഴിലാളിക്ക് സ്വർണ്ണം ലഭിക്കുകയും അയാൾ അത് വിൽക്കാനായി സ്വർണ്ണ സൂക്കിൽ എത്തിക്കുകയും ചെയ്തു. അവിടെയുണ്ടായിരുന്ന പൊലിസുകാർ സ്വർണ്ണത്തിന്റെ ഉറവിടത്തെക്കുറിച്ച് ചോദിച്ചപ്പോൾ മാലിന്യത്തിൽ നിന്ന് ലഭിച്ചതാണെന്ന് അയാൾ സമ്മതിച്ചു. തുടർന്ന് ദുബൈ പൊലിസിന്റെ അത്യാധുനിക ട്രാക്കിംഗ് സംവിധാനം ഉപയോഗിച്ച് ഏത് കെട്ടിടത്തിൽ നിന്നുള്ള മാലിന്യമാണെന്ന് കണ്ടെത്തുകയായിരുന്നു.

"മാലിന്യങ്ങൾ ട്രാക്ക് ചെയ്യാൻ അവർക്ക് കൃത്യമായ സംവിധാനമുണ്ട്. ഏത് ബാഗ് എവിടെ നിന്നാണ് വരുന്നതെന്ന് അവർക്ക് കൃത്യമായി അറിയാം." - കാമിനിയുടെ മകൻ അഭിമന്യു പറഞ്ഞു.

നായിഫ് പൊലിസ് സ്റ്റേഷനിൽ എത്തി സ്വർണ്ണത്തിന്റെ ബില്ലുകളും ഫോട്ടോകളും ഹാജരാക്കിയതോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി പൊലിസ് സ്വർണ്ണം വിട്ടുനൽകി. ദുബൈ പൊലിസിന്റെ സത്യസന്ധതയെയും കാര്യക്ഷമതയെയും പ്രശംസിച്ച കാമിനി, ലോകത്ത് ദുബൈ പോലെ മറ്റൊരു നഗരമില്ലെന്ന് സന്തോഷത്തോടെ പറഞ്ഞു.

in dubai, a person accidentally dropped gold worth 50,000 dirhams into a sewer. in a remarkable recovery, dubai police successfully retrieved the gold, highlighting their efficiency and quick response.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുജൈറയിൽ ഡ്രോൺ തകർത്തു; അവശിഷ്ടങ്ങൾ വീണുണ്ടായ തീപിടുത്തം നിയന്ത്രണവിധേയം

uae
  •  2 days ago
No Image

പൂജാരി ചമഞ്ഞ് തട്ടിപ്പ്; മെഡിക്കൽ ഷോപ്പ് ജീവനക്കാരെ കബളിപ്പിച്ച് പണവുമായി മധ്യവയസ്‌കൻ കടന്നുകളഞ്ഞു

Kerala
  •  2 days ago
No Image

സെൻട്രൽ ദുബൈയിൽ ‍‍ഡ്രോൺ അവശിഷ്ടങ്ങൾ വീണുണ്ടായ അപകടം നിയന്ത്രണവിധേയമെന്ന് അധികൃതർ; ആളപായമില്ല

uae
  •  2 days ago
No Image

പത്തോളം ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയ; ശക്തിപ്രകടനത്തിന് പിന്നിലെ ലക്ഷ്യം തേടി അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ

International
  •  2 days ago
No Image

ഐറിസ് ദേന ആക്രമണം: അമേരിക്കയ്ക്ക് ഉടൻ മറുപടി നൽകുമെന്ന് ഇറാൻ സൈനിക മേധാവി

International
  •  2 days ago
No Image

ഇത്തിഹാദ് വിമാനങ്ങൾ വൈകുമോ? യാത്രാ തടസ്സവും റീഫണ്ടും സംബന്ധിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി അധികൃതർ‌

uae
  •  2 days ago
No Image

സുരക്ഷാപ്രാധാന്യമുള്ള ദൃശ്യങ്ങൾ പകർത്തി വ്യാജപ്രചാരണം നടത്തി; അബുദബിയിൽ 45 പേർ അറസ്റ്റിൽ

uae
  •  2 days ago
No Image

വീണുകിടക്കുന്ന അജ്ഞാത വസ്തുക്കളിൽ തൊടരുത്; താമസക്കാർക്ക് ജാ​ഗ്രത നിർദ്ദേശവുമായി യുഎഇ അധികൃതർ

uae
  •  2 days ago
No Image

മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരായ കേസ്: 500 രൂപയിൽ തുടങ്ങിയ പരിചയം പീഡനപരാതിയിൽ; ഗൂഢാലോചനയെന്ന് ഡോക്ടറുടെ ഭാര്യ

Kerala
  •  2 days ago
No Image

ദുബൈ ഗ്ലോബൽ വില്ലേജിൽ പെരുന്നാൾ ദിനത്തിലെ വെടിക്കെട്ട് റദ്ദാക്കി; പാർക്കുകളും ഐൻ ദുബൈയും താൽക്കാലികമായി അടച്ചിടും

uae
  •  2 days ago