HOME
DETAILS

സ്കൂളിൽ കുട്ടികളെ മതംമാറ്റാൻ ശ്രമിച്ചെന്നു ബി.ജെ.പി നേതാവിന്റെ വ്യാജ പരാതിയിൽ പ്രധാനാധ്യാപകനെ പുറത്താക്കി, സ്കൂൾ ഒന്നടങ്കം എതിർത്തതോടെ തിരിച്ചെടുത്തു 

  
Web Desk
February 05, 2026 | 2:46 PM

Suspended UP headmaster reinstated after students reject namaz claims

മഥുര: സ്കൂളിൽ കുട്ടികളെ കൊണ്ട് നിർബന്ധിച്ച് നിസ്കരിപ്പിച്ചുവെന്നും മതം മാറ്റാൻ ശ്രമിച്ചു എന്നുമുള്ള  ആരോപണത്തെത്തുടർന്ന് സസ്പെൻഷനിലായ പ്രധാനാധ്യാപകനെ തിരിച്ചെടുത്തു. ഉത്തർപ്രദേശിലെ മഥുര ജില്ലയിലെ നൗജീൽ പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർ ജാൻ മുഹമ്മദിനെയാണ് (52) അന്വേഷണ സമിതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് സർവീസിൽ തിരിച്ചെടുത്തത്. പ്രാദേശിക ബിജെപി നേതാവിന്റെ  പരാതിയിൽ ജനുവരി 31-നായിരുന്നു ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്.

എന്നാൽ, ജാൻ മുഹമ്മദിനെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കാട്ടി വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും രംഗത്തെത്തി. സ്കൂളിൽ നിസ്കാരം നടക്കാറില്ലെന്നും ദേശീയഗാനം ആലപിക്കാറുണ്ടെന്നും വിദ്യാർത്ഥികൾ മൊഴി നൽകി. ആരോപണം ഉന്നയിച്ച ബി.ജെ.പി ബ്ലോക്ക് പ്രസിഡന്റ് ദുർഗേഷ് ചൗഹാന്റെ വാദങ്ങൾ തെറ്റാണെന്ന് തെളിഞ്ഞതോടെയാണ് നടപടി പിൻവലിച്ചത്.

ദേശീയഗാനം പാടാറില്ലെന്നും മതപരമായ കാര്യങ്ങൾ അടിച്ചേൽപ്പിക്കുന്നു എന്നുമായിരുന്നു പരാതി. എന്നാൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി തങ്ങൾ ദിവസവും ദേശീയഗാനം ആലപിക്കാറുണ്ടെന്ന് വ്യക്തമാക്കുകയും അത് പാടിക്കാണിക്കുകയും ചെയ്തു. ബി.എസ്.എ (Basic Shiksha Adhikari) രൂപീകരിച്ച രണ്ടംഗ സമിതി നടത്തിയ അന്വേഷണത്തിൽ ആരോപണങ്ങളിൽ സത്യാവസ്ഥയില്ലെന്ന് കണ്ടെത്തിയതോടെയാണ് ജാൻ മുഹമ്മദിനോട് വീണ്ടും ജോലിയിൽ പ്രവേശിക്കാൻ ഉത്തരവിട്ടത്.

2007 മുതൽ ഇതേ സ്കൂളിൽ ജോലി ചെയ്യുന്ന തനിക്കെതിരെ ഇതുവരെ ഇത്തരം പരാതികൾ ഉണ്ടായിട്ടില്ലെന്ന് ജാൻ മുഹമ്മദ് പറഞ്ഞു. സ്കൂളിലെ എട്ട് അധ്യാപകരിൽ ഏക മുസ്ലിം അധ്യാപകനാണ് ഇദ്ദേഹം. മറ്റ് ഏഴ് പേരും ഹിന്ദു വിഭാഗത്തിൽപ്പെട്ടവരാണ്. ഹെഡ്മാസ്റ്ററെ പിന്തുണച്ച് അധ്യാപികയായ കാംന അഗർവാളും രംഗത്തെത്തിയിരുന്നു. കൃത്യമായ അന്വേഷണം നടത്താതെയായിരുന്നു സസ്പെൻഷനെന്നും അവർ ചൂണ്ടിക്കാട്ടി.

 

 

The 52-year-old headmaster has been working in the primary school in Naujheel since 2007 . Jan Mohammed a headmaster in Uttar Pradeshs Mathura district who was suspended following allegations by right-wing organisations that he forced students to offer namaz prayer was reinstated after students and teachers rallied in his support saying the claims were false



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗവര്‍ണര്‍ തലത്തില്‍ അഴിച്ചുപണി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്; ആരിഫ് മുഹമ്മദ് ഖാനും, ആര്‍എന്‍ രവിക്കും സ്ഥലംമാറ്റം

National
  •  11 days ago
No Image

സ്‌പോര്‍ട്‌സ് ക്വാട്ട നിയമന മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്നു; മന്ത്രിസഭാ തീരുമാനം 

Kerala
  •  11 days ago
No Image

ലോകകപ്പിന് മുൻപ് ഇന്ത്യയുടെ വജ്രായുധം: നിർണ്ണായക മത്സരങ്ങളിൽ ഇന്ത്യക്ക് തലവേദനയായി മിസ്റ്ററി സ്പിന്നർ

Cricket
  •  11 days ago
No Image

പദവിയിലിരുന്നത് കേവലം 9 മാസം; ആനന്ദ ബോസിന് പിന്നാലെ ഞെട്ടിച്ച് കവീന്ദര്‍ ഗുപ്തയും; ലഡാക് ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു

National
  •  11 days ago
No Image

അവസാന ബോൾവരെ നീണ്ട ആവേശം; പൊരുതി ജയിച്ച് ഇന്ത്യ ഫൈനലിൽ

Cricket
  •  11 days ago
No Image

പടക്കം പൊട്ടിക്കലും ലഡു വിതരണവും; പി കെ ശശിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതിൽ മണ്ണാർക്കാട് ആഘോഷം

Kerala
  •  11 days ago
No Image

പാര്‍ട്ടിയില്‍ അവഗണനയെന്ന് ആരോപണം; തൃശൂരില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു 

Kerala
  •  11 days ago
No Image

ഇന്ത്യയുടെ സുഖോയ് 30 യുദ്ധവിമാനം തകര്‍ന്നുവീണതായി സംശയം; പൈലറ്റിനെ കാണാനില്ല; അന്വേഷണം ആരംഭിച്ച് വ്യോമസേന 

National
  •  11 days ago
No Image

തൊണ്ടിമുതല്‍ കേസ്; ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ആന്റണി രാജു ഹൈക്കോടതിയില്‍; എതിര്‍ത്ത് സര്‍ക്കാര്‍ 

Kerala
  •  11 days ago
No Image

പന്ത്രണ്ടു വയസുകാരൻ ചാലിയാർ പുഴയിൽ മുങ്ങിമരിച്ചു

Kerala
  •  11 days ago