HOME
DETAILS

ഈ സാല കപ്പും നംദെ! ഡൽഹിയെ വീഴ്ത്തി ആർസിബിക്ക് രണ്ടാം WPL കിരീടം

  
Web Desk
February 05, 2026 | 5:37 PM

Royal Challengers Bangalore won the 2026 Womens Premier League title

വഡോദര: 2026 വിമൺസ് പ്രിമീയർ ലീഗ് കിരീടം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. വഡോദരയിൽ നടന്ന കലാശപ്പോരാട്ടത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെ ആറ് വിക്കറ്റുകൾക്ക് വീഴ്ത്തിയാണ് ആർസിബി ചാമ്പ്യന്മാരായത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 203 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന ബെംഗളൂരു നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 

ആർസിബിയുടെ രണ്ടാം കിരീടമാണിത്. ഇതിന് മുമ്പ് 2024ലാണ് ആർസിബി കിരീടം നേടിയിരുന്നത്. തുടർച്ചയായ നാലാം വിമൺസ് പ്രിമീയർ ലീഗ് ഫൈനലിലാണ് ഡൽഹി പരാജയപ്പെടുന്നത്. ഇതോടെ ഡൽഹിയുടെ ആദ്യ കിരീടത്തിനായുള്ള കാത്തിരിപ്പ് തുടരും. 

 

മത്സരത്തിന്റെ രണ്ടാം ഓവറിൽ തന്നെ ഗ്രേസ് ഹാരിസിനെ നഷ്ടമായി. എന്നാൽ പിന്നീടങ്ങോട്ട് ക്യാപ്റ്റൻ സ്‌മൃതി മന്ദാനയുടെയും ജോർജിയ വോളിന്റെയും തകർപ്പൻ പ്രകടനമാണ് ഡൽഹിയുടെ ആദ്യ കിരീടമെന്ന സ്വപ്നം തല്ലിതകർത്ത്. 

ഇരുവരും അർദ്ധ സെഞ്ച്വറി നേടിയാണ് തിളങ്ങിയത്. സ്‌മൃതി മന്ദാന 41 പന്തിൽ 87 റൺസ് നേടിയാണ് ആർസിബിയുടെ വിജയശില്പിയായത്. 12 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് സ്‌മൃതിയുടെ ഇന്നിംഗ്സ്. 54 പന്തിൽ 79 റൺസ് നേടിയാണ് ജോർജിയ വിൽ തിളങ്ങിയത്. 14 ഫോറുകളാണ് താരം നേടിയത്. 

 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡൽഹിക്കായി ക്യാപ്റ്റൻ ജെമീമ റോഡ്രിഗസ് അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. 37 പന്തിൽ 57 റൺസ് നേടിയാണ് ജെമീമ മികവ് കാട്ടിയത്. എട്ട് ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ലോറ വോൾവാർഡ് 25 പന്തിൽ മൂന്ന് ഫോറുകളും രണ്ട് സിക്സുകളും അടക്കം 44 റൺസും നേടി മികച്ചു നിന്നു. അവസാന ഓവറുകളിൽ ചിനെല്ലെ ഹെൻറി 15 പന്തിൽ പുറത്താവാതെ 35 റൺസും നേടി ടീമിന് മികച്ച ടോട്ടൽ നൽകുന്നതിൽ നിർണായകമായി. 

Royal Challengers Bangalore won the 2026 Women's Premier League title. RCB defeated Delhi Capitals by nine wickets in the final match held in Vadodara. Batting first, Delhi scored 203 runs for the loss of three wickets in 20 overs. Chasing the target, Bengaluru easily surpassed the target for the loss of one wicket.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലെ ആണവനിലയങ്ങൾ സുരക്ഷിതം; അമേരിക്ക-ഇസ്റാഈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല; ഐഎഇഎ

International
  •  12 days ago
No Image

യുഎസ് ചാനലിന്റെ അവകാശവാദം പച്ചക്കള്ളം; അമേരിക്കൻ നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

National
  •  12 days ago
No Image

ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് മടങ്ങവെ ബസിന്റെ രൂപത്തിൽ മരണം; വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവ് മരിച്ചു

Kerala
  •  12 days ago
No Image

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം താൽക്കാലികമായി പിൻവലിച്ചു; 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുമെന്ന് സർക്കാർ

Kerala
  •  12 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം അതിരൂക്ഷം: 72 മരണം; ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് ഇറാൻ

International
  •  12 days ago
No Image

യുഎസ്-ഇസ്റാഈൽ സംയുക്ത നീക്കം; ഇറാന്റെ 20 യുദ്ധക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്

International
  •  12 days ago
No Image

അമ്മത്തൊട്ടിലിൽ നിന്നും അലാറം മുഴങ്ങി, കാത്തിരുന്നത് പിഞ്ചുകുഞ്ഞിനെ; പക്ഷേ കിട്ടിയത് ഒരു 'നന്മപ്പൊതി'

Kerala
  •  12 days ago
No Image

ഐആർഐഎസ് ഡെന തകർത്തത് തങ്ങളെന്ന് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു

International
  •  12 days ago
No Image

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് 28 സീറ്റും ഒരു രാജ്യസഭാ സീറ്റും; ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി

National
  •  12 days ago
No Image

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈത്താങ്ങായി സന്നദ്ധ സേവന രജിസ്‌ട്രേഷന്‍ ആരംഭിച്ചു

bahrain
  •  12 days ago