HOME
DETAILS

ചോദ്യങ്ങൾക്ക് പകരം അധിക്ഷേപം: സത്യത്തെ ഭയന്ന് പ്രധാനമന്ത്രി ഒളിച്ചോടുന്നു; പാർലമെന്റിൽ മോദി നടത്തുന്നത് രാഷ്ട്രീയ പരിഹാസമാണെന്ന് രാഹുൽ ഗാന്ധി

  
Web Desk
February 05, 2026 | 5:41 PM

pm modi is hiding behind lies and mockery rahul gandhi on chinese border issue and epstein files

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദ്യങ്ങളെ നേരിടാൻ ഭയപ്പെടുകയാണെന്നും നുണകളിൽ അഭയം പ്രാപിച്ചിരിക്കുകയാണെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റിൽ താൻ ഉന്നയിച്ച ഗൗരവകരമായ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ വ്യക്തിപരമായ കടന്നാക്രമണങ്ങൾക്കാണ് പ്രധാനമന്ത്രി മുതിരുന്നതെന്ന് രാഹുൽ കുറ്റപ്പെടുത്തി. സമൂഹമാധ്യമായ തന്റെ എക്സിലൂടെയാണ് പ്രതികരണം അറിയിച്ചത്.

ലോക്‌സഭയിൽ ലഡാക്കിലെ ഇന്ത്യ-ചൈന സംഘർഷത്തെക്കുറിച്ച് മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെയുടെ പുസ്തകം ഉദ്ധരിച്ചുകൊണ്ട് രാഹുൽ ഗാന്ധി നിരവധി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ, അങ്ങനെയൊരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന വാദമാണ് ഭരണപക്ഷം സഭയിൽ ഉയർത്തിയത്. ഇതിന് മറുപടിയായി തൊട്ടടുത്ത ദിവസം വിവാദമായ ആ പുസ്തകവുമായാണ് രാഹുൽ ഗാന്ധി സഭയിലെത്തിയത്.

അതേസമയം അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റം ഉൾപ്പെടെയുള്ള നിർണ്ണായക വിഷയങ്ങളിൽ പാർലമെന്റിൽ മറുപടി പറയാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒളിച്ചോടുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യസഭയിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിന് പകരം പ്രതിപക്ഷത്തെ അധിക്ഷേപിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചതെന്ന് രാഹുൽ കുറ്റപ്പെടുത്തി.

ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തിൽ കേന്ദ്ര സർക്കാരിന് വീഴ്ച പറ്റിയെന്ന മുൻ കരസേനാ മേധാവിയുടെ വെളിപ്പെടുത്തലുകൾ ഗൗരവതരമാണ്. എന്നാൽ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഈ വിഷയത്തിൽ കൃത്യമായ മറുപടി നൽകാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല എന്നും രാഹുൽ ​ഗാന്ധി പറ‍ഞ്ഞു.

വിവാദമായ 'എപ്സ്റ്റീൻ ഫയലുകളുടെ' പശ്ചാത്തലത്തിൽ, അമേരിക്കയുമായുള്ള വ്യാപാരക്കരാറുകളിൽ മോദി സർക്കാർ സമ്മർദ്ദത്തിന് വഴങ്ങിയോ എന്ന ചോദ്യത്തിനും പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. രാജ്യസഭയിലെ മറുപടി പ്രസംഗത്തിൽ ഉന്നയിക്കപ്പെട്ട വസ്തുതാപരമായ ചോദ്യങ്ങൾക്കൊന്നും പ്രധാനമന്ത്രി ഉത്തരം നൽകിയില്ല. വസ്തുതകൾ നിരത്തുന്നതിന് പകരം രാഷ്ട്രീയമായ പരിഹാസങ്ങളാണ് അദ്ദേഹം നടത്തിയത്. അതിർത്തിയിലെ യാഥാർത്ഥ്യങ്ങൾ മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

 

 

 

 

Leader of Opposition Rahul Gandhi has launched a sharp attack on Prime Minister Narendra Modi, accusing him of avoiding the "truth" regarding national security and international controversies. Speaking to the media after the Prime Minister's address in the Rajya Sabha, Gandhi alleged that the government is evading accountability on two critical fronts:



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിലെ സി.ഐ.എ ആസ്ഥാനത്തിന് നേര്‍ക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം; പതിച്ചത് രണ്ട് ഡ്രോണുകള്‍  | Iran & US-Isreal Attack Live

Saudi-arabia
  •  12 days ago
No Image

സഞ്ജുവിന് ഇംഗ്ലിഷ് പരീക്ഷ പാസാകണം; ഇംഗ്ലണ്ടിനോട് കാത്തിരിക്കുന്നത് പേസ് ഭീഷണി

Cricket
  •  12 days ago
No Image

സുപ്രിംകോടതി വിധിക്ക് പുല്ലുവില; പുതുക്കാതെ സംവരണ പട്ടിക

National
  •  12 days ago
No Image

ജാതി-സമുദായ സെൻസസ് ആര് നടത്തും?

latest
  •  12 days ago
No Image

പിന്നോക്കാവകാശങ്ങൾ കവരുന്ന ഇ.ഡബ്ല്യു.എസ്

Kerala
  •  12 days ago
No Image

അട്ടിമറിക്കപ്പെട്ട സച്ചാർ കമ്മിറ്റി ശുപാർശകൾ

Kerala
  •  12 days ago
No Image

ഖത്തറില്‍ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള സംഘം പിടിയില്‍; സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ നീക്കം നടന്നതായി പൊലിസ്

qatar
  •  12 days ago
No Image

മുന്നോക്ക ജാതി സംവരണം; പ്രതിരോധിക്കേണ്ടത് വിദ്യാർഥി - യുവജനങ്ങൾ

Kerala
  •  12 days ago
No Image

പ്രാതിനിധ്യ അനീതിയുടെ കേരളം; കണക്കുകൾ പറയുന്നു; പ്രാതിനിധ്യത്തിലെ നീതിരാഹിത്യം

Kerala
  •  12 days ago
No Image

' ഇറാന്‍ പ്രതിനിധികള്‍ 24 മണിക്കൂറിനകം ലെബനാന്‍ വിടണം' അന്ത്യശാസനവുമായി ഇസ്‌റാഈല്‍; ടെഹ്‌റാനിലും ബൈറൂത്തിലും കനത്ത ആക്രമണം, തിരിച്ചടിച്ച് ഇറാനും 

International
  •  12 days ago