HOME
DETAILS

റിട്ടയര്‍ മേജര്‍ ജനറല്‍ ഇന്ദ്രബാല്‍ നാളെ ഷിരൂരില്‍

  
Web Desk
September 22 2024 | 13:09 PM

shirur search-latest updation today news

ബംഗളൂരു: ഷിരൂര്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട അര്‍ജുനായുള്ള തിരച്ചില്‍ നടക്കുന്ന സ്ഥസലത്തേക്ക് നാളെ റിട്ടയര്‍ മേജര്‍ ജനറല്‍ ഇന്ദ്രബാല്‍ എത്തും. നേരത്തെ സ്‌പോട്ട് ചെയ്ത സ്ഥലങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ സഹായങ്ങള്‍ക്കായാണ് വരുന്നത്.

അതേസമയം തിരച്ചില്‍ നാളെയും തുടരുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയ്ല്‍ പറഞ്ഞു. ഈശ്വര്‍ മല്‍പെ നിരന്തരം ജില്ലാ ഭരണകൂടത്തെ കുറ്റപ്പെടുത്തുകയാണെന്ന് എംഎല്‍എ പറഞ്ഞിരുന്നു. നിലവില്‍ നദിക്കടിയില്‍ നടക്കുന്ന പരിശോധനയില്‍ ലഭിക്കുന്നത് ടാങ്കര്‍ ലോറിയുടെ ഭാഗങ്ങളാണ് അര്‍ജുന്റെ ലോറിയുടെ ഭാഗങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല.

അതേസമയം കാര്‍വാര്‍ എസ്പി നാരായണ മോശമായി സംസാരിച്ചുവെന്നും ഡ്രഡ്ജര്‍ കമ്പനിയുടെ ഭാഗത്തു നിന്നും അനുകൂല സമീപനം ഉണ്ടായിട്ടില്ലെന്നതുമടക്കം ആരോപിച്ചാണ് മാല്‍പെ സംഘം മടങ്ങിയത്. പൊലിസും ഭരണകൂടവും സഹകരിക്കുന്നില്ലെന്നും ഇനി രേഖാമൂലം അറിയിപ്പ് ലഭിച്ചാല്‍ മാത്രമേ തിരിച്ചുവരികയുള്ളുവെന്നും മാല്‍പെ പറഞ്ഞു.

'സ്വമേധയാ ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ ജീവന്‍പോലും പണയംവെച്ചാണ് തിരച്ചിലിനായി ഇറങ്ങിയത്. ജില്ലാ ഭരണകൂടത്തിന്റെ ഒരു സപ്പോര്‍ട്ടും ഇതുവരെ കിട്ടിയിട്ടില്ല. എപ്പോഴും ഭരണകൂടവുമായി അടിയുണ്ടാക്കാന്‍ സാധിക്കില്ല, തിരച്ചിലിന് ഒരു സൗകര്യമില്ലെന്നും മടുത്തിട്ടാണ് പോകുന്നതെന്നും മാല്‍പെ. അര്‍ജുന്റെ വീട്ടില്‍പോയ സമയത്ത് അവര്‍ക്കെല്ലാം വാക്ക് കൊടുത്തതാണ് ദൗത്യത്തിന്റെ അവസാന നിമിഷം വരെ തിരച്ചിലിന്റെ ഭാഗമായിരിക്കുമെന്ന്. ഇപ്പോള്‍ ആ വാക്ക് പാലിക്കാന്‍ തനിക്കായില്ല. അര്‍ജുന്റെ അമ്മയോടും കുടുംബത്തോടും മാപ്പ് പറയുകയാണെന്നും മാല്‍പെ കൂട്ടിച്ചേര്‍ത്തു.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുനമ്പം: പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നത്' കേരള വഖഫ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍

Kerala
  •  6 days ago
No Image

കളര്‍കോട് അപകടം: ഓവര്‍ലോഡും വണ്ടിയുടെ പഴക്കവും അപകടത്തിന്റെ വ്യാപ്തി കൂട്ടി: ആലപ്പുഴ ആര്‍.ടി.ഒ

Kerala
  •  6 days ago
No Image

കൊടികുത്തി വിഭാഗീയത; പ്രതിസന്ധിയിലുലഞ്ഞ് സി.പി.എം; പുറത്തുപോകുന്നത് 'മൂക്കാതെ പഴുത്തവര്‍

Kerala
  •  6 days ago
No Image

'കളര്‍കോട് അപകടം അത്യന്തം വേദനാജനകം'; അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

Kerala
  •  6 days ago
No Image

മധു മുല്ലശേരിയെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി സി.പി.എം 

Kerala
  •  6 days ago
No Image

മധു മുല്ലശ്ശേരി ബി.ജെ.പിയിലേക്ക്?; ഇന്ന് മാധ്യമങ്ങളെ കാണും

Kerala
  •  6 days ago
No Image

ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തി സഊദി കിരീടാവകാശി

Saudi-arabia
  •  6 days ago
No Image

മരക്കൊമ്പ് പൊട്ടിവീണ് നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

Kerala
  •  6 days ago
No Image

സിനിമ കാണാനിറങ്ങിയ യാത്ര...കണ്ണീര്‍ മഴയായി സഹപാഠികള്‍

Kerala
  •  6 days ago
No Image

ഇന്ന് ലോക ഭിന്നശേഷി ദിനം: ഭിന്നശേഷി സൗഹൃദ കേരളം ഇനിയുമകലെ

Kerala
  •  6 days ago