HOME
DETAILS

അർജുനായി തിരച്ചിൽ ഇന്നും തുടരും; നാവികസേന ഇന്നെത്തും, കണ്ടെത്തിയ അസ്ഥി ഡി.എൻ.എ പരിശോധനയ്ക്ക് അയക്കും

  
September 23, 2024 | 2:54 AM

search operation will continue for missing arjun in shirur landslide

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായി ഗംഗാവലി പുഴയിലെ തിരച്ചിൽ ഇന്നും തുടരും. ഇന്നത്തെ തിരച്ചിലിന് റിട്ടയർ മേജർ ഇന്ദ്രബാലും നേവിയുടെയും എൻഡിആർ എഫിന്റെയും സംഘങ്ങളും എത്തും. ഇന്ന് നാവികസേന എത്തുമെന്നും ജില്ലാ പൊലിസ് മേധാവി കാര്യങ്ങൾ ഏകോപിപ്പിക്കുമെന്നും ജില്ലാ കലക്ടർ ലക്ഷ്മിപ്രിയ പറഞ്ഞു. ജില്ലാ കലക്ടർ അധ്യക്ഷയായ ദുരന്തനിവാരണ സമിതിയുടെ യോഗത്തിന് ശേഷം തിരച്ചിൽ എത്ര ദിവസം, എങ്ങനെ വേണമെന്നതിൽ അന്തിമ തീരുമാനമെടുക്കുമെന്നാണ് വിവരം. 

ഇന്നലത്തെ തിരച്ചിലിനിടെ മനുഷ്യന്റേതെന്ന് തോന്നിക്കുന്ന അസ്ഥി കണ്ടെത്തിയിരുന്നു. ഡ്രഡ്ജർ ഉപയോഗിച്ച് നടത്തിയ തിരിച്ചിലിലാണ് ഗംഗാവലി പുഴയിൽ നിന്ന് അസ്ഥിഭാഗം കണ്ടെത്തിയത്. അസ്ഥി പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി. അസ്ഥി മനുഷ്യന്റേതാണെന്നാണ് സംശയിക്കുന്നത്. ശാസ്ത്രീയമായ പരിശോധനയിലൂടെ മാത്രമെ ഇത് സ്ഥിരീകരിക്കാനാവൂ. ഇതിനായി അസ്ഥിയിൽ ഇന്ന് ഇന്ന് ഡി.എൻ.എ പരിശോധനയ്ക്ക് നടത്തും. 

ഇതിനിടെ, പ്രാദേശിക മുങ്ങൽ വിദഗ്ധനായ ഈശ്വർ മാൽപെയും സംഘവും ഷിരൂരിൽ തിരച്ചിൽ അവസാനിപ്പിച്ച് ഇന്നലെ  കിട്ടോടെ മടങ്ങിയിരുന്നു. കാർവാർ എസ്.പി മോശമായി സംസാരിച്ചുവെന്നും ഡ്രഡ്ജർ കമ്പനിയുടെ ഭാഗത്ത് നിന്നും അനുകൂല സമീപനം ഉണ്ടായില്ലെന്നും ആരോപിച്ചാണ് മാൽപെ ദൗത്യം അവസാനിപ്പിച്ചത്. ഡ്രഡ്ജർ ഉപയോഗിച്ച് മണ്ണുനീക്കി പരിശോധന നടക്കുമ്പോൾ സമീപത്തായി വെള്ളത്തിൽ മുങ്ങി തിരച്ചിൽ നടത്താനാവില്ലെന്നാണ് പൊലിസും ജില്ലാ ഭരണകൂടവും പറയുന്നത്. സർക്കാർ നിയോഗിച്ചിട്ടുള്ള സംവിധാനങ്ങൾ മാത്രം തിരച്ചിൽ നടത്തിയാൽ മതിയെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. 

ഇന്നലെ നാവിക സേന മാർക്ക് ചെയ്ത സ്ഥലത്ത് ഈശ്വർ മാൽപെ ഇറങ്ങി മുങ്ങാൻ ശ്രമിച്ചെങ്കിലും ഡ്രഡ്ജിങ് കമ്പനിക്കാർ തടഞ്ഞു. പിന്നീട് മാൽപെ ടാങ്കർ ലോറിയുടെ കാബിൻ കണ്ടെത്തിയ സ്ഥലത്താണ് മുങ്ങിയത്. അവിടെ പുഴയുടെ അടിയിൽ ഒരു ആക്ടീവ സ്‌കൂട്ടറും അർജുൻ്റെ ലോറിയിൽ ഉണ്ടായിരുന്നുവെന്ന് കരുതുന്ന അക്കേഷ്യ മരത്തടികളും ഉണ്ടെന്ന വിവരം മാൽപെ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ പൊലിസ് ഇടപെടുകയും ജില്ലാ ഭരണകൂടത്തെ വിവരങ്ങൾ ആദ്യം അറിയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ മാൽപെ തിരച്ചിൽ നിർത്തുകയുമായിരുന്നു. തന്നോട് ഹീറോ ആകരുതെന്നാണ് പൊലിസ് പറഞ്ഞതെന്നും  ഇങ്ങനെ പഴികേട്ട് തിരച്ചിൽ നടത്തുന്നില്ലെന്നും അർജുന്റെ കുടുംബത്തോട് മാപ്പു പറയുകയാണെന്നും ഈശ്വർ മാൽപെ മാധ്യമങ്ങളോട് പറഞ്ഞു. 

അതേസമയം, മാൽപെയും സംഘവും മടങ്ങിയെങ്കിലും പുഴയിലെ ഡ്രഡ്ജിങ് പരിശോധന ഉടൻ അവസാനിപ്പിക്കില്ലെന്ന് കാർവാർ എംഎൽഎ സതീഷ് സെയ്ൽ വ്യക്തമാക്കിയിരുന്നു. എത്ര ദിവസം വേണമെങ്കിലും ഡ്രഡ്ജിങ് തുടരുമെന്നും എംഎൽഎ പറഞ്ഞു. അധികൃതർ പറയുന്നത് അനുസരിച്ച് തിരച്ചിൽ നടത്താൻ കഴിയുമെങ്കിൽ മാത്രം മാൽപെയ്ക്ക് തിരികെ വരാമെന്ന് കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. 

എന്നാൽ, അർജുനു വേണ്ടിയുള്ള തിരച്ചിലുമായി ബന്ധപ്പെട്ട് വിവാദങ്ങൾ പാടില്ലെന്നും മാൽപെയുടേതെന്നല്ല, ഇനി ഒരാളുടെയും ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള തിരച്ചിൽ വേണ്ടെന്നും അർജുന്റെ സഹോദരി അഞ്ജു പറഞ്ഞു.  ജില്ലാ ഭരണകൂടത്തെയും പൊലിസിനെയും വിശ്വാസത്തിലെടുത്ത് തിരച്ചിൽ മുന്നോട്ടു കൊണ്ടുപോകണമെന്നാണ് ആഗ്രഹമെന്നും അവർ വ്യക്തമാക്കി.

 

Search operations for Arjunan, a native of Kozhikode who went missing due to a landslide in Shirur, Karnataka, will continue today. Retired Major Indrabalan, along with teams from the Navy and NDRF, will join the search efforts. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാര്യങ്ങൾ ചർച്ച ചെയ്യാതെ എംഒയു ഒപ്പുവെക്കാൻ എന്ത് സമ്മർദ്ദമാണ് മുഖ്യമന്ത്രിക്ക് ഉണ്ടായത്: വി.ഡി സതീശൻ

Kerala
  •  2 days ago
No Image

പി.എം ശ്രീയിൽ ഒപ്പിട്ടത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് മന്ത്രിമാർ; സിപിഐയെ അനുനയിപ്പിക്കാൻ ശിവൻകുട്ടി

Kerala
  •  2 days ago
No Image

ഈ കൈകൾ ചോരില്ല; ഇടിമിന്നൽ ക്യാച്ചിൽ പുത്തൻ ചരിത്രം കുറിച്ച് കോഹ്‌ലി

Cricket
  •  2 days ago
No Image

പൊലിസ് യൂണിഫോം ധരിക്കാൻ മൂന്ന് വയസുകാരിക്ക് ആ​ഗ്രഹം: യൂണിഫോം മാത്രമല്ല, ആ വേഷത്തിൽ ഒന്ന് കറങ്ങി വരുക കൂടി ചെയ്യാമെന്ന് ദുബൈ പൊലിസ്

uae
  •  2 days ago
No Image

വലിയ വിലക്കുറവുകൾ വാഗ്ദാനം ചെയ്തു നടക്കുന്ന ഓൺലൈൻ തട്ടിപ്പുകൾ: പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ഒമാൻ

oman
  •  2 days ago
No Image

സബാഹ് അൽ-സലേമിലെ വീടിനുള്ളിൽ അത്യാധുനിക സൗരങ്ങളോടെ കഞ്ചാവ് കൃഷി; പ്രതി പിടിയിൽ

latest
  •  2 days ago
No Image

യുഎഇയിലെ ഇന്നത്തെ സ്വര്‍ണം, വെള്ളി, ഇന്ധന നിരക്ക്; ദിര്‍ഹം - രൂപ വ്യത്യാസവും പരിശോധിക്കാം | UAE Market on October 25

uae
  •  2 days ago
No Image

എട്ടാം തവണയും വീണു, ഇതാ ഹെഡിന്റെ യഥാർത്ഥ അന്തകൻ; ബുംറക്കൊപ്പം ഡിഎസ്പി സിറാജ്

Cricket
  •  2 days ago
No Image

യുഎഇ: നവംബറിൽ പെട്രോൾ വില കുറയാൻ സാധ്യത

uae
  •  2 days ago
No Image

ഒറ്റ റൺസ് പോലും നേടാതെ സച്ചിനും ദ്രാവിഡിനുമൊപ്പം; ചരിത്രം സൃഷ്ടിച്ച് രോ-കോ സംഖ്യം

Cricket
  •  2 days ago