HOME
DETAILS

പാരസെറ്റാമോള്‍ അടക്കം 53 മരുന്നുകള്‍ക്ക് ഗുണനിലവാരമില്ല, പരിശോധനയില്‍ പരാജയം

  
September 27, 2024 | 2:19 AM

Quality Tests Fail for Over 50 Medicines in India Including Paracetamol

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ മുന്‍നിര കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന 50 ലധികം മരുന്നുകള്‍ ഗുണനിലവാരമില്ലാത്തത്. കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മരുന്നുകളായ പാരസെറ്റാമോള്‍ 500 എം.ജി, പാന്‍ഡി, വിറ്റാമിന്‍ ബി. കോംപ്ലെക്സ്, വിറ്റാമിന്‍ സി. സോഫ്റ്റ്ജെല്‍സ്, വിറ്റാമിന്‍ സി., ഡി. 3 ടാബ്ലെറ്റ്, പ്രമേഹത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുമുള്ള മരുന്നുകള്‍ തുടങ്ങിയവയാണ് ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതെന്ന് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ ഓഗസ്റ്റില്‍ ഇറക്കിയ പ്രതിമാസ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അല്‍കെം ലബോറട്ടറി, ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്സ്, ഹെട്രോ ഡ്രഗ്സ്, കര്‍ണാടക ആന്റിബയോട്ടിക്സ്, പ്യുര്‍ ക്ഷ ക്യുര്‍ ഹെല്‍ത്ത് കെയര്‍, മെഗ് ലൈഫ് സയന്‍സ് തുടങ്ങിയ കമ്പനികളുടെ മരുന്നുകളാണിത്. അതത് സംസ്ഥാനങ്ങളിലെ സി.ഡി.എസ്.സി.ഒ ഉദ്യോഗസ്ഥരുടെ പ്രതിമാസ പരിശോധനയില്‍ പരാജയപ്പെട്ട 53 ഇനം മരുന്നുകളുടെ രണ്ട് പട്ടികകളാണ് പുറത്തുവന്നത്.

ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക് ലിമിറ്റഡിന്റെ (എച്ച്.എ.എല്‍) മെട്രോണിഡാസോള്‍, ഗുരുതരമായ ബാക്ടീരിയ അണുബാധയുള്ള കുട്ടികള്‍ക്ക് നിര്‍ദേശിക്കുന്ന ഹൈദരാബാദിലെ ഹെറ്ററോ ഇറക്കുന്ന സെപോഡെം എക്സ്പി 50 ഡ്രൈ സസ്പെന്‍ഷന്‍ എന്നിവയും ഇതിലുള്‍പ്പെടും.

Over 50 medicines, including popular ones like paracetamol, fail quality tests in India, according to a report by the Central Drugs Standard Control Organization.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദീനയിലെ ബസ് ദുരന്തം: ഖബറടക്ക ചടങ്ങള്‍ക്കായി മന്ത്രി അസ്ഹറുദ്ദീന്റെ നേതൃത്വത്തില്‍ തെലങ്കാന സംഘം മദീനയില്‍; ബന്ധുക്കള്‍ ഇന്ന് തിരിക്കും

National
  •  in a minute
No Image

വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം; കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ഇന്ന്

National
  •  13 minutes ago
No Image

ഇന്നും ഒറ്റപ്പെട്ട മഴ; ആറ് ജില്ലകള്‍ക്ക് മുന്നറിയിപ്പ്; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  38 minutes ago
No Image

പാലത്തായി പോക്‌സോ കേസ്; രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി; പ്രതിക്കായി മേൽക്കോടതികളെ സമീപിക്കും

Kerala
  •  8 hours ago
No Image

തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് കേന്ദ്രം;  27 ലക്ഷം തൊഴിലാളികളുടെ പേരുകള്‍ വെട്ടിമാറ്റിയെന്ന് കോണ്‍ഗ്രസ് 

National
  •  8 hours ago
No Image

ഇരട്ട പാൻ കാർഡ് കേസ്; സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനും മകനും ഏഴ് വർഷം തടവ്

National
  •  9 hours ago
No Image

മദ്യലഹരിയിൽ അച്ഛനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: ഏഴ് വർഷം ഒളിവിൽ കഴിഞ്ഞ മകൻ പിടിയിൽ

Kerala
  •  9 hours ago
No Image

സ്‌കൂള്‍ കായിക മേളയിലെ പ്രായത്തട്ടിപ്പ്; വിദ്യാര്‍ഥിയെ അയോഗ്യയാക്കും; സ്‌കൂളിന് താക്കീത്

Kerala
  •  9 hours ago
No Image

സീറ്റ് നിഷേധം: കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സിപിഐഎമ്മിൽ നിന്ന് രാജിവെച്ചു

Kerala
  •  9 hours ago
No Image

അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞു; പത്ത് പേർക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം

Kerala
  •  9 hours ago