ഗ്ലോബൽ വില്ലേജ് വി.ഐ.പി പാക്സ്: അനധികൃത വിൽപനക്കെതിരേ ജാഗ്രത വേണമെന്ന് അധികൃതർ
ദുബൈ: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ കുടുംബ, വിനോദ, ഉല്ലാസ കേന്ദ്രമായ ദുബൈ ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തൊമ്പതാമത് പതിപ്പിന് അടുത്ത മാസം 16ന് തുടക്കമാകും. ഗ്ലോബൽ വില്ലേജിലേക്കുള്ള പ്രവേശന ടിക്കറ്റ് അടങ്ങുന്ന വി.ഐ.പി പാക്സ് അനധികൃത പ്ലാറ്റ്ഫോമുകളിൽ നിന്ന് വാങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വിർജിൻ മെഗാ സ്റ്റോർ ടിക്കറ്റ് വെബ്സൈറ്റാണ് അംഗീകൃത പ്ലാറ്റ്ഫോമെന്നും അവിടെ നിന്ന് മാത്രമേ വി.ഐ.പി പാക്സ് വാങ്ങാവൂ എന്നും ഗ്ലോബൽ വില്ലേജ് അധികൃതർ അറിയിച്ചു.
അനധികൃത വിൽപനക്കാരിൽ നിന്ന് പാക്സ് വാങ്ങിയാൽ ഗ്ലോബൽ വില്ലേജിലേക്ക് പ്രവേശനം നിഷേധിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഗ്ലോബൽ വില്ലേജ് മാനേജ്മെന്റ് മുന്നറിയിപ്പ് നൽകി. ഇവയുടെ പ്രീ ബുക്കിങ്ങ് പുരോഗമിക്കുകയാണ്. ഈ മാസം 28ന് രാവിലെ ഒൻപത് വരെ പ്രീ ബുക്കിങ്ങ് നടത്താം. 2025 മെയ് 11ന് ഈ സീസൺ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."