HOME
DETAILS
MAL
ഭീകരതയ്ക്കെതിരേ സെമിനാര്‍ ഇന്ന്
backup
August 31 2016 | 20:08 PM
പെരിന്തല്‍മണ്ണ: കേരള നദ് വത്തുല്‍ മുജാഹിദീന്‍ ഭീകരതയ്ക്കെതിരെ സംഘടിപ്പിക്കുന്ന സെമിനാര്‍ ഇന്ന് പെരിന്തല്‍മണ്ണയില്‍ നടക്കും.
ഭീകരതക്കെതിരെ നടത്തുന്ന സംസ്ഥാന കാംപയിനിന്റെ ഭാഗമായി പെരിന്തല്‍മണ്ണ മണ്ഡലംകമ്മിറ്റിയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. വൈകീട്ട് നാലിന് പെരിന്തല്‍മണ്ണ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ കെ.എന്‍.എം സംസ്ഥാന ജനറല്‍സെക്രട്ടറി പി.പി. ഉണ്ണീന്‍കുട്ടി മൗലവി ഉദ്ഘാടനംചെയ്യും. നഗരസഭാധ്യക്ഷന്‍ എം മുഹമ്മദ്സലീം, ഡി.സി.സി സെക്രട്ടറി ടി.കെ ശശീന്ദ്രന്, ജില്ലാപഞ്ചായത്തംഗം അഡ്വ. പി.വി മനാഫ്, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എം.കെ. സുനില്‍, ഒ. അഹമ്മദ് കുട്ടി, ശരീഫ് മേലേതില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."