സര്‍ക്കാര്‍ തീരുമാനം വഞ്ചനാപരം: എസ്.ഇ.യു
മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ്, ഉത്സവബത്ത ഇനങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ അതേ ആനുകൂല്യം മാത്രം നല്‍കിയാല്‍ മതിയെന്ന സര്‍ക്കാര്‍ നിലപാട് വഞ്ചനാപരമാണെന്നു സ്റ്റേറ്റ് എംപ്ലോയീസ് യൂനിയന്‍ ജില്ലാ കമ്മിറ്റി. ഓണവും ബലിപെരുന്നാളും ഒരുമിച്ചുവരുന്നതും രൂക്ഷമായ വിലക്കയറ്റവും പരിഗണിച്ചു കാലാനുസൃതമായ ബോണസും ബത്തയും അനുവദിക്കേണ്ടതിനു പകരം കഴിഞ്ഞ തവണത്തെ അതേ തുകതന്നെ അനുവദിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്നും കമ്മിറ്റി കുറ്റപ്പെടുത്തി.
നാളെ നടക്കുന്ന ദേശീയ പണിമുടക്കിന്റെ മുന്നോടിയായി ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്ക് വിളംബരജാഥ ഇന്ന് വൈകിട്ട് നാലിനു സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടക്കും. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ആമിര്‍ കോഡൂര്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.എ മുഹമ്മദാലി, കെ. അബ്ദുല്‍ ബഷീര്‍, ജില്ലാ സെക്രട്ടറി വി.കെ മുനീര്‍ റഹ്മാന്‍, ഹമീദ് കുന്നുമ്മല്‍, എന്‍.കെ അഹമ്മദ്, ഇസ്മായില്‍കുട്ടി, പി.ഒ സാദിഖ്, അലി കരുവാരക്കുണ്ട്, എ.കെ മുഹമ്മദ് ഷരീഫ്, സലീം ആലിക്കല്‍, മാട്ടി മുഹമ്മദ്, ഹംസ പൂക്കോടന്‍, സി. അബ്ദുല്‍ ഷരീഫ്, സാദിഖ് വെള്ളില, ഉമ്മര്‍ മുല്ലപ്പള്ളി, വി.പി സമീര്‍, പുല്ലുപറമ്പന്‍ മുഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."