HOME
DETAILS

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

  
Web Desk
October 09, 2024 | 2:53 AM

Milton Hurricane Strengthens to Category 5 Emergency Declared in Florida

അമേരിക്കക്കയെ  ഭീതിയിലാഴ്ത്തി നൂറുവര്‍ഷത്തിനിടയിലെ ഏറ്റവുംവലിയ ചുഴലിക്കാറ്റായി മില്‍ട്ടണ്‍ ശക്തിപ്രാപിക്കുന്നു. മില്‍ട്ടണ്‍ ചുഴലിക്കാറ്റിനെ യുഎസ് നാഷണൽ വെതർ സർവിസ് കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കാറ്റഗറി 5 ലേക്ക് മാറിയതോടെ മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് കരതൊടുമെന്നാണ് കാലാവസ്ഥ പ്രവചിക്കുന്നത്. ഏറ്റവും അപകടകരമായ ചുഴലിക്കാറ്റിന്റെ ഗണത്തില്‍ പെട്ടവയെയാണ് കാറ്റഗറി 5 ല്‍ ഉള്‍പെടുത്തുന്നത്. ഫ്‌ളോറിഡ തീരത്ത് അതീവ ജാഗ്രതയാണ് മില്‍ട്ടണ്‍  ചുഴലിക്കാറ്റിനെ നേരിടാന്‍ ഒരുക്കുന്നത്.

അതേ സമയം കിഴക്കന്‍ ഗള്‍ഫ് ഓഫ് മെക്‌സിക്കോയിലേക്ക് ചുഴലിക്കാറ്റ് നീങ്ങുന്നതിനാല്‍ അതിന്റെ തീവ്രതയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു. 15 അടി ഉയരത്തില്‍ ആഞ്ഞുവീശാന്‍ സാധ്യതയുള്ള രാക്ഷസത്തിരമാലകളെ കുറിച്ചും മുന്നറിയിപ്പുണ്ട്.

മുന്‍കരുതലിന്റെ ഭാഗമായി ഫ്‌ളോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ആയിരകണക്കിനുപേര്‍ ഫ്‌ളോറിഡയില്‍ നിന്ന് വീടുകള്‍ ഒഴിഞ്ഞ് പോക്ക് തുടരുകയാണ്. ഒഴിഞ്ഞുപോയില്ലെങ്കില്‍ അത് മരണത്തിന് കാരണമാകുമെന്ന് ചില ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2005 ലെ റീത്ത ചുഴലിക്കാറ്റിനുശേഷം ഏറ്റവും പ്രഹരശേഷിയുള്ള കൊടുങ്കാറ്റായിരിക്കും മില്‍ട്ടണ്‍ എന്നാണ് മുന്നറിയിപ്പ്. ടാമ്പ, ക്ലിയര്‍വാട്ടര്‍ എയര്‍പോര്‍ട്ടുകളും അടച്ചിടും. വിമാന സര്‍വിസുകള്‍ റദ്ദാക്കിയിട്ടുണ്ട്. 

പ്രവചനമനുസരിച്ച് 12 മുതല്‍ 18 ഇഞ്ച് വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. ഫ്‌ളോറിഡയുടെ പടിഞ്ഞാറന്‍ തീരത്തേക്ക് വിനാശകരമായ കൊടുങ്കാറ്റ് പ്രതീക്ഷിക്കുന്നതോടൊപ്പം ഒര്‍ലാന്‍ഡോ ഉള്‍പ്പെടെയുള്ള സെന്‍ട്രല്‍ ഫ്‌ളോറിഡയിലും കനത്ത വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്. 6 മുതല്‍ 12 ഇഞ്ച് വരെ മഴ പെയ്യുന്ന മഴ 'തീവ്രമായ വെള്ളപ്പൊക്ക ഭീഷണി'യാണെന്ന് പ്രദേശത്തെ ദേശീയ കാലാവസ്ഥാ സേവന കേന്ദ്രം അറിയിച്ചു. ചിലയിടങ്ങളില്‍ 15 ഇഞ്ച് വരെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കിസ്സിമ്മി, സാന്‍ഫോര്‍ഡ്, ഡേടോണ ബീച്ച് എന്നിവിടങ്ങളിലും മഴയുടെ തീവ്രമായ വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നു.

രണ്ടാഴ്ച മുമ്പ് യു.എസില്‍ കനത്ത നാശം വിതച്ച 'ഹെലിന്‍' ചുഴലിക്കൊടുങ്കാറ്റിന് പിന്നാലെ മില്‍ട്ടന്‍ കൂടിയെത്തുന്നത് വന്‍ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. കാറ്റഗറി നാലിന്റെ വേഗത്തില്‍ നാശം വിതച്ച ഹെലിന്‍ ഫ്‌ളോറിഡ, തെക്കന്‍ കരോലിന,വടക്കന്‍ കരോലിന  ജോര്‍ജിയ, ടെന്നിസി, വിര്‍ജിനിയ എന്നിവിടങ്ങളില്‍ നാശം വിതച്ചിരുന്നു. 225 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.

 The Milton Hurricane, deemed the most powerful storm in a century, has been upgraded to Category 5 with winds up to 165 mph. Florida declares a state of emergency as thousands evacuate amid warnings of devastating floods and destruction.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വിരട്ടാന്‍ നോക്കണ്ട, ഞങ്ങളുടെ വിരലുകള്‍ ട്രിഗറില്‍ തന്നെയുണ്ട്;   അക്രമിച്ചാല്‍ ഉടന്‍ തിരിച്ചടി' ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി

International
  •  15 minutes ago
No Image

ഡിഗ്രി വരെ സൗജന്യ വിദ്യാഭ്യാസം; ഒന്ന് മുതല്‍ 12 ക്ലാസ് വരെ വിദ്യാര്‍ഥികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് 

Kerala
  •  an hour ago
No Image

കെ റെയിലിന് പകരം ആര്‍.ആര്‍.ടി.എസ്; അതിവേഗ റെയില്‍ നാല് ഘട്ടങ്ങളിലായി യാഥാര്‍ഥ്യമാക്കും

Kerala
  •  3 hours ago
No Image

മരണമുഖത്തുനിന്ന് കുരുന്നിനെ കൈപിടിച്ചു കയറ്റി; കായല്‍പ്പോലീസിന് സമാനമായി ബോട്ട് ജീവനക്കാരുടെ സാഹസിക രക്ഷാപ്രവര്‍ത്തനം

Kerala
  •  3 hours ago
No Image

ട്രംപിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ ഫെഡ് ചെയര്‍മാന്‍; നിരക്കുകളില്‍ മാറ്റമില്ല, ഫെഡറല്‍ റിസര്‍വിന് സ്വാതന്ത്ര്യം നഷ്ടപ്പെട്ടില്ലെന്ന് ജെറോം പവല്‍ 

International
  •  3 hours ago
No Image

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും രക്തസാക്ഷി ഫണ്ട് വിവാദം; ആരോപണവുമായി വിഷ്ണുവിന്റെ സഹോദരന്‍

Kerala
  •  3 hours ago
No Image

വോട്ട് ചോരി മാത്രമല്ല, നോട്ട് ചോരിയും; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ കടന്നാക്രമിച്ച് ധനമന്ത്രി

Kerala
  •  4 hours ago
No Image

പാലക്കാട് കായിക അധ്യാപകന്റെ പീഡനം: ഒരു വിദ്യാര്‍ഥി കൂടി പരാതിയുമായി രംഗത്ത്; മൂന്നാമത്തെ കേസെടുത്തു

Kerala
  •  4 hours ago
No Image

കൊളംബിയയില്‍ വിമാനം തകര്‍ന്നു വീണു: 15 മരണം; പ്രമുഖര്‍ അപകടത്തില്‍പ്പെട്ടതായി സംശയം

International
  •  4 hours ago
No Image

യു.എ.ഇയില്‍ സാന്നിധ്യം വിപുലമാക്കി ലുലു; അല്‍ ഐനില്‍ പുതിയ ഹൈപര്‍ മാര്‍ക്കറ്റ് തുറന്നു; ജി.സി.സിയിലെ 269 മത്തെ സ്റ്റോര്‍

Business
  •  4 hours ago