ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് ക്രമക്കേടുകളില്‍ ത്വരിതാന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്
മൂവാറ്റുപുഴ: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടുകളില്‍ ത്വരിതാന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി പി മാധവന്‍ ഉത്തരവിട്ടു. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ക്ഷന്‍ ബ്യൂറോ മധ്യമേഖലാ എസ്.പി അന്വേഷിച്ച് ഒക്ടോബര്‍ 30നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ബ്രഹ്മപുരം സ്വദേശി കോയിക്കല്‍ അബ്ദുള്‍ ബഷീറാണ് കൊച്ചി കോര്‍പറേഷന്‍ മാലിന്യ സംസ്‌കാരണത്തിനായി കണ്ടെത്തിയിട്ടുള്ള ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ പ്ലാന്റുകളുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടുകളെകുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹരജിയിലാണ് ഉത്തരവ്.
250 കോടി രൂപയുടെ പദ്ധതിയാണിത്. സര്‍ക്കാരിന്റെയും കോര്‍പറേഷന്റെയും 20 ഏക്കര്‍ സ്ഥലമാണ് ഇതിലേക്കായി ജി.ജെ എനര്‍ജി എന്ന സ്ഥാപനത്തിന് കൈമാറുന്നത്. വര്‍ഷം 20,000 രൂപയാണ് ഒരേക്കറിന് ലീസ് ചാര്‍ജായും ഈടാക്കുന്നത്. സെന്റിന് പത്തുലക്ഷം രൂപ വിലയുള്ള സ്ഥലമാണിത്. മാലിന്യ സംസ്‌കരം ഏറ്റെടുത്തിരിക്കുന്ന ഏജന്‍സക്കാകട്ടെ യാതൊരുവിധ മുന്‍പരിചയവുമില്ലെന്നും കോര്‍പറേഷന് ഇപ്പോള്‍ തന്നെ കോടികള്‍ നഷ്ടമുള്ളത് കൂടുതലാവുകയുള്ളൂവെന്നും ഹരജിക്കാരന്‍ പറയുന്നത്.
എഗ്രിമെന്റ് പ്രകാരം കോര്‍പറേഷന്‍ ജി.ജെ നേച്ചര്‍ കേയറിന് 400 ടണ്‍ വേസ്റ്റ് സംസ്‌കരണത്തിനായി നല്‍കണം. ഒരു ദിവസം 4.17 ലക്ഷം രൂപയാണ് വേസ്റ്റ് മാനേജ്‌മെന്റിനുവേണ്ടി കോര്‍പറേഷന്‍ കമ്പനിക്ക് നല്‍കേണ്ടത്. ഇപ്പോള്‍ തന്നെ 80 മുതല്‍ 160 ടണ്‍ വരെ വേസ്റ്റ് ശേഖരിക്കുന്ന കോര്‍പറേഷന്‍ എങ്ങനെയാണ് 400 ടണ്‍ കൊടുക്കുകയെന്ന് മനസിലാകുന്നില്ല. ഏതെങ്കിലും കാരണവശാല്‍ വേസ്റ്റ് കൊടുക്കുന്നതില്‍ കുറവുസംഭവിച്ചാല്‍ കമ്പനിക്ക് നഷ്ടം കൊടുക്കേണ്ട വ്യവസ്ഥയും എഗ്രിമെന്റിലുണ്ട്.
കൊച്ചി കോര്‍പറേഷന്‍ മുന്‍ സെക്രട്ടറി വി.വി ജ്യോതി, മുന്‍ ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ നഹാസ്, മുന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷെയ്ക്ക് ഇസ്മയില്‍, മുന്‍ സെക്രട്ടറി അമിത് മീന, തിരുവനന്തപുരം പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ കെ.എ സജീവന്‍, തിരുവനന്തപുരം എണ്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ എം.എ ബൈജു, ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്‍ പ്രോഡക്ടര്‍ ഡയറക്ടര്‍ ടി.കെ ജോസ്, ആന്ധ്രപ്രദേശ് ടെക്‌നോളജീസ് ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ എം.ഡി, കൊച്ചി മേയര്‍ സൗമിനി ജെയിന്‍, ജിജെ നേച്ചര്‍ കെയര്‍ കര്‍സോര്‍ഷ്യം പ്രൈവറ്റ് ലിമിറ്റഡ് എംഡി ജിബി ജോര്‍ജ് എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹരജി സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."