പ്രസാര്‍ ഭാരതിയില്‍ കോപ്പി റൈറ്റര്‍; 35,000 ശമ്പളം വാങ്ങാം; ഇപ്പോള്‍ അപേക്ഷിക്കാം
പ്രസാര്‍ ഭാരതിക്ക് കീഴില്‍ കോപ്പി എഡിറ്റര്‍ തസ്തികയില്‍ ജോലിക്കാരെ നിയമിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജയ്പൂര്‍ ദൂരദര്‍ശന്‍ അല്ലെങ്കില്‍ ആകാശവാണിയില്‍ ആയിരിക്കും നിയമനം ലഭിക്കുക. ആകെ 3 ഒഴിവുകളാണുള്ളത്. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കുള്ള നിയമനമാണ് നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ താഴെ,
തസ്തിക& ഒഴിവ്
പ്രസാര്‍ ഭാരതിക്ക് കീഴില്‍ കോപ്പി എഡിറ്റര്‍ തസ്തികയില്‍ നിയമനം.
ആകെ 3 ഒഴിവുകളിലേക്ക് കരാര്‍ നിയമനം.
ശമ്പളം
പ്രതിമാസം 35,000 രൂപ ശമ്പളം ലഭിക്കും.
പ്രായപരിധി
35 വയസ്.
യോഗ്യത
ഏതെങ്കിലും മുഖ്യധാര മാധ്യമസ്ഥാപനത്തില്‍ 5 വര്‍ഷത്തെ പ്രവൃത്തി പരിചയം.
അംഗീകൃത സര്‍വ്വകലാശാല / ഇന്‍സ്റ്റിറ്റ്യൂട്ട് നിന്ന് ഏതെങ്കിലും മേഖലയില്‍ ബിരുദം നേടിയിരിക്കണം.
അല്ലെങ്കില്‍ ഏതെങ്കിലും മുഖ്യധാര മാധ്യമത്തില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പരിചയവും അംഗീകൃത സര്‍വകലാശാല/ ഇന്‍സ്റ്റിറ്റ്യൂട്ട് നിന്ന് ജേണലിസം/ മാസ് കമ്മ്യൂണിക്കേഷന്‍ എന്നിവയില്‍ ബിരുദം/ പിജി ഡിപ്ലോമ ഉണ്ടായിരിക്കണം.
ഉദ്യോഗാര്‍ഥികള്‍ക്ക് ഹിന്ദി, ഇംഗ്ലീഷ്, രാജസ്ഥാനി ഭാഷകള്‍ അറിഞ്ഞിരിക്കണം. ഡിജിറ്റല്‍ മീഡിയയെ സംബന്ധിച്ചുള്ള അറിവ് അഭികാമ്യം.
അപേക്ഷകര്‍ക്ക് പ്രാദേശിക, ദേശീയ വിഷയങ്ങളെ കുറിച്ചും സമകാലിക സംഭവങ്ങളെക്കുറിച്ചും നല്ല ധാരണയുണ്ടായിരിക്കണം.
അപേക്ഷ
വിജ്ഞാപനം പുറത്തിറങ്ങി 15 ദിവസത്തിനുള്ളില്‍ അനുബന്ധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷ സമര്‍പ്പിക്കുന്നതിന് എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ സ്‌ക്രീന്‍ഷോട്ട് സഹിതം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. മറ്റേതെങ്കിലും മോഡിലൂടെ ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.
അപേക്ഷ നല്‍കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. ഒക്ടോബര്‍ 4നാണ് വിജ്ഞാനം പ്രസിദ്ധീകരിച്ചത്.
അപേക്ഷ: click
വിജ്ഞാപനം: click
Copywriter at Prasar Bharti 35000 as a salary Apply now
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."