സര്‍വകക്ഷിയോഗം തീരുമാനം നടപ്പായില്ല; കൗണ്‍സിലര്‍ യോഗം ബഹിഷ്കരിച്ചു
കൊച്ചി: കൊച്ചി നഗരസഭയോഗവുമായി ബന്ധപ്പെട്ട് ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലെ തീരുമാനം നടപ്പാക്കിയില്ലെന്നാരോപിച്ച് കൗണ്‍സിലര്‍ യോഗം ബഹിഷ്കരിച്ചു. നഗരസഭയിലെ മുതിര്‍ന്ന കൗണ്‍സലറായ തൃക്കണാര്‍വട്ടം ഡിവിഷനിലെ കെ.എം ഹംസക്കുഞ്ഞാണ് കൗണ്‍സില്‍ യോഗം ബഹിഷ്കരിച്ചത്. യോഗം നടത്തിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സര്‍കക്ഷിയോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ എല്ലാ അംഗങ്ങള്‍ക്കും പ്രസംഗിക്കാന്‍ അവസരം നല്‍കുമെന്നും ഇതിനായി ഒരംഗത്തിന്റെ സംസാരസമയം നാലുമിനിറ്റായി നിജപ്പെടുത്താനും തിരുമാനിച്ചിരുന്നു.
അതോടൊപ്പം കൗണ്‍സില്‍ യോഗം ആറുമണിക്കുതന്നെ പൂര്‍ത്തിയാക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ ആറുമണികഴിഞ്ഞും അജണ്ടയിലേക്ക് എത്താതിരുന്നതിനെതുടര്ന്നാണ് കേരള നിയമസഭയിലെ മുന്‍ ഡെപ്യൂട്ടി സ്പിക്കര് കൂടിയായിരുന്ന ഹംസക്കുഞ്ഞ് വാക്കൗട്ട് നടത്തിയത്. സര്‍വകക്ഷിയോഗം തീരുമാനം നടപ്പാക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
മേയര്‍ സൗമിനിജെയിന്‍ ഉള്‍പെടെയുള്ള ഭരണപ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ അദ്ദേഹത്തെ പിന്തിരിപ്പിക്കാന് ശ്രമിച്ചുവെങ്കിലും തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്ന ഹംസക്കുഞ്ഞ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."