അൽ ബുറൈമി സുന്നീ സെൻ്റർ (SIC ) മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു
പ്രവാചകൻ (സ) തങ്ങളുടെ ജൻമംകൊണ്ട് അനുഗ്രഹീതമായ മാസത്തിൽ അൽ ബുറൈമി സുന്നീ സെൻ്റർ മദ്രസാ വിദ്യാർത്ഥികളുടെ മീലാദ് ഫെസ്റ്റ് വളരെ വിപുലമായി നടത്താൻ സാദിച്ചു.മദ്രസാ വിദ്യാർത്ഥികളുടെ കലാപരിപാടികളും ദഫ് പ്രകടനും വളരെ മികവുറ്റതായിരുന്നു.തുടർന്ന് നടന്ന സീനിയർ വിഭാഗത്തിൻ്റെ ദഫ് പ്രകടനം പ്രേക്ഷകരിൽ അവേശമുണ്ടാക്കി. അടുക്കും ചിട്ടയോടു കൂടിയും നടത്തിയ പരിപാടിയെ വിലയിരുത്തിയ പ്രിയപ്പെട്ട പ്രേക്ഷകരിൽ നിന്നുള്ള അഭിനന്ദനങ്ങൾ പ്രാപ്തരാക്കിയ ഉസ്താദുമാർക്കും സുന്നീ സെൻ്റർ കമ്മിറ്റി ഭാരവാഹികൾക്കും സ്വാഗസംഘം കമ്മിറ്റി ഭാരവാഹികൾക്കും ഏറെ സന്തോഷം നൽകുന്നതായിരുന്നു.
ഖസർ അൽ മലികി ഓഡിറ്റോറിയത്തിൽ കമ്മിറ്റി ഭാരവാഹികളായ ഷാഫി കോയിച്ചന, ന ഹാസ് മുക്കം, റസാഖ് ഹാജി, അബൂബക്കർ ഹാജി , നൗഷാദ് സ്വാഗതസംഘം ചെയർമാൻ കരീം ഹാജി ,കൺവീനർ ഷെമീർ വല്ലപ്പുഴ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിക്ക് ബഹു.ഹംസ ഉസ്താദ് പ്രാർത്ഥനയോടെ തുടക്കം കുറിച്ചു.കരീം ഹാജി സ്വാഗതവും അഷ്റഫ് ദാരിമി ഉത്ഘാടനവും ,മുജീബ് റഹീമി ശൈഖുന അത്തിപ്പറ്റ ഉസ്താദ് തുടക്കം കുറിച്ച സുന്നീ സെൻ്ററിനേയും മദ്രസാ സംവിധാനത്തേയും മദ്രസാ വിദ്യഭ്യാസത്തിൻ്റെ പ്രാധാന്യത്തെയും സദസ്സുമായി പങ്ക് വെച്ചു.തുടർന്ന് നടന്ന പരിപാടിയിൽ സമ്മാനവിതരണവും നടത്തി. ഫുഡ് ചെയർമാൻ ശെമീറിൻ്റെയും വളണ്ടിയർ ക്യാപ്റ്റൻ അബ്ബാസിൻ്റെയും മീഡിയവിംഗ് ചെയർമാൻ ഉസ്മാൻ്റയും നേതൃത്വത്തിൽ ഭക്ഷണം വിതരണം നടത്തി.ശേഷം പരിപാടിയുടെ വിജയത്തിന് വേണ്ടി സഹായിച്ച സഹകരിച്ച പ്രവർത്തിച്ചവർക്കും, മരണപ്പെട്ടവർക്കും പ്രാർത്ഥനയും നടത്തി സ്വലാത്തോടെ സംഗമത്തിന്ന് സമാപനം കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."