വായില്‍ പുണ്ണുണ്ടോ...? എങ്കില്‍ ഇതൊന്നു പരീക്ഷിച്ചു നോക്കൂ
സാധാരണ പലരിലും കണ്ടുവരുന്ന ഒരു രോഗമാണ് വായ്പുണ്ണ്. രോഗപ്രതിരോധ ശേഷി കുറഞ്ഞാലും വൈറ്റമിന്‍ കുറഞ്ഞാലും വായ്പുണ്ണുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ഇൗ വായ്പുണ്ണ് മാറ്റാന്‍ ചില പൊടിക്കൈകള്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്നതാണ്.
നേരിയ ചൂടില്‍ ഉപ്പ് വെള്ളം വായില്‍ കൊള്ളുന്നത് വായ്പ്പുണ്ണ് മാറാന്‍ സഹായിക്കുന്നതാണ്.
വായ്പ്പുണ്ണ് ഉള്ളിടത്ത് തേന്‍ പുരട്ടുന്നത് വായ്പുണ്ണ് അകറ്റാന്‍ സഹായിക്കുന്നതാണ്. നിരവധി ഔഷധഗുണങ്ങളുള്ള തേന്‍ ആന്റീബാക്ടിരിയല് ഗുണം നല്കുന്നതിനാല് തന്നെ വായ്പുണ്ണ് അകറ്റാവുന്നതാണ്.
വായപ്പുണ്ണ് വന്ന ഭാഗത്ത് ഐസ് വയ്ക്കുന്നത് വായപ്പുണ്ണിന്റെ വേദന ശമിക്കാന്‍ സഹായിക്കുന്നതാണ്.
തുളസിയില വെള്ളത്തിലിട്ട് തിളപ്പിച്ച് വായ കഴുകുന്നത് വായ്പുണ്ണ് അകറ്റാന്‍ നല്ലതാണ്. തുളസിയില ആന്റി ബാക്റ്റീരിയലായതിനാല് തന്നെ വായ്പ്പുണ്ണ് ബാധിച്ച ഭാഗത്തെ അണുവിമുക്തമാക്കാന്‍ സഹായിക്കുന്നതാണ്.
ഉലുവയുടെ ഇലയിട്ട വെള്ളവും വായ്പുണ്ണകറ്റാന് മികച്ചതാണ്. ഒരു കപ്പ് വെള്ളമെടുത്ത് നന്നായി തിളപ്പിച്ച് അതില്‍ കഴുകി വച്ച ഉലുവയിലകളിട്ട് കുറച്ചു സമയം വേവിക്കുക. ശേഷം വായ കഴുകുന്നത് വായ്പ്പുണ്ണ് മാറാന്‍ സഹായിക്കുന്നതാണ്.
ഒരു വെളുത്തുള്ളിയെടുത്ത് ചതച്ച്് അള്‍സറുള്ള ഭാഗത്ത് പുരട്ടുന്നത് ഇത് മാറാന്‍ സഹായിക്കുന്നതാണ്. വെളുത്തുള്ളിയിലെ ആലിസിന് എന്ന ഘടകത്തിന് വായ്പ്പുണ്ണ് മൂലമുണ്ടാകുന്ന വേദന ശമിപ്പിക്കിന് കഴിയുന്നതാണ്.
മഞ്ഞള്‍ പൊടി എടുത്ത് കുറച്ചു വെള്ളത്തില്‍ കലക്കി വായ്പുണ്ണുളളിടത്ത് വച്ചു കൊടുക്കുക.
ആന്റിസെപ്റ്റിക്, ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ള മഞ്ഞള്‍പ്പൊടി പുരട്ടുന്നത് ഇവ മാറാന്‍ സഹായിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."