പയ്യാമ്പലത്ത് സി.പി.എം നേതാക്കളുടെ സ്മൃതി കുടീരങ്ങള്‍ക്ക് നേരെ അതിക്രമം; കറുത്ത ദ്രാവകം ഒഴിച്ചു
കണ്ണൂര്‍: പയ്യാമ്പത്ത് സി.പി.എം നേതാക്കളുടെ സ്മൃതി കൂടിരങ്ങളില്‍ അതിക്രമം. ചടയന്‍ ഗോവിന്ദന്, ഇ കെ നായനാര്‍, കോടിയേരി ബാലകൃഷ്ണന് എന്നിവരുടെ സ്മൃതി കുടീരങ്ങളിലാണ് കറുത്ത പോളിഷ് പോലുള്ള ദ്രാവകം ഒഴിച്ചത്. ആരാണ് ചെയ്തത് എന്നത് വ്യക്തമായിട്ടില്ല.
നാല് സി.പി.എം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ മാത്രമാണ് രാസ ദ്രാവകം ഒഴിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളുടെയോ സി.എം.പി നേതാവ് എം.വി രാഘവന്റെയോ സ്മൃതി കുടീരങ്ങള്‍ക്ക് നേരെ ആക്രമണം നടന്നിട്ടില്ല. പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പാര്‍ട്ടി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ച് പ്രദേശത്ത് സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തിയ ആസൂത്രിത അക്രമമാണിതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പികെ ശ്രീമതി ആരോപിച്ചു. മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത തരത്തില്‍ അത്യന്തം നീചമായ ചെയ്തിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."