ശമ്പള വര്‍ധനയില്ലാതെ നഗരസഭാ അക്കൗണ്ടണ്ട്‌സ് അസിസ്റ്റന്റുമാര്‍
പെരിന്തല്‍മണ്ണ: സംസ്ഥാനത്തെ നഗരസഭകളില്‍ നിയമനം ലഭിച്ച് അഞ്ചു വര്‍ഷത്തിലേറെയായിട്ടും ശമ്പള വര്‍ധനയില്ലാതെ അക്കൗണ്ടണ്ട്‌സ് അസിസ്റ്റന്റുമാര്‍. ഇതിനു പുറമേ അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കുന്നതായും ഇവര്‍ ആരോപിക്കുന്നു. 2011ല്‍ നഗരസഭകളില്‍ ഡബിള്‍ എന്‍ട്രി അക്കൗണ്ടണ്ടിങ് സമ്പ്രദായം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കെ.എസ്.യു.ഡി.പി.യുടെ സി-ബള്‍ബ് പദ്ധതിയില്‍ 50 അക്കൗണ്ടണ്ട്‌സ് അസിസ്റ്റന്റുമാരെയും പത്ത് അക്കൗണ്ടണ്ട്‌സ് ഓഫിസര്‍മാരെയും നിയമിച്ചത്. കേരള സര്‍വിസ് റൂള്‍ അനുസരിച്ചായിരുന്നു നിയമനം. ബിരുദാനന്തര ബിരുദധാരികളായ ഇവരെ കരാറടിസ്ഥാനത്തിലാണ് നിയമിച്ചത്. മുഴുവന്‍ നഗരസഭകളിലെയും വാര്‍ഷിക ധനകാര്യപത്രിക തയാറാക്കുന്നതുള്‍പ്പെടെയുള്ള അധിക ജോലികളും ഇവരെ ഏല്‍പ്പിച്ചു. അന്നു നിയമിച്ചവരുടെ എണ്ണത്തില്‍ ക്രമേണ കുറവുണ്ടണ്ടായെങ്കിലും പുതിയ നിയമനങ്ങളുണ്ടണ്ടായില്ല. രണ്ടണ്ടു വര്‍ഷത്തിന് ശേഷം കെ.എസ്.യു.ഡി.പി പദ്ധതി ഉപേക്ഷിച്ചപ്പോള്‍ ലോകബാങ്ക് ഇതേറ്റെടുത്തു. നിലവില്‍ മൂന്ന് അക്കൗണ്ടണ്ട് ഓഫിസര്‍മാരും 23 അക്കൗണ്ടണ്ടസ് അസിസ്റ്റന്റുമാരുമാണുള്ളത്. അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ശമ്പളത്തില്‍ വര്‍ധനയുണ്ടണ്ടായില്ല.ശമ്പള വര്‍ധനയ്ക്കായി രേഖാമൂലം അധികൃതരെ സമീപിച്ചങ്കെിലും ഫലമുണ്ടണ്ടായില്ലെന്നും ഒന്നിലധികം നഗരസഭകളുടെ അധികച്ചുമതല ഏറ്റെടുക്കേണ്ടണ്ടിവന്നെന്നും ഇവര്‍ പറയുന്നു. ഇതിന് 1,000 രൂപയാണ് അധികം ലഭിച്ചത്. ശമ്പളം കൂട്ടാനും മറ്റ് ആനുകൂല്യങ്ങള്‍ നല്‍കാനും ഫണ്ടണ്ടില്ലെന്ന കാരണമാണ് അധികൃതര്‍ പറയുന്നത്. അക്കൗണ്ടണ്ട്‌സ് ഓഫിസര്‍മാര്‍ക്ക് 15,000 രൂപയാണ് പ്രതിമാസ പ്രതിഫലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."