കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി
പള്ളിക്കര : ട്വന്റി 20 ഭരിക്കുന്ന കുന്നത്തുനാട് പഞ്ചായത്തില്‍ പ്രസിഡന്റിനെതിരേ ട്വന്റി 20 അംഗങ്ങള്‍ കൊണ്ട് വന്ന അവിശ്വാസ പ്രമേയം വിജയിച്ചു. സെപ്റ്റംബര്‍ 30നാണ് ട്വന്റി 20യിലെ 10 അംഗങ്ങള്‍ ഒപ്പിട്ട് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
12-ാം വാര്‍ഡിലെ എല്‍.ഡി.എഫ് അംഗത്തെ അയോഗ്യനാക്കിയ നടപടി അട്ടിമറിക്കാന്‍ പ്രസിഡന്റ് കൂട്ട് നിന്നു, ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാട് , റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന്റെ മറവിലും അനധികൃത ഗോഡൗണ്‍ നിര്‍മാണത്തിന്റെ മറവിലും മണ്ണ് മാഫിയയുമായുള്ള ബന്ധവും ചൂണ്ടികാട്ടി ഗുരുതര സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നത്.
ചൊവ്വാഴ്ച്ച രാവിലെ പൊലിസ് സംരക്ഷണത്തിലാണ് അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുത്തത്. രണ്ട് അംഗങ്ങളുള്ള എല്‍.ഡി.എഫ് അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നുള്‍പ്പെടെ വിട്ടു നിന്നപ്പോള്‍ യു.ഡി എഫിലെ അഞ്ച് അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തെങ്കിലും വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നതോടെ ട്വന്റി 20 യിലെ 10 അംഗങ്ങളും പ്രസിഡന്റിനെതിരേ വോട്ട് ചെയ്തതോടെ അവിശ്വാസം വിജയിച്ചു. ഇതേ തുടര്‍ന്ന് ട്വന്റി 20 യുടെ നേതൃത്വത്തില്‍ പള്ളിക്കരയില്‍ ആഹ്ലാദ പ്രകടനം നടത്തി.18 വാര്‍ഡുള്ള പഞ്ചായത്തില്‍ 11 ട്വന്റി 20 അഞ്ച് യു.ഡി.എഫ് രണ്ട് എല്‍.ഡി.എഫ് എന്നിങ്ങനെയാണ് കക്ഷി നില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."