വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിമാഫിയ പിടിമുറുക്കുന്നു
അരീക്കോട്: വിദ്യാര്‍ഥികളെ നോട്ടമിട്ട് അരീക്കോട് ലഹരി മാഫിയ സജീവമാകുന്നു. അരീക്കോട് ടൗണിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യഭ്യാസ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചാണു ലഹരിവസ്തുക്കളുടെ വില്‍പന തകൃതിയായി നടക്കുന്നത്. രാവിലെയും വൈകിട്ടും വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്കും തിരിച്ച് വീട്ടിലേക്കും യാത്ര ചെയ്യുന്നതിനിടക്കാണു കഞ്ചാവ് മാഫിയ ചതിവലയൊരുക്കി നില്‍ക്കുന്നത്.
സ്‌കൂളില്‍ ഉച്ചകഞ്ഞിയുടെ സമയങ്ങളില്‍ അപരിചിതരായ ആളുകള്‍ വിദ്യാര്‍ഥികളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സ്‌കൂള്‍ പരിസരങ്ങളില്‍ തമ്പടിക്കുന്നുണ്ടെന്ന് അധ്യാപകര്‍ പറയുന്നു. വിദ്യാര്‍ഥികളെ ലഹരിക്കടിമയാക്കുക എന്നതാണു ഇത്തരക്കാരുടെ ലക്ഷ്യമെന്നാണു സ്‌കൂള്‍ അധികൃതരുടെ വിലയിരുത്തല്‍.
ആദ്യം സൗജന്യമായി ലഹരിവസ്തുക്കള്‍ എത്തിച്ച് കൊടുക്കുകയും പിന്നീട് ലഹരിക്ക് അടിമയായാല്‍ പണം നേടിയെടുക്കുകയുമാണു കഞ്ചാവ് മാഫിയ ചെയ്തുവരുന്നത്. സ്‌കൂളുകളുടെ പരിസരങ്ങളിലെ ചെറുകിട കച്ചവടക്കാരെ ഇത്തരക്കാര്‍ ലഹരി വില്‍പനക്ക് മറയാക്കുന്നുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികളെ ലഹരിക്കടിമയാക്കിയാല്‍ ദീര്‍ഘകാലം ലഹരി ഇടപാടുകള്‍ക്ക് അവരെ ഉപയോഗിക്കാമെന്ന കണക്കുക്കൂട്ടലിലാണു വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് വില്‍പന നടത്താന്‍ കാരണം.
രാത്രി പത്തിന് ശേഷം മഞ്ചേരി ഭാഗങ്ങളില്‍ നിന്ന് ലഹരി വസ്തുക്കള്‍ ഓട്ടോറിക്ഷയിലാക്കി അരീക്കോട് ടൗണിലെത്തുന്നതായി സൂചനയുണ്ട്.
നാല് ദിവസങ്ങള്‍ക്ക് മുമ്പ് പെരുമ്പറമ്പ് സ്‌കൂള്‍ പരിസരത്ത് നിന്ന് 25 പായ്ക്കറ്റ് ലഹരി വസ്തുക്കളുമായി കൊലക്കേസ് പ്രതിയെ പൊലിസ് പിടികൂടിയിരുന്നു.
അരീക്കോട് പഞ്ചായത്തിലെ കലം സ്‌ക്കൂള്‍ പരിസരത്ത് രാത്രി സമയങ്ങളിലും കാവനൂര്‍ പഞ്ചായത്തിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് ഉച്ചസമയങ്ങളിലും ലഹരി ലഹരി മാഫിയയുടെ വിളയാട്ടം നടക്കുന്നതായി സൂചനയുണ്ട്.
അരീക്കോട് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളി ലഹരിയുമായി ബന്ധപ്പെട്ട് ഇരുപത് കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അരീക്കോട് സബ് ഇന്‍സ്‌പെക്ടര്‍ കെ സിനോദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."