സമൂഹം ആഗ്രഹിക്കുന്നത് ഗുണനിലവാരമുള്ള വിദ്യാഭ്യാസം: പി ശ്രീരാമകൃഷ്ണന്‍
കരുവാരക്കുണ്ട്: ആധുനിക സമൂഹം ആഗ്രഹിക്കുന്നത് ഗുണനിലവാരമുളള വിദ്യാഭ്യാസമാണെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്ദ്രതയിലോ, എണ്ണത്തിലോ അല്ല കാര്യം മറിച്ച് ഗുണനിലവാരത്തിലാണെന്നും നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കരുവാരക്കുണ്ട് നളന്ദ കോളജിന്റെ 36ാം വാര്‍ഷികത്തിന്റെ ഭാഗമായി നിര്‍മിച്ച പുതിയ കെട്ടിടോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഖാലിദ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് കെ മുഹമ്മദ്, തുവ്വൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തെറ്റത്ത് ബാലന്‍, പ്രിന്‍സിപ്പാള്‍ എ പ്രഭാകരന്‍, ബ്ലോക്ക് മെമ്പര്‍മാരായ കാപ്പില്‍ ഷൗക്കത്തലി, ജോജി കെ.അലക്‌സ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എന്‍.കെ ഉണ്ണീന്‍കുട്ടി, ഷീബ പളളിക്കുത്ത്, മജീഷ്യന്‍ ആര്‍ .കെ മലയത്ത്, പി.ടി.എ പ്രസിഡന്റ് ടി.കെ ഉമ്മര്‍ സംസാരിച്ചു. വിദ്യാഭ്യാസ സമ്മേളനം ജില്ലാ പഞ്ചായത്തംഗം ടി.പി അഷ്‌റഫലി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവര്‍ത്തക കുസുമം ജോസഫ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ റംല, എം സ്‌കോള്‍ കേരള കോഡിനേറ്റര്‍ എം മുഹമ്മദ് സംസാരിച്ചു. സാംസ്‌കാരിക സമ്മേളനം ഗാനരചയിതാവ് ഒ.എം കരുവാരക്കുണ്ട് ഉദ്ഘാടനം ചെയ്തു. സാഹിത്യകാരന്‍മാരായ ജി.സി കാരയ്ക്കല്‍, അബൂ ഇരിങ്ങാട്ടിരി , ഡി.ടി.പി സി സെക്രട്ടറി വി.ഉമ്മര്‍ കോയ, അഡ്വ.ടോം കെ.തോമസ്, സി.പി സുബ്രഹ്മണ്യന്‍, റോഷ്‌നി സുരേന്ദ്രന്‍ സംസാരിച്ചു. നേതൃസംഗമം പാരലല്‍ കോളജ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.ടി മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്തു. എം അബ്ദുല്‍ കരിം, ശേഖര്‍ അത്താണിക്കല്‍ സംസാരിച്ചു. പൂര്‍വ്വ അധ്യാപക വിദ്യാര്‍ഥി സംഗമത്തില്‍ കരുവാരക്കുണ്ട് എസ്.ഐ പി ജോതീന്ദ്രകുമാര്‍, മോഹന്‍ ലൂക്കോസ്, മാമ്പറ്റ മാധവന്‍ സംസാരിച്ചു. വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."