HOME
DETAILS
MAL
റോഡ് പ്രവൃത്തിക്കായി മണ്ണ് നീക്കി; സ്കൂള്‍ മതില് തകര്‍ച്ചാ ഭീഷണിയില്‍
backup
August 31 2016 | 21:08 PM
പാപ്പിനിശ്ശേരി: മെക്കാഡം താറിങ്ങിനായി മണ്ണ് നീക്കിയത് സ്കൂള്‍ ചുറ്റുമതിലിന്റെ അടിത്തറയ്ക്ക് ഭീഷണിയായി. അരോളി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ തെക്ക് ഭാഗത്ത് പറശ്ശിനിക്കടവ് റോഡിനോട് ചേര്‍ന്ന ഭാഗത്തുള്ള മതിലാണ് അപകടഭീഷണിയിലായത്. നാലുമാസം മുന്‍പ് നടത്തിയ റോഡ് നവീകരണത്തിനിടെ സ്കൂള്‍ മതിലിന്റെ ചുവട്ടിലെ മണ്ണ് നീക്കിയിരുന്നു. മതില് ചരിച്ച് റോഡിലേക്ക് വെള്ളം ഒഴുക്കിവിടുന്ന രീതിയില്‍ നിര്‍മിച്ചതിനെ തുടര്‍ന്നാണ് സ്കൂള്‍ മതില് സുരക്ഷാ ഭീഷണിയിലായത്. രണ്ട് വര്‍ഷം മുന്‍പ് 15 ലക്ഷം രൂപ മുടക്കി പുനര്‍നിര്‍മിച്ചതാണ് ഈ ചുറ്റുമതില്‍. സ്കൂള്‍ അധികൃതര്‍ പൊതുമരാമത്ത് വകുപ്പിന് ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."