ഫലസ്തീന്‍ പൗരന്മാരെ സംരക്ഷിക്കല്‍ ധാര്‍മിക ഉത്തരവാദിത്വമെന്ന് ഇസ്‌റാഈലിനോട് യു.എസ്
വാഷിങ്ടണ്‍: ഫലസ്തീന്‍ പൗരന്മാരെ സംരക്ഷിക്കുക എന്നത് ധാര്‍മികപരമായ ഉത്തരവാദിത്വമാണെന്ന് പെന്റഗണ്‍ മേധാവി കൂടിയായ യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍. ഗസ്സയിലെ സാധാരണക്കാരുടെ മരണസംഖ്യ വളരെയധികം കൂടുതലാണെന്നും ഇസ്‌റാഈല്‍ പ്രതിരോധമന്ത്രി യോയേവ് ഗല്ലന്റുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞു.
ഗസ്സയില്‍ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണം വളരെ കൂടുതലാണെന്നും എന്നാല്‍ മനുഷ്യത്വസഹായം വളരെ കുറവാണെന്നും ഓസ്റ്റിന്‍ പറഞ്ഞു. ഗസ്സയില്‍ ആക്രമണം നടന്ന ശേഷം ഇതാദ്യമായാണ് ഇസ്‌റാഈല്‍, യു.എസ് വിദേശകാര്യ മന്ത്രിമാര്‍ നേരിട്ട് ചര്‍ച്ച നടത്തുന്നത്. ഗസ്സയിലെ സ്ഥിതി വളരെ മോശമാണെന്നും യു.എസ് പറഞ്ഞു. ഇതുവരെയുള്ള സംഭാഷണങ്ങളേക്കാള്‍ കടുത്ത ഭാഷയാണ് ചര്‍ച്ചയില്‍ യു.എസ് ഉപയോഗിച്ചത്.
ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രിയോട് കാര്യങ്ങള്‍ വ്യക്തമായി തുറന്നുപറഞ്ഞെന്ന് പിന്നീട് പെന്റഗണ്‍ അറിയിച്ചു. യു.എസ് സന്ദര്‍ശനത്തിലെ രണ്ടാം ദിനത്തില്‍ ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവനുമായും കൂടിക്കാഴ്ച നടത്തി. ഗസ്സയില്‍ കൂടുതല്‍ മനുഷ്യത്വസഹായം ഇസ്‌റാഈല്‍ തന്നെ എത്തിക്കണമെന്ന് സുള്ളിവന്‍ ഇസ്‌റാഈല്‍ വിദേശകാര്യ മന്ത്രിയോട് പറഞ്ഞതായി വൈറ്റ് ഹൗസ് വക്താവ് കാരിന്‍ ജീന്‍ പിയര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."