സ്വാശ്രയ മെഡിക്കല്‍ ഫീസ്: ഇന്നും ചര്‍ച്ച
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍, ഡന്റല്‍ മാനേജ്മെന്റ് സീറ്റിലെ ഫീസ് സംബന്ധമായ വിഷയത്തില്‍ മുഖ്യമന്ത്രി മാനേജ്മെന്റ് പ്രതിനിധികളുമായി ഇന്നുവീണ്ടും ചര്‍ച്ച നടത്തും. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ആരോഗ്യമന്ത്രിയാണ് ഇന്നലെ ചര്‍ച്ചയില്‍ പങ്കെടുത്തത്. മെറിറ്റ് സീറ്റുകളായി സര്‍ക്കാരിനു വിട്ടു നല്കിയ മുപ്പതു ശതമാനം സീറ്റുകളില്‍ മുന്‍ വര്‍ഷത്തേതിനേക്കാള്‍ പത്തുശതമാനം വരെ ഫീസ് വര്‍ധിപ്പിച്ചു നല്കാന് സര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍, മാനേജ്മെന്റുകള്‍ ആവശ്യപ്പെടുന്ന ഉയര്‍ന്ന ഫീസ് അംഗീകരിക്കാനാവില്ലെന്നും മന്ത്രി അറിയിച്ചു. അതേസമയം, സര്‍ക്കാരിനു വിട്ടു നല്കിയ അന്‍പതു ശതമാനം സീറ്റുകളില്‍ ഇരുപതു ശതമാനം സീറ്റില്‍, സര്‍ക്കാര്‍ നിശ്ചയിച്ച ഫീസില്‍ പ്രവേശനം നടത്തണമെന്ന ആവശ്യം മാനേജ്മെന്റുകള്‍ അംഗീകരിച്ചിട്ടുണ്ട്. ഇത്രയും സീറ്റുകളില്‍ വിട്ടുവീഴ്ചക്ക് തയ്യാറായ സാഹചര്യത്തില്‍ മുപ്പത് ശതമാനം സീറ്റില്‍ സര്‍ക്കാരില്‍ നിന്നും അനുകൂല തീരുമാനമുണ്ടാകണമെന്നാണ് മാനേജ്മെന്റ് പ്രതിനിധികള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."