HOME
DETAILS

തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

  
October 24, 2024 | 3:41 AM

Supreme Court to ensure free legal aid to prisoners

ന്യൂഡൽഹി: തടവുകാർക്ക് സൗജന്യവും സമയബന്ധിതവുമായ നിയമസഹായം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി ഉത്തരവ്. ഇതു സംബന്ധിച്ച് ഹൈക്കോടതികൾ കീഴ്‌ക്കോടതികൾക്ക് നിർദേശം നൽകണമെന്നും ജസ്റ്റിസുമാരായ ബി.ആർ ഗവായ്, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. മനുഷ്യാവകാശ പ്രവർത്തകൻ സുഹാസ് ചക്മയുടെ ഹരജിയുടെ അടിസ്ഥാനത്തിലാണ് സുപ്രിംകോടതി ഉത്തരവ്. സൗജന്യ നിയമസഹായ സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അതത് വെബ് പേജുകളിൽ നൽകാനും ഹൈക്കോടതികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

സൗജന്യ നിയമസഹായം സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്തണം. പൊലിസ് സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, പോസ്റ്റ് ഓഫിസുകൾ, റെയിൽവേ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ അടുത്തുള്ള നിയമസഹായ ഓഫിസറുടെ വിലാസവും ബന്ധപ്പെടാനുള്ള നമ്പറും പ്രദർശിപ്പിക്കാൻ മതിയായ നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. 
ഇത് പ്രാദേശിക ഭാഷയിലും ഇംഗ്ലീഷിലും ചെയ്യണം.

ലീഗൽ സർവിസസ് അതോറിറ്റിയുടെ വെബ്സൈറ്റുകളിലും ഇത് പ്രസിദ്ധീകരിക്കണം. അഖിലേന്ത്യാ റേഡിയോയിലും പ്രാദേശിക ഭാഷയിലുള്ള പ്രൊമോഷൻ കാംപയിനുകൾ നടത്തണം. ദേശീയ, സംസ്ഥാന, ജില്ല, താലൂക്ക് തലങ്ങളിൽ ലീഗൽ സർവിസസ് അതോറിറ്റികൾ നിലവിലുണ്ടെങ്കിലും ശിക്ഷാവിധി ചോദ്യം ചെയ്ത് ഉയർന്ന കോടതികളെ സമീപിക്കാനുള്ള സൗജന്യ നിയമസഹായത്തിനുള്ള നിലവിലെ അവകാശത്തെക്കുറിച്ച് അധികം പേർക്കും അറിയില്ലെന്ന് കേസിലെ അമിക്കസ് ക്യൂറി വിജയ് ഹൻസാരിയ ചൂണ്ടിക്കാട്ടി. 

പണമില്ലാത്തതിനാൽ അപ്പീൽ നൽകാനുള്ള അവകാശം നഷ്ടപ്പെടാതിരിക്കാൻ ഒരു സംവിധാനം ഏർപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ജയിൽ ലീഗൽ എയ്ഡ് ക്ലിനിക്കുകളിലെ അഭിഭാഷകർ നാലാഴ്ചയ്ക്കുള്ളിൽ രാജ്യത്തെ ഓരോ ജയിലുകളും സന്ദർശിക്കുകയും തടവുശിക്ഷ അനുഭവിക്കുന്ന കുറ്റവാളികളെ നേരിട്ട് ബന്ധപ്പെടുകയും ചെയ്യണം. ശിക്ഷാവിധിയെക്കുറിച്ചും  അയാൾക്ക് സൗജന്യ നിയമസഹായത്തിന് അർഹതയുണ്ടെന്നും അപ്പീൽ കോടതിയിൽ സൗജന്യമായി അപ്പീൽ ഫയൽ ചെയ്യാമെന്നും അവർ തടവുകാരനെ അറിയിക്കണമെന്നും ഹസാരിയ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവൈഎസ്പി ഉമേഷിനെതിരെ ഗുരുതര പീഡനാരോപണം; എസ്എച്ച്ഒയുടെ ആത്മഹത്യാക്കുറിപ്പ് ശരിവെച്ച് യുവതിയുടെ മൊഴി

Kerala
  •  4 days ago
No Image

ഇ.പി മുഹമ്മദിന് കലാനിധി മാധ്യമ പുരസ്കാരം

Kerala
  •  4 days ago
No Image

5,000 രൂപ കൈക്കൂലി വാങ്ങാൻ ശ്രമം; പെരുമ്പാവൂരിൽ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ

Kerala
  •  4 days ago
No Image

ദുബൈയിലെ സ്വര്‍ണവിലയിലും കുതിച്ചുചാട്ടം; ഒരൊറ്റ ദിവസം കൊണ്ട് കൂടിയത് നാല് ദിര്‍ഹത്തോളം

uae
  •  4 days ago
No Image

രോഹിത്തിന്റെ 19 വർഷത്തെ റെക്കോർഡ് തകർത്ത് 18കാരൻ; ചരിത്രം മാറ്റിമറിച്ചു!

Cricket
  •  4 days ago
No Image

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വോട്ടെടുപ്പ് ദിവസം വേതനത്തോടുകൂടിയ അവധി; ഉത്തരവിറക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ

Kerala
  •  4 days ago
No Image

ഡല്‍ഹിയിലെ വായു മലിനീകരണത്തിനെതിരായ പ്രതിഷേധം; അറസ്റ്റിലായ വിദ്യാര്‍ഥികളില്‍ 9 പേര്‍ക്ക് ജാമ്യം 

National
  •  4 days ago
No Image

യുഎഇയിലെ ഇന്ത്യൻ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; വിദേശ ആസ്തി വെളിപ്പെടുത്തണം, കനത്ത പിഴകൾ ഒഴിവാക്കാൻ SMS അലേർട്ടുകൾ

uae
  •  4 days ago
No Image

ഒരുമിച്ച് കളിച്ചവരിൽ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: മാഴ്‌സെലോ

Football
  •  4 days ago
No Image

ഉയരപ്പാത നിർമ്മാണത്തിനിടെ ഗർഡർ വീണ് പിക്കപ്പ് വാൻ ഡ്രൈവർ മരിച്ച സംഭവം; കരാർ കമ്പനിക്കെതിരെ നടപടിയെടുത്ത് ദേശീയപാത അതോറിറ്റി

Kerala
  •  4 days ago