HOME
DETAILS

ഇന്ത്യയും മാലദ്വീപും വീണ്ടും ഒന്നിക്കുന്നു; വിനോദ സഞ്ചാരം പരിപോഷിപ്പിക്കാന്‍ ചർച്ച ആരംഭിച്ചു

  
October 25, 2024 | 6:08 PM

India and Maldives reunite Discussion started to promote tourism

മാലെ:ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധത്തിൽ പുത്തൻ വഴിത്തിരിവ്. വിനോദ സഞ്ചാരം വീണ്ടും പരിപോഷിപ്പിക്കാന്‍ ഇന്ത്യയും മാലിദ്വീപും ചർച്ചകൾ ആരംഭിച്ചതായി റിപ്പോര്‍ട്ട്. തലസ്ഥാനമായ മാലെയുടെ തെക്ക് ഭാഗത്തുള്ള അറ്റോളില്‍ വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനും നിക്ഷേപത്തിനുമുള്ള സാധ്യതകളാണ് ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്യുന്നത്. മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസു ഇന്ത്യ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ക്ക് വഴി തുറന്നത്.

മാലദ്വീപിന്റെ ഏറ്റവും വലിയ ടൂറിസം വിപണികളിലൊന്നാണ് ഇന്ത്യ എന്നാണ് സന്ദര്‍ശന വേളയില്‍ മുയിസു പറഞ്ഞത്. കൂടുതൽ ഇന്ത്യൻ വിനോദസഞ്ചാരികൾ മാലദ്വീപ് സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദേഹം കൂട്ടിചേർത്തു.

മാലദ്വീപ് ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസൽ മാലദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ മുനു മഹാവാറുമായി ലാമു അറ്റോളിലെ ബരേസ്‌ധൂവിലെയും ഗാധൂവിലെയും ടൂറിസം വികസന സാധ്യതകൾ ചർച്ച ചെയ്‌തതായി മാലെ സർക്കാരിന്‍റെ പിഎസ്എം മീഡിയ അറിയിച്ചു. ലാമു അറ്റോളിലെ പര്യടനത്തിന്‍റെ ഭാഗമായി മുനു മഹാവാറും മറ്റ് ഉദ്യോഗസ്ഥരും ബരേസ്‌ധൂ, ഗാധൂ പ്രദേശങ്ങള്‍ സന്ദർശിച്ചതായി മാലദ്വീപ് ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസൽ എക്‌സിലൂടെ പറഞ്ഞു.പരസ്‌പര സഹകരണത്തിന്‍റെ പ്രധാനമേഖലയായി ടൂറിസത്തിന്‍റെ വികസനത്തെ കാണുന്നതായി, മാലദ്വീപ് ഇന്ത്യൻ ഹൈക്കമ്മീഷണർ മുനു മഹാവാര്‍ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു.

വിനോദസഞ്ചാരമാണ് മാലിദ്വീപിന്‍റെ സാമ്പത്തിക പ്രവർത്തനത്തിന്‍റെ പ്രധാന സ്രോതസ്സ്. മാലദ്വീപിന്‍റെ ജിഡിപിയില്‍ 30 ശതമാനത്തോളം സംഭാവന നൽകുകയും വിദേശ നാണ്യത്തിന്‍റെ 60 ശതമാനത്തിലധികം സൃഷ്‌ടിക്കുകയും ചെയ്യുന്നത് ഈ മേഖലയാണ്.കഴിഞ്ഞ വർഷം നടന്ന പ്രസിഡന്‍റ്‌ തെരഞ്ഞെടുപ്പിൽ 'ഇന്ത്യ ഔട്ട്' കാമ്പെയ്‌നാണ് മുഹമ്മദ് മുയിസു പ്രധാനമായും ഉയർത്തിയിരുന്നത്. സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂറിനുള്ളിൽ, ദ്വീപില്‍ നിയമിച്ച സൈനിക ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ഇന്ത്യയോട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.മാലദ്വീപും ഇന്ത്യയുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയതോടെ മാലദ്വീപിലേക്കുള്ള ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണവും ​ഗണ്യമായി കുറഞ്ഞിരുന്നു. തുടര്‍ന്നാണ് മാലദ്വീപ് പ്രസിഡന്‍റ് ഇന്ത്യയില്‍ നേരിട്ടെത്തി ചര്‍ച്ചകൾ ആരംഭിച്ചത്.

"India and the Maldives have reignited their partnership, initiating discussions to enhance tourism between the two nations, aiming to boost economic growth and cultural exchange."

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വീട്ടുകാർ എന്നെ മനസ്സിലാക്കുന്നില്ല'; സീരിയൽ നടി നന്ദിനി ആത്മഹത്യ ചെയ്ത നിലയിൽ

National
  •  an hour ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്ത് കോഴിക്കോട് ബീച്ചില്‍ ഉപേക്ഷിച്ചു; രണ്ട് പേര്‍ പിടിയില്‍

Kerala
  •  an hour ago
No Image

താന്‍ നിരപരാധി, എല്ലാം ചെയ്തത് സഖാവ് പറഞ്ഞിട്ടെന്ന് വിജയകുമാറിന്റെ മൊഴി; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത് 

Kerala
  •  an hour ago
No Image

​ഗുണ്ടാ വിളയാട്ടം: യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു; രണ്ട് ഗുണ്ടകൾ പിടിയിൽ

Kerala
  •  an hour ago
No Image

In Depth News: ഇന്ത്യയ്ക്ക് വെള്ളവും വായുവും നല്‍കുന്ന ആരവല്ലി, ഹിമാലയത്തെക്കാള്‍ പഴക്കം; കേന്ദ്രസര്‍ക്കാരിന് താല്‍പ്പര്യങ്ങള്‍ പലത്

National
  •  2 hours ago
No Image

സുരക്ഷാവീഴ്ച തുടർക്കഥ: ദൃശ്യ വധക്കേസ് പ്രതി കുതിരവട്ടത്തുനിന്ന് വീണ്ടും ചാടിപ്പോയി

crime
  •  2 hours ago
No Image

മുന്‍ എം.എല്‍.എ പിഎം മാത്യു അന്തരിച്ചു

Kerala
  •  2 hours ago
No Image

കരിയാത്തുംപാറയിൽ വിനോദസഞ്ചാരത്തിനെത്തിയ ഒന്നാം ക്ലാസുകാരി പുഴയിൽ മുങ്ങിമരിച്ചു

Kerala
  •  3 hours ago
No Image

പുതുവര്‍ഷാഘോഷം: അന്തിമ തയാറെടുപ്പുകള്‍ അവലോകനം ചെയ്ത് ദുബൈ പൊലിസ്

uae
  •  3 hours ago
No Image

ഉമയനല്ലൂരിൽ നെയിം പ്ലേറ്റ് നിർമ്മാണ യൂണിറ്റിൽ വൻ തീപിടിത്തം; തലനാരിയ്ക്ക് ഒഴിവായത് വൻ ദുരന്തം

Kerala
  •  3 hours ago