HOME
DETAILS

രണ്ടു കോടി രൂപ ആവശ്യപ്പെട്ട് സല്‍മാന്‍ ഖാനെതിരെ വധഭീഷണി മുഴക്കിയയാള്‍ അറസ്റ്റില്‍

  
Web Desk
October 31, 2024 | 5:52 AM

Bollywood Actor Salman Khan Receives Death Threat Suspect Arrested in Mumbai

മുംബൈ: രണ്ടു കോടി രൂപ ആവശ്യപ്പെട്ട് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരെ വധഭീഷണി മുഴക്കിയയാള്‍ അറസ്റ്റില്‍. ബാന്ദ്ര ഈസ്റ്റ് സ്വദേശി അസം മുഹമ്മദ് മുസ്തഫയെയാണ് മുംബൈ പൊലിസ് അറസ്റ്റ് ചെയ്തത്.

സല്‍മാന്‍ ഖാനെതിരെയുള്ള ഭീഷണി സന്ദേശം മുംബൈ പൊലിസിന്റെ ട്രാഫിക് കട്രോള്‍ റൂമിലേക്കാണ് എത്തിയത്. രണ്ടു കോടി നല്‍കിയില്ലെങ്കില്‍ സല്‍മാനെ വധിക്കുമെന്നായിരുന്നു വാട്‌സ് ആപ്പ് സന്ദേശം. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് വര്‍ലി പൊലിസിന്റെ പ്രത്യേക സംഘം നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

ഇതാദ്യമല്ല സല്‍മാന് നേരെ വധഭീഷണി ഉയരുന്നത്. കഴിഞ്ഞ ദിവസം സല്‍മാനും കൊല്ലപ്പെട്ട എന്‍.സി.പി നേതാവ് ബാബ സിദ്ദീഖിയുടെ മകനുമായ സീഷാനും നേരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ 20കാരന്‍ ഗഫ്റാന്‍ ഖാന്‍ എയാളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഒക്ടോബര്‍ 25നാണ് സീഷാന്‍ സിദ്ദീഖിയുടെ ഓഫിസിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. പണം നല്‍കണമെന്നും ഇല്ലെങ്കില്‍ സല്‍മാനെയും സീഷനെയും വധിക്കുമെന്നുമായിരുന്നു സന്ദേശം.

ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സംഘാംഗം എന്ന് അവകാശപ്പെ'് സല്‍മാന് വധഭീഷണി സന്ദേശം ലഭിച്ചിരുന്നു. ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാന്‍ അഞ്ച് കോടിയാണ് അന്ന് ആവശ്യപ്പെട്ടത്.

പണം നല്‍കിയില്ലെങ്കില്‍ വെടിയേറ്റ് കൊല്ലപ്പെട്ട ബാബ സിദ്ദീഖിയുടേതിനേക്കാള്‍ മോശമാകും സല്‍മാന്റെ അവസ്ഥയെന്നും സന്ദേശത്തില്‍ പറയുന്നു. സംഭവുമായി ബന്ധപ്പെ'് ജംഷഡ്പൂരില്‍ നിന്നുള്ള പച്ചക്കറി വില്‍പനക്കാരന്‍ ഷെയ്ഖ് ഹുസൈന്‍ എ 24 കാരനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.

വധഭീഷണിയുടെ സാഹചര്യത്തില്‍ സല്‍മാന്റെ മുംബൈ ബാന്ദ്രയിലെ ഗാലക്‌സി അപാര്‍ട്‌മെന്റിന് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. മാതാപിതാക്കള്‍ക്കൊപ്പം സല്‍മാന്‍ കഴിയുതും അവിടെയാണ്. നേരത്തെ, താരത്തിന്റെ വീടിന് നേരെ വെടിവെപ്പ് നടന്നിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍  ഹൈക്കോടതിയെ സമീപിക്കും; മുന്‍കൂര്‍ ജാമ്യത്തിന് അപ്പീല്‍ നല്‍കും

Kerala
  •  a day ago
No Image

ദുബൈയിലെ ജ്വല്ലറി വിപണി കീഴടക്കാൻ 14 കാരറ്റ് സ്വർണ്ണം: കുറഞ്ഞ വില, ഉയർന്ന സാധ്യത; ലക്ഷ്യം വജ്രാഭരണ പ്രിയർ

uae
  •  a day ago
No Image

ഉയര്‍ച്ചയും തളര്‍ച്ചയും ഒരു ദിവസം; 2024 ഡിസംബര്‍ 4 ന് എം.എല്‍.എയായി, കൃത്യം ഒരു വര്‍ഷത്തിന് ശേഷം രാഹുല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത്

Kerala
  •  a day ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

യുഎഇ ദേശീയ ദിനാഘോഷം: ഷാർജയിൽ 106 വാഹനങ്ങളും 9 ബൈക്കുകളും പിടിച്ചെടുത്തു

uae
  •  a day ago
No Image

കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത് ധീരമായ നടപടിയെന്ന് കെ.സി വേണുഗോപാല്‍; എം.എല്‍.എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കേണ്ടത്

Kerala
  •  a day ago
No Image

എസ്.ഐ.ആര്‍ ജോലികള്‍ക്കായി കൂടുതല്‍ ജീവനക്കാരെ വിന്യസിക്കണം- സുപ്രിം കോടതി 

National
  •  a day ago
No Image

2025 ലെ വായു ഗുണനിലവാര സൂചിക: ഒമാൻ രണ്ടാം സ്ഥാനത്ത്

oman
  •  a day ago
No Image

കൈവിട്ട് പാര്‍ട്ടിയും; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പുറത്താക്കി

Kerala
  •  a day ago
No Image

ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  a day ago