HOME
DETAILS

കുറ്റിക്കടവ് റോഡ് തകര്‍ന്നു; ചെറൂപ്പ അങ്ങാടിയില്‍ വെള്ളക്കെട്ട്

  
backup
August 31 2016 | 22:08 PM

%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b5%e0%b5%8d-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8




മാവൂര്‍: ഒന്നര പതിറ്റാണ്ടോളമായി നവീകരണപ്രവൃത്തിയൊന്നും നടക്കാത്ത ചെറൂപ്പ-കുറ്റിക്കടവ് റോഡിന്റെ തകര്‍ച്ച സമ്പൂര്‍ണ്ണം. ശാസ്ത്രീയമായ അഴുക്കുചാല്‍ ഇല്ലാത്തതും റോഡിന് താങ്ങാനാകുന്നതിലേറെ ഭാരവുമായി നിരന്തരം ടിപ്പറുകള്‍ ഓടുന്നതും പലയിടങ്ങളിലും റോഡിന്റെ ഇരുവശങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്നതും തകര്‍ച്ചക്ക് ആക്കംകൂട്ടി.
അങ്ങാടിക്കുസമീപം നാല്‍ക്കവലയില്‍ വന്‍കുഴികളും വെള്ളക്കെട്ടും രൂപപ്പെട്ടത് യാത്രക്കാര്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും ഒരുപോലെ ദുരിതമായി. ചെറൂപ്പ പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്കു വരുന്ന രോഗികളും മാവൂര്‍ ഗവ: ഹയര്‍സെക്കന്‍ഡറി, മണക്കാട് ഗവ. യു.പി സ്‌കൂളുകള്‍, ചെറൂപ്പ ഹിമായത്തുല്‍ ഇസ്‌ലാം ഹയര്‍സെക്കന്‍ഡറി മദ്‌റസ എന്നിവിടങ്ങളിലേക്കുള്ള നൂറുക്കണക്കിന് വിദ്യാര്‍ഥികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ ജീവന്‍ പണയം വച്ചാണ് ഇതുവഴി നടന്നുപോകുന്നത്.
 റോഡരികില്‍ കാട് മൂടിക്കിടക്കുന്നതും ഒരിടത്തും ഫൂട്പാത്ത് ഇല്ലാത്തതുമാണ് യാത്ര ദുരിതമാക്കുന്നത്. റോഡരികില്‍ വന്‍കുഴികള്‍ രൂപപ്പെട്ടതിനാല്‍ വാഹനങ്ങള്‍ വരുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് ഇറങ്ങിനില്‍ക്കാനും സ്ഥലമില്ല.
ചെറൂപ്പ ജംങ്ഷന്‍ മുതല്‍ ഇരുന്നൂറുമീറ്ററും ഖാദിബോര്‍ഡിന് സമീപമുള്ള ഇറക്കത്തിലും ഇരുവശത്തും ഫുട്പാത്ത് കോണ്‍ക്രീറ്റ് ചെയ്യുകയും മൂഴിപ്പുറത്ത്താഴം മുതല്‍ കുറ്റിക്കടവ് വരേ 500 മീറ്റര്‍ വയല്‍പ്രദേശത്ത് ഇരുവശവും സൈഡ്‌കെട്ടി രണ്ട് മീറ്റര്‍ ഉയര്‍ത്തുകയും ചെയ്താല്‍ ദുരിതത്തിന് ശാശ്വത പരിഹാരമാകും.
ഇരുവശവും ആവശ്യത്തിന് വീതിയുള്ളതിനാല്‍ റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കേണ്ടുന്ന ആവശ്യവുമില്ല. ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുണ്ടായിരുന്ന റോഡ് വര്‍ഷങ്ങള്‍ക്കുമുമ്പ് പൊതുമരാമത്ത് വകുപ്പിനെ ഏല്‍പ്പിച്ചുകൊടുത്തിട്ടുണ്ടെങ്കിലും അതിനുശേഷം യാതൊരു നിര്‍മാണപ്രവൃത്തിയും പി.ഡബ്ല്യൂ.ഡി നടത്തിയിട്ടില്ല. സമീപപ്രദേശങ്ങശളിലെല്ലാം ഗതാഗതരംഗത്ത് വന്‍ വിപ്ലവമാണ് നടന്നത്. മാവൂര്‍-കുന്ദമംഗലം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസ്സുകളും അഞ്ചോളം എം സാന്റ് യൂണിറ്റിലേക്കുള്ള ടിപ്പറുകളും നിരന്തരംഓടുന്ന റോഡ് ഇന്ന് അനാഥമാണ്.
പത്ത് വര്‍ഷത്തിലേറെയായി യാതൊരു അറ്റക്കുറ്റപണിയും നടത്തിട്ടില്ലാത്ത റോഡില്‍ പത്ത്ടണ്‍ ഭാരം ചുമന്ന ടിപ്പറുകളാണ് ഓടുന്നത്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നാട്ടുകാരുടെ നിരന്തര ആവശ്യത്തെതുടര്‍ന്ന് റോഡ് നവീകരണത്തിന് ഫണ്ട് അനുവദിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ നടത്തിയിരുന്നു.
എല്ലാം ശരിയാക്കുമെന്ന വാഗ്ദാനവുമായി അധികാരത്തിലേറിയ സര്‍ക്കാരിലൂടെ റോഡിന് ശാപമോക്ഷമാകുമോയെന്നതാണ് ഇപ്പോള്‍ നാട്ടുകാര്‍ ഉറ്റുനോക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാര്‍കാര്‍ഡ് ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യുന്നു; ഭയപ്പെടുത്തി കവര്‍ന്നത് 49 ലക്ഷം രൂപ; രണ്ടു യുവതികള്‍ പിടിയില്‍

Kerala
  •  3 months ago
No Image

സുഭദ്ര കൊലപാതക കേസ്: ഒരാള്‍കൂടി കസ്റ്റഡിയില്‍ 

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ അധ്യാപികയ്ക്ക് ക്ലാസ്മുറിയില്‍ വച്ച് പാമ്പുകടിയേറ്റു

Kerala
  •  3 months ago
No Image

കെ.എസ്.ആര്‍.ടി.സി ജീവനക്കാരില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം പിടിക്കില്ല; ഉത്തരവ് പിന്‍വലിക്കാന്‍ ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശം

Kerala
  •  3 months ago
No Image

മദ്യനയ അഴിമതിക്കേസ്: സിബിഐ കേസിലും കെജ്‌രിവാളിന് ജാമ്യം, പുറത്തേക്ക് 

Kerala
  •  3 months ago
No Image

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: തുടരന്വേഷണത്തിന് കോടതിയുടെ അനുമതി

Kerala
  •  3 months ago
No Image

ഹിമാചല്‍ പള്ളി തര്‍ക്കം: സമാധാനവും സാഹോദര്യവും നിലനിര്‍ത്തും; കോടതി ഉത്തരവിട്ടാല്‍ പള്ളിയുടെ ഭാഗം പൊളിക്കാനും തയ്യാറെന്ന് മുസ്‌ലിം വിഭാഗം

National
  •  3 months ago
No Image

ഹിമാചലിലെ പള്ളി തര്‍ക്കം:  പ്രതിഷേധത്തിനിടെ തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പൊലിസ്

National
  •  3 months ago
No Image

വഖ്ഫ് ഭേദഗതി ബില്‍: സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ സമസ്ത നിർദേശങ്ങള്‍ സമര്‍പ്പിച്ചു

National
  •  3 months ago
No Image

'സത്യത്തിന്റെ വിജയം' കെജ്‌രിവാളിന്റെ ജാമ്യത്തില്‍ ആം ആദ്മി പാര്‍ട്ടി

National
  •  3 months ago